മീര നന്ദന്‍റെ പാട്ട് കേട്ട സന്തോഷത്തില്‍ ആരാധകര്‍! ആലാപനത്തിലെ ഇടവേള അവസാനിപ്പിച്ച് താരം!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മീര നന്ദന്‍. അഭിനയം മാത്രമല്ല അവതരണവും ആലാപനവുമൊക്ക തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ താരം തെളിയിച്ചിരുന്നു. വ്യത്യസ്തമാര്‍ന്ന സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം ഇടവേളയെടുത്തത്. ദുബായില്‍ ആര്‍ ജെയായി ജോലി ചെയ്യുകയാണെന്ന് വ്യക്തമാക്കിയാണ് പിന്നീട് മീരയെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ മീരയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഇടവേള ഇഷ്ടവിനോദങ്ങള്‍ക്കായി മാറ്റിവെക്കുകയാണ് താരങ്ങള്‍. അതിനിടയിലാണ് തന്റെ പാട്ടുകള്‍ പൊടിതട്ടിയെടുക്കാന്‍ മീരയും തീരുമാനിച്ചത്. നിങ്ങള്‍ ആവശ്യപ്പെടുന്ന ഗാനങ്ങളുമായി താനെത്തുമെന്ന് വ്യക്തമാക്കിയുള്ള പോസ്റ്റുമായാണ് താരം എത്തിയിട്ടുള്ളത്. പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ എത്രയോ ജന്മമായ് എന്ന പാട്ട് പാടുന്ന വീഡിയോയാണ് മീര പോസ്റ്റ് ചെയ്തിട്ടുള്ളത്.

എന്‍റെ ഹോം ക്വാറന്‍റൈനില്‍ ഞാന്‍ സംഗീത യാത്രയില്‍ ആണ്. നിങ്ങള്‍ക്ക് കേള്‍ക്കാന്‍ ആഗ്രഹമുള്ള ഗാനങ്ങള്‍ പറഞ്ഞാന്‍ പാടി തരും. വലിയ ഗായികയെന്നും അല്ല. ചെറിയ തെറ്റുകൾ നിങ്ങള്‍ ക്ഷമിക്കണം. നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട ഗാനം (തമിഴ് / ഹിന്ദി) അഭിപ്രായമിടാം, എന്‍റെ അടുത്ത വീഡിയോയിൽ നിങ്ങൾക്കായി ഞാൻ പാടും, ഇതായിരുന്നു മീരയുടെ കുറിപ്പ്.

Meera Nandan

നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ അഭിപ്രായം പങ്കുവെച്ച് എത്തിയിട്ടുള്ളത്. എനിക്ക് കൂടി വേണ്ടിയുള്ള പാട്ടാണ് ഇതെന്നായിരുന്നു ആന്‍ അഗസ്റ്റിന്റെ കമന്റ്. ഈ പാട്ട് പൊളിച്ചുവെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. സിനിമയിലേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുന്നതിനിടയിലാണ് പാട്ടിലൂടെ മീര നന്ദന്‍ ഞെട്ടിച്ചത്.

സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളുമായും മീര നന്ദന്‍ എത്താറുണ്ട്. വസ്ത്രങ്ങളുടെ ഇറക്കത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയാണ് താരം നല്‍കാറുള്ളത്. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ എന്താണ് പോസ്റ്റ് ചെയ്യേണ്ടത് എന്നത് താന്‍ തന്നെ തീരുമാനിക്കുമെന്നും മീര വ്യക്തമാക്കിയിരുന്നു.

നേരത്തെ സിനിമയില്‍ കണ്ടിരുന്നുവെന്ന് പറയുന്നവര്‍ പോലും ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ കണ്ടിരുന്നുവെന്നാണ് പറയാറുള്ളത്. ചിത്രങ്ങള്‍ ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതായി അറിഞ്ഞിരുന്നില്ല. മാതാപിതാക്കള്‍ക്കാണ് ആദ്യം ആ ചിത്രങ്ങള്‍ അയച്ചുകൊടുത്തത്. അവര്‍ നെഗറ്റീവൊന്നും പറഞ്ഞിരുന്നില്ലെന്നും നേരത്തെ മീര നന്ദന്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X