ഗ്ലാമര്‍ ചിത്രങ്ങള്‍ വീണ്ടും പങ്കുവെച്ച് മീരാ നന്ദന്‍! വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി നടി

By Midhun Raj

ഗ്ലാമര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിലൂടെ മുന്‍പ്‌ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന താരമാണ് മീരാ നന്ദന്‍. അടുത്തിടെ നടിയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കെതിരെയും വിമര്‍ശനവുമായി നിരവധി പേര്‍ എത്തിയിരുന്നു. സിനിമകളില്‍ നിന്നും ഇടവേളയെടുത്ത നടി ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്യുകയാണ് ഇപ്പോള്‍. ഇതിനിടെയുളള ചിത്രങ്ങളാണ് മീര നന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുളളത്.

കഴിഞ്ഞ ദിവസം അമേരിക്കന്‍

കഴിഞ്ഞ ദിവസം അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ എടുത്ത ഒരു ചിത്രവും മീര പങ്കുവെച്ചിരുന്നു. ഇത്തവണയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു നടി എത്തിയിരുന്നത്.. മീരയ്‌ക്കൊപ്പം ഗായകനും നടനുമായ സിദ്ധാര്‍ത്ഥ് മേനോന്‍, മറ്റൊരു സുഹൃത്ത് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. നടിയുടെ ചിത്രം വന്നതിന് പിന്നാലെ ഇത്തവണയും വന്നിരുന്നു മോശം കമന്റുകള്‍.

നടി പാന്റ്സ് ധരിക്കാന്‍ മറന്നോ

നടി പാന്റ്സ് ധരിക്കാന്‍ മറന്നോ,വസ്ത്രത്തിന് നീളം കുറഞ്ഞു തുടങ്ങി നിരവധി കമന്റുകളാണ് മീരാ നന്ദന്റെ ചിത്രത്തിന് താഴെയായി വന്നിരുന്നത്. ഇത്തവണയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിനാണ് മീരയെ ആളുകള്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. മുന്‍പും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് മീര നന്ദന്‍.

കഴിഞ്ഞ തവണ തന്നെ വിമര്‍ശിച്ചവര്‍ക്ക്

കഴിഞ്ഞ തവണ തന്നെ വിമര്‍ശിച്ചവര്‍ക്ക് താരം ചുട്ടമറുപടി നല്‍കിയത് ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണയും വിമര്‍ശകര്‍ക്കെല്ലാം അതേ നാണയത്തിലൂളള മറുപടി മീര നല്‍കിയിരുന്നു. ഗ്ലാമര്‍ ചിത്രങ്ങള്‍ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനൊപ്പം കിടിലന്‍ മറുപടിയായിരുന്നു നടി നല്‍കിയത്. നിങ്ങളുടെ മുന്‍വിധികള്‍ ഒരുതരത്തിലും തന്നെ ബാധിക്കില്ലെന്ന് നടി ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചു.

നടിക്ക് പിന്തുണയുമായി രജിഷ വിജയന്‍

നടിക്ക് പിന്തുണയുമായി രജിഷ വിജയന്‍, ആര്യ, പ്രയാഗ മാര്‍ട്ടിന്‍, ശ്രിന്ദ, അനുമോള്‍ തുടങ്ങിയവരും എത്തിയിരുന്നു. അഭിനേതാവിന് പുറെ അവതാരകയായും ഗായികയായും മുന്‍പ് തിളങ്ങിയിട്ടുളള താരം കൂടിയാണ് മീരാ നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മീരാ നന്ദന്‍.

തുടര്‍ന്ന് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും

തുടര്‍ന്ന് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവനടന്‍മാര്‍ക്കൊപ്പവും ശ്രദ്ധേയ വേഷങ്ങളില്‍ നടി അഭിനയിച്ചിരുന്നു. സിനിമയില്‍ നിന്നും ഒരിടവേളയെടുത്ത നടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ് സജീവമാകാറുളളത്. മീര നന്ദന്റെ പുതിയ വിശേഷങ്ങളറിയാനെല്ലാം ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് മീരാ നന്ദന്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X