നിങ്ങളെപ്പോലെയൊരാളെ കിട്ടിയത് എന്റെ ഭാഗ്യം! എന്നിലെ ഈ കഴിവ് കണ്ടെത്തിയത് ശ്രീജുവെന്നും മീര

അവതരണത്തിലൂടെയായിരുന്നു മീര നന്ദന്റെ കരിയര്‍ തുടങ്ങിയത്. അഭിനേത്രിയാവാന്‍ അവസരം ലഭിച്ചപ്പോള്‍ അത് സ്വീകരിക്കുകയായിരുന്നു താരം. ലാല്‍ ജോസ് ചിത്രമായ മുല്ലയിലൂടെയായിരുന്നു മീര അരങ്ങേറിയത്. പൂര്‍ണിമ ഇന്ദ്രജിത്തായിരുന്നു മീരയോട് ഇതേക്കുറിച്ച് ആദ്യം ചോദിച്ചത്. മാതാപിതാക്കളോട് ചോദിച്ച് അറിയിക്കാം എന്നായിരുന്നു മറുപടി. അവരുടെ സമ്മതത്തോടെയായിരുന്നു ലിച്ചിയായത്. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങളായിരുന്നു മീരയ്ക്ക് ലഭിച്ചത്. നാല്‍പ്പതിലധികം ചിത്രങ്ങളിലായിരുന്നു താരം അഭിനയിച്ചത്. ഗായിക കൂടിയായ മീര സ്റ്റേജ് പരിപാടികളുമായും സജീവമായിരുന്നു. അഭിനയ മേഖലയില്‍ നിന്നും മാറി ആര്‍ജെയായി സജീവമാവുകയായിരുന്നു പിന്നീട്.

വിദേശത്തേക്ക് പോയതോടെയായിരുന്നു ആര്‍ജെ ജീവിതം തുടങ്ങിയത്. അച്ഛനും അമ്മയും നിഴലായി എല്ലാത്തിനും കൂടെയുണ്ടാവുമായിരുന്നു. ദുബായിലേക്ക് പോയപ്പോള്‍ ആദ്യം അമ്മ കൂടെയുണ്ടായിരുന്നു. എല്ലാം സെറ്റാക്കിയതിന് ശേഷമായിരുന്നു തിരിച്ചുപോയത്. ജോലിയിലടക്കം പ്രതിസന്ധി നേരിട്ടിരുന്നു പിന്നീട്. കടുത്ത പ്രതിസന്ധികളെ അവഗണിച്ചായിരുന്നു ദുബായില്‍ തുടര്‍ന്നത്. പൊരുതി മുന്നേറണമെന്ന് വിചാരിച്ചതോടെയായിരുന്നു അവിടെ തുടര്‍ന്നത്. പതിയെ കാര്യങ്ങളെല്ലാം മാറിയെന്നും മീര പറഞ്ഞിരുന്നു. സിനിമയിലെത്തിയ കാലം മുതല്‍ പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മാതാപിതാക്കളാണ് ഈ ചോദ്യം കൂടുതലായും നേരിട്ടതെന്നും മീര പറഞ്ഞിരുന്നു.

Meera Nandan s new post
Photo Credit: Meera Nandan/ Facebook

അറേഞ്ച്ഡ് മാര്യേജിലൂടെയായിരുന്നു മീരയും ശ്രീജുവും ഒന്നായത്. വിവാഹശേഷം ലണ്ടനിലേക്ക് മാറേണ്ടി വരുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. അങ്ങനെയൊരു നിര്‍ബന്ധമില്ലെന്നായിരുന്നു ശ്രീജു പറഞ്ഞത്. വിവാഹ ശേഷം ദുബായിലും ഇടയ്ക്ക് ലണ്ടനിലുമായാണ് മീര കഴിയുന്നത്. സമയം കിട്ടുമ്പോള്‍ ശ്രീജു ദുബായിലേക്ക് വരാറുണ്ട്. സോഷ്യല്‍മീഡിയയിലൂടെയായി തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരിക്കണം വിവാഹം എന്ന് ആഗ്രഹിച്ചിരുന്നു. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്കും സമ്മതമായിരുന്നു. വിവാഹ ശേഷമായി നാട്ടിലേക്കെത്തിയപ്പോഴും ഇരുവരും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോയിരുന്നു.

ആദ്യ കാഴ്ചയില്‍ തന്നെ മീരയോട് ഇഷ്ടം തോന്നിയിരുന്നു. ഈ പെണ്‍കുട്ടി തന്റെ ഭാര്യയായി വന്നേക്കും എന്നുമുണ്ടായിരുന്നു. വിവാഹ ജീവിതം ഇപ്പോള്‍ രണ്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായി ആ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മീര. ഹാപ്പി സെക്കന്‍ഡ് ആനിവേഴ്‌സറി മൈ ശ്രീജു എന്ന് പറഞ്ഞായിരുന്നു കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചത്. നിങ്ങളെപ്പോലെയൊരു ജീവിത പങ്കാളിയെ ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷവതിയാണ് ഞാന്‍. എല്ലാ ദിവസവും ഇതേക്കുറിച്ച് ചിന്തിക്കാറുണ്ടെന്നും മീര പറയുന്നു.

Read more about: meera nandan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X