സംവു ചേച്ചിയും ആനുമായും അടുത്ത ബന്ധമാണ്! സിനിമയിലെ സുഹൃത്തുക്കളെക്കുറിച്ച് മീര നന്ദന്‍ പറഞ്ഞത്?
സിനിമയിലെത്തിയ കാലം മുതലേ തന്നെ പലരും അടുത്ത സുഹൃത്തുക്കളായി മാറാറുണ്ട്. സിനിമയില്‍ സജീവമായ സമയത്ത് മാത്രമല്ല അല്ലാത്തപ്പോഴും തങ്ങള്‍ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ടെന്ന് പല താരങ്ങളും തുറന്നുപറയാറുണ്ട്. നായികയായും ഗായികയായും അവതാരകയായും നിറഞ്ഞുനിന്ന മീര നന്ദന്‍ ഇപ്പോള്‍ റേഡിയോ ജോക്കിയായി ജോലി ചെയ്ത് വരികയാണ്. ദുബായിലേക്ക് പോവാനെടുത്ത തന്റെ തീരുമാനം തെറ്റിയെന്ന് ഒരിക്കല്‍പ്പോലും തോന്നിയിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. നായികമാരും നായന്‍മാരുമൊക്കെ സുഹൃത്തുക്കളാണോ, സിനിമയില്‍ അത്തരത്തിലുള്ള സൗഹൃദങ്ങളൊക്കെയുണ്ടോയെന്ന തരത്തിലുള്ള ചോദ്യം പലപ്പോഴും ഉയര്‍ന്നുവരാറുണ്ട്. നക്ഷത്രത്തിളക്കം പരിപാടിക്കിടയില്‍ മീര നന്ദനോടും ഇത്തരത്തില്‍ ചോദിച്ചിരുന്നു.
താനും ആനും നല്ല സുഹൃത്തുക്കളാണ്. സംവൃതയുമായും സൗഹൃദമുണ്ട്. സുഹൃത്തിനും അപ്പുറത്ത് നല്ലൊരു ചേച്ചി കൂടിയാണ് സംവൃത. താന്‍ കൊച്ചിയില്‍ വന്ന സമയത്ത് ഒരുമിച്ച് പുറത്ത് പോയപ്പോള്‍ നിങ്ങളിപ്പോഴും ഫ്രണ്ട്‌സാണോയെന്ന് ഒരു ചേച്ചി ചോദിച്ചിരുന്നു. ഇതൊക്കെ ഇത്ര നടക്കാന്‍ പാടില്ലാത്ത കാര്യമാണോയെന്നായിരുന്നു തങ്ങള്‍ ചിന്തിച്ചത്. ആരങ്കിലും വേണമെന്ന് തനിക്ക് തോന്നിത്തുടങ്ങുമ്പോള്‍ അവരവിടെ ഉണ്ടാവാറുണ്ട്. രണ്ട് നായികമാര്‍ ഒരു സ്ഥലത്ത് എത്തുമ്പോള്‍ പുറമേ സൗഹൃദം നടിക്കുമെങ്കിലും പറ്റില്ലെന്ന് പറയുന്നവരുണ്ടാകാം, എന്നാല്‍ നല്ല സൗഹൃദവും സിനിമയിലുണ്ടെന്നും മീര പറയുന്നു.

സംവൃതയുമായും അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട് മീര. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള തീരുമാനമെടുത്തത് ചേച്ചിയായിരുന്നു. അങ്ങനെ വേണമെന്നായിരുന്നു പുള്ളിക്കാരി ആഗ്രഹിച്ചത്. അത് ശരിക്കും ആസ്വദിക്കുന്നുണ്ട്. മുന്‍പൊരിക്കല്‍ യുഎസില്‍ പോയപ്പോള്‍ കണ്ടിരുന്നു. നാളുകള്‍ക്ക് ശേഷം നായികനായകനിലൂടെ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു. ഇതിന് പിന്നാലെയായി ബിജു മേനോന്‍ ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ് നടത്തുകയാണ് സംവൃത.


Click it and Unblock the Notifications











