പുരുഷന്റെ ചിറകിൻ കീഴിലിരിക്കാൻ ഇഷ്ടപ്പെടുന്നു, അവരെ ഭക്തിയോടെ കാണുന്നത് മനോഹരം; മീര ജാസ്മിൻ അന്ന് പറഞ്ഞത്!

ഇരുപത്തിനാല് വർഷത്തിലേറെയായി തെന്നിന്ത്യൻ സിനിമയുടെ ഭാ​ഗമാണ് നടി മീര ജാസ്മിൻ. ഏത് കഥാപാത്രവും അനായാസേന കൈകാര്യം ചെയ്യാൻ കഴിവുള്ള അഭിനേത്രി. കസ്തൂരിമാൻ എന്ന ഒറ്റ പടം മാത്രം മതി. മീരയുടെ റേഞ്ച് മനസിലാക്കാൻ. കരിയർ പ്ലാൻ ഇല്ലാത്ത കൊണ്ട് സ്റ്റാർഡം പോയ താരമാണ് മീര. മീരയും നയൻ‌താരയും ഒരേ സമയത്ത് സിനിമയിൽ വന്നവരാണ്.

മീരയും ഒരു കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങി സൗത്ത് ഇന്ത്യൻ സിനിമ ഭരിച്ചിരുന്നു. എന്നാൽ വഴിയിൽ ചിലയിടങ്ങളിൽ മീരയ്ക്ക് കാലിടറി. സിനിമയിൽ നിന്നും നല്ല അവസരങ്ങൾ വരാതെയായി. എന്നാൽ നയൻതാര കൃത്യമായി ചുവടുകൾ വെച്ച് മുന്നേറി. ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ സ്റ്റാർഡമുള്ള താരമാണ് നയൻതാര.

Meera Jasmine

സിനിമയിൽ ചുവടുറപ്പിച്ച കാലം മുതൽ തന്റെ നിലാപടുകളും ഇഷ്ടങ്ങളും മുഖം നോക്കാതെ പറയുന്ന നടി കൂടിയാണ് മീര. അത് പലപ്പോഴും താരത്തെ വിവാദങ്ങളിൽ പെടുത്തിയിട്ടുണ്ട്. സെറ്റിലെ നടിയുടെ പെരുമാറ്റവും പലപ്പോഴും ചർച്ച വിഷയമായതുമാണ്. തുടരെ തുടരെ പരാജയങ്ങൾ സംഭവിച്ചപ്പോൾ കുറച്ച് കാലം സിനിമയിൽ നിന്ന് മീര വിട്ടുനിന്നിരുന്നു. 2022ൽ മകൾ എന്ന സിനിമയിലൂടെയാണ് തിരികെ വന്നത്.

ഇപ്പോൾ സിനിമ തെരഞ്ഞടുപ്പിൽ അതീവ ശ്ര​ദ്ധാലുവാണ് താരം. ഇപ്പോഴിതാ മീരയുടെ പഴയൊരു അഭിമുഖം വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽമീഡിയ. ദാമ്പത്യം, ഫെമിനിസം എന്നിവയെ കുറിച്ചെല്ലാം മീര സംസാരിക്കുന്ന വീഡിയോയാണത്. ജോണി ലൂക്കോസിന്റെ നേരെ ചൊവ്വയിൽ അതിഥിയായി എത്തിയപ്പോഴുള്ളതാണ് വൈറൽ വീഡിയോ.

ലേഡീസ് വളരെ പവർഫുള്ളാണ്. അവരുടെ ഫ്രീഡം എല്ലാമുണ്ടല്ലോ. കല്യാണം ആലോചിക്കുമ്പോൾ തന്നെ പയ്യന് ഉയരം കൂടുതലും പെണ്ണിന് ഉയരം കുറവും ആയിരിക്കണം. അതാണ് രസം കാണാൻ. അതുപോലെ പുരുഷന്മാർക്ക് നമ്മൾ കൊടുക്കേണ്ട ഡോമിനേഷൻ കൊടുത്ത് കഴിഞ്ഞാൽ‌ അതിന് അതിന്റേതായ ഭം​ഗിയുണ്ട്. പിന്നെ സ്ത്രീകൾ അനുഭവിക്കേണ്ടതായ ഒരു സ്പേസ് ഉണ്ടല്ലോ. അത് അവർക്ക് വേണം.

പക്ഷെ എനിക്ക് എപ്പോഴും ഒരു പുരുഷന്റെ... ഡോമിനേഷൻ എന്ന് ഞാൻ ഒരിക്കലും അതിനെ പറയില്ല. അവരുടെ ചിറകിൻ കീഴിലിരിക്കാൻ എനിക്ക് ഇഷ്ടമാണ്. ഉദാഹരണം പറയുകയാണെങ്കിൽ നമ്മുടെ ഭർത്താവ് അവർ പറയുന്ന കാര്യങ്ങൾ അനുസരിച്ച് ഷെയർ ചെയ്ത് അവരെ ഭക്തിയോടെ നമ്മൾ കാണുക എന്നത് വളരെ മനോഹരമായ ഒരു കാഴ്ചപ്പാടാണ്.

Meera Jasmine

ഞാൻ സ്ത്രീയാണ് എനിക്കും തുല്യമായ അവകാശം വേണം... തുല്യ അവകാശം ചോദിച്ച് വാങ്ങേണ്ട കാര്യങ്ങളല്ല. അത് നമ്മുടെ ബന്ധത്തിൽ നിന്ന് നാച്വറലി വന്ന് ചേരേണ്ട കാര്യമാണ്. ഞാൻ ഒരു ഫെമിനിസ്റ്റല്ല എന്നാണ് മീര പറയുന്നത്. എട്ട് വർഷത്തിലേറെ പഴക്കമുള്ളതാണ് അഭിമുഖമെന്നും അന്നത്തെ സാഹചര്യത്തിൽ മീര അത് പറഞ്ഞ് കാണുമെന്നും എന്നാൽ ഇന്ന് ചോദിച്ചാൽ ഈ പ്രസ്താവന വീണ്ടും നടി ആവർത്തിക്കാൻ സാധ്യതയില്ലെന്നാണ് വീഡിയോയ്ക്ക് വന്ന പ്രതികരണങ്ങൾ.

മീര തന്നെയാണോ ഇതെല്ലാം പറഞ്ഞതെന്ന് ഓർത്ത് അതിശയപ്പെടുന്ന ആരാധകരേയും കമന്റ് ബോക്സിൽ കാണാം. അബ്യൂസിവായ ദാമ്പത്യം അനുഭവിക്കുന്നതിന് മുമ്പ് മീര പറഞ്ഞതാകും ഇതെല്ലാം. ഇപ്പോൾ നടി വിവാഹമോചിതയാണ്. കാഴ്ചപ്പാടിൽ മാറ്റം വന്ന് കാണും.

തിരിച്ചറിവുകൾ ഉണ്ടായിട്ടുണ്ടാകും എന്നും ചിലർ കുറിച്ചു. 2014ൽ ആയിരുന്നു മീരയുടെ വിവാഹം. ദുബായില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അനില്‍ ജോണ്‍ ടൈറ്റസാണ് മീരയെ താലി ചാർത്തിയത്. എന്നാൽ ഇപ്പോൾ ഇരുവരും ഒരുമിച്ചല്ലെന്നാണ് റിപ്പോർട്ടുകൾ. ദാമ്പത്യത്തെ കുറിച്ച് മീര എവിടേയും സംസാരിക്കാറില്ല.

More from Filmibeat

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X