ദിലീപിന്റെയും ചാക്കോച്ചന്റെയും നായികമാര്‍! മീരാ നന്ദനൊപ്പം തിളങ്ങി ആന്‍ ആഗസ്റ്റിനും
ലാല്‍ജോസ് സംവിധാനം ചെയ്ത സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയരായ താരങ്ങളാണ് മീര നന്ദനും ആന്‍ ആഗസ്റ്റിനും. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെയാണ് മീരയുടെ തുടക്കം. ആന്‍ ഏല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചാക്കോച്ചന്‍ ചിത്രത്തിലും അരങ്ങേറ്റം കുറിച്ചു. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരങ്ങള്‍ സോഷ്യല്‍ മീഡിയയിലാണ് എത്താറുളളത്.

തങ്ങളുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. മീരയും ആനും ഒരുമിച്ചുളള പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മീരയാണ് തന്റെ ബെസ്റ്റ് ഫ്രണ്ടിനൊപ്പമുളള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്താനുളള തയ്യാറെടുപ്പുകളിലാണ് ആന്‍ അഗസ്റ്റിന്‍.
ജയസൂര്യ നായകനാവുന്ന സത്യന്‍ ബയോപിക്കിലൂടെയാണ് നടി തിരിച്ചുവരുന്നത്. വിജയ് ബാബുവാണ് സിനിമ നിര്‍മ്മിക്കുന്നത്. ജോമോന്‍ ടി ജോണുമായുളള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി ഇടയ്ക്ക് നീന, സോളോ എന്നീ സിനിമകളില്‍ അഭിനയിച്ചിരുന്നു. മീര സിനിമകളില്‍ നിന്നെല്ലാം മാറി ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്യുകയാണ് ഇപ്പോള്‍.


Click it and Unblock the Notifications