യുഎഇയിലേക്ക് പോയാല്‍ മതി! തായ്‌ലന്‍ഡില്‍ കുടുങ്ങി മീര നന്ദനും ശ്രീജുവും! ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയെന്ന് നടി

അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് മീര നന്ദന്‍. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തായിരുന്നു താരം ദുബായിലേക്ക് പോയത്. ജീവിതത്തിലെ നിര്‍ണായകമായ തീരുമാനമായിരുന്നു അതെന്നായിരുന്നു താരം പറഞ്ഞത്. എല്ലാ കാര്യങ്ങളിലും അച്ഛനും അമ്മയും കൂടെയുണ്ടാവുമായിരുന്നു. കാര്യങ്ങളെല്ലാം നോക്കിയിരുന്നതും അവരായിരുന്നു. ആദ്യമായാണ് ഒറ്റയ്ക്ക് കാര്യങ്ങളെല്ലാം നോക്കാന്‍ പഠിച്ചത്. കരിയറിലും, ലൈഫിലും നിര്‍ണായകമായിരുന്നു ആ തീരുമാനം. ദുബായ് ജീവിതത്തിലെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ടായിരുന്നു. വിവാഹ ശേഷം ദുബായിലേക്ക് മാറേണ്ടി വരുമോ എന്നായിരുന്നു ആശങ്ക. ലണ്ടനില്‍ സെറ്റിലാണെങ്കിലും മീരയ്ക്ക് ദുബായില്‍ തന്നെ തുടരാമെന്നായിരുന്നു ശ്രീജു പറഞ്ഞത്. അറേഞ്ച്ഡ് മാര്യേജിലൂടെയായിരുന്നു ഇവരൊന്നിച്ചത്.

എന്താണ് വിവാഹം കഴിക്കാത്തതെന്നുള്ള ചോദ്യങ്ങള്‍ നേരത്തെ കേട്ടിരുന്നു. അച്ഛനും അമ്മയുമായിരുന്നു സ്ഥിരമായി ഈ ചോദ്യം നേരിട്ടത്. പലപ്പോഴും ഉത്തരം പറയാനാവാതെ വിഷമിച്ച് പോയിട്ടുണ്ട് അവര്‍. വിവാഹം തീരുമാനിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും അവരാണ്. ആഗ്രഹിച്ചത് പോലെ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ശ്രീജുവിനോട് ഈയൊരു ആഗ്രഹം പറഞ്ഞപ്പോള്‍ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു. വിവാഹ ശേഷമായി ലണ്ടനില്‍ വിരുന്ന് നടത്തിയിരുന്നു ഇവര്‍. ഇടയ്ക്ക് ലണ്ടനിലും, ദുബായിലും, കേരളത്തിലുമൊക്കെയാണ് ഇവരിപ്പോള്‍. കഴിഞ്ഞ ദിവസമായിരുന്നു ഇവര്‍ തായ്‌ലന്‍ഡിലേക്ക് എത്തിയത്. വെക്കേഷന്‍ ആഘോഷത്തിനായാണ് ഇവിടേക്ക് എത്തിയത്. അതിനിടയിലായിരുന്നു സാഹചര്യം മാറിയത്. ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞ്‌തോടെയാണ് ഇവരും യാത്രാ പ്ലാന്‍ മാറ്റിയത്.

Meera Nandan stuck In Thailand
Photo Credit: Meera Nandan/ Facebook

നിങ്ങള്‍ സുരക്ഷിതരാണോ എന്ന് ചോദിച്ച് നിരവധി മെസേജുകള്‍ വരുന്നുണ്ട്. ഞങ്ങളെക്കുറിച്ച് അന്വേഷിച്ച എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. ഈ സമയത്ത് നിങ്ങളുടെ കെയറിംഗ് ഞങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഇപ്പോള്‍ തായ്‌ലന്‍ഡിലാണ് ഞങ്ങള്‍. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പോയതാണ്. അതിന് ശേഷമാണ് ഞങ്ങളൊരു വെക്കേഷന്‍ ട്രിപ്പ് പ്ലാന്‍ ചെയ്തത്. 2026 ലെ ആദ്യത്തെ ട്രിപ്പ്. ആദ്യത്തെ പ്രാവശ്യമാണ് തായ്‌ലന്‍ഡില്‍. ഇത് മികച്ചൊരു തീരുമാനമായാണ് ഞങ്ങള്‍ക്ക് തോന്നിയത്. അത്രയും മനോഹരമായിരുന്നു ആ നിമിഷങ്ങള്‍. തിരിച്ച് വരാനൊരുങ്ങുന്നതിനിടയിലാണ് നിര്‍ഭാഗ്യകരമായ സംഭവത്തെക്കുറിച്ച് ഞങ്ങള്‍ അറിയുന്നത്.

എങ്ങനെയെങ്കിലും യുഎഇയിലേക്ക് തിരികെ എത്താനായിരുന്നു ആഗ്രഹിച്ചത്. ഇന്ത്യയിലേക്ക് തിരികെ പോവൂയെന്ന് പറഞ്ഞ് കുറേപേര്‍ വിളിച്ചിരുന്നു. സത്യം പറഞ്ഞാല്‍ യുഎഇയിലേക്ക് മടങ്ങാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. വീട് എന്ന് തോന്നുന്ന സ്ഥലത്തിനോട് മാത്രമേ ഇങ്ങനെയൊരു ഫീലിംഗ് തോന്നൂ. എപ്പോഴാണ് തിരിച്ചുവരാന്‍ കഴിയുന്നത് എന്നത് ഇപ്പോഴും ആശങ്കയായി തുടരുകയാണ്. പ്രതീക്ഷയോടെയാണ് ഓരോ ദിവസവും നീങ്ങുന്നത്. വീട്ടിലേക്കെത്തുന്നത് വരെ ഇവിടം ഞങ്ങളുടെ വീടായി മാറ്റാനുള്ള ശ്രമങ്ങളിലാണ്. പതിനൊന്നര വര്‍ഷമായി ഞാന്‍ യുഎഇയില്‍ വന്നിട്ട്. ഒന്നര വര്‍ഷമായി ശ്രീജുവും കൂടെയുണ്ട്. ശ്രീജു പോലും തിരികെ യുഎഇയിലേക്ക് പോവാനാണ് ആഗ്രഹിക്കുന്നത്. അതില്‍ നിന്നും മനസിലാക്കാം നമ്മള്‍ അവിടെ എത്രത്തോളം കംഫര്‍ട്ടായിരുന്നു എന്നത്.

More from Filmibeat

Read more about: meera nandan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X