മമ്മൂട്ടി സാറിന് മുന്നിൽ അഞ്ച് റീടേക്ക്, എന്റെ സിനിമകൾ കാണരുതെന്ന് ഭർത്താവിനോട് പറഞ്ഞു: മീര നന്ദൻ
മുല്ല എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് മീര നന്ദൻ. അഭിനയ രംഗത്ത് നിന്നും മീര ഏറെക്കാലമായി മാറി നിൽക്കുകയാണ്. ദുബായിൽ ആർജെയാണ് മീര നന്ദൻ ഇന്ന്. മലയാളത്തിൽ ശ്രദ്ധേയമായ ഒരുപിടി സിനിമകൾ മീര നന്ദൻ ചെയ്തിട്ടുണ്ട്. കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് മീര നന്ദൻ ഇപ്പോൾ. ദ മജ്ലിസ് ഷോയിൽ സംസാരിക്കുകയായിരുന്നു മീര നന്ദൻ.
ഒരു ചെറിയ ഗ്യാപ്പിന് ശേഷമാണ് മമ്മൂട്ടി സാറിനൊപ്പമുള്ള സിനിമ ചെയ്തത്. ഒരു കന്നഡ സിനിമ ചെയ്യവെയുണ്ടായ ആക്സിഡന്റ് കാരണം മൂന്ന് മാസത്തേക്ക് അഭിനയം നിർത്തിയിരുന്നു. ബ്രേക്കിന് ശേഷം ചെയ്ത സിനിമ മമ്മൂട്ടി സാറിനൊപ്പവും. മുമ്പ് സ്റ്റേജ് ഷോയ്ക്കും മറ്റും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തിരുന്നു.

സംസാരം നിർത്താത്ത കഥാപാത്രമായിരുന്നു സിനിമയിൽ എനിക്ക്. ഉള്ള സീനുകളിൽ എന്റെ കഥാപാത്രമാണ് ഡൊമിനേറ്റ് ചെയ്യുന്നത്. ഡയലോഗ് എനിക്ക് തലേദിവസം തന്നിരുന്നില്ല. ഷോട്ടിന് 10-15 മിനുട്ട് മുമ്പാണ് ലഭിച്ചത്. ഞാൻ വരികൾ പഠിക്കുകയാണ്. മമ്മൂട്ടി സർ അടുത്തുണ്ട്. അദ്ദേഹം എന്നെ ശാന്തനാക്കാൻ നോക്കി. അഞ്ച് ടേക്കോളം ആ സീൻ പോയി. അത് കുറച്ച് ബുദ്ധിമുട്ടായിരുന്നു. എന്നാൽ എങ്ങനെയോ തനിക്ക് മാനേജ് ചെയ്യാൻ പറ്റിയെന്ന് മീര നന്ദൻ പറയുന്നു.
താനഭിയിച്ച സിനിമകൾ ഇപ്പോൾ കാണാറില്ലെന്നും മീര നന്ദൻ പറയുന്നു. കുറച്ച് കൂടെ നന്നായി ചെയ്ത് കൂടായിരുന്നോ എന്നെല്ലാം തോന്നും. ഭർത്താവിനോട് ഞാൻ ആദ്യം പറഞ്ഞ കാര്യം എന്റെ ഒരു സിനിമയും കാണരുതെന്നാണ്. ഇപ്പോഴും ഭർത്താവ് എന്റെ സിനിമകൾ കണ്ടിട്ടില്ല. അതേസമയം തന്റെ സിനിമകളിലെ രണ്ടോ മൂന്നോ സോങ്സ് കണ്ടിട്ടുണ്ടെന്നും മീര നന്ദൻ പറഞ്ഞു.


Click it and Unblock the Notifications











