ഇത് കുറച്ച് കടുത്തുപോയി! ഹണിമൂണ്‍ നിമിഷങ്ങള്‍ പങ്കിട്ടതിന് വിമര്‍ശനം! ചിത്രങ്ങളിലൂടെ മറുപടിയുമായി മീര നന്ദന്‍
അവതാരകയായി തുടങ്ങി അഭിനേത്രിയായി മാറിയതാണ് മീര നന്ദന്‍. വിവിധ ചാനലുകളില്‍ റിയാലിറ്റി ഷോ അവതരിപ്പിച്ചിരുന്നു മീര. ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ലയിലൂടെയായിരുന്നു ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം. പുതുമുഖ നായികയെ തേടുകയായിരുന്ന ലാല്‍ ജോസിനോട് പൂര്‍ണിമയായിരുന്നു മീരയെക്കുറിച്ച് പറഞ്ഞത്. മീരയെ സമീപിച്ചപ്പോള്‍ സന്തോഷത്തോടെ ആ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു. അതിന് ശേഷമായിരുന്നു തമിഴില്‍ നിന്നുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയത്. തെലുങ്കിലും മീര സാന്നിധ്യം അറിയിച്ചിരുന്നു. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെയായിരുന്നു നടി അവതരിപ്പിച്ചത്. സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ദുബായിലേക്ക് പോയത്.
ആര്‍ജെയായി ജോലി ചെയ്യാനായിരുന്നു ദുബായിലേക്ക് പോയത്. ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായിരുന്നു അത്. തനിച്ച് ജീവിക്കാന്‍ പഠിച്ചത് അതോടെയാണ്. നേരത്തെ അമ്മയും അച്ഛനുമായിരുന്നു എല്ലാം ചെയ്ത് തന്നിരുന്നത്. സാമ്പത്തിക കാര്യങ്ങള്‍ വരെ അവരായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ലൊക്കേഷനിലേക്ക് പോവുമ്പോള്‍ അമ്മ കൂടെ വരാറുണ്ട്. അങ്ങനെയുള്ളൊരു ലൈഫായിരുന്നു. ദുബായിലേക്ക് പോയപ്പോള്‍ തുടക്കത്തില്‍ അമ്മയുണ്ടായിരുന്നു. കാര്യങ്ങളെല്ലാം ചെയ്ത് തന്ന് തിരികെ വരികയായിരുന്നു. ശമ്പളം കിട്ടാതെ വന്നതിനാല്‍ കടുത്ത പ്രതിസന്ധിയായിരുന്നു. എല്ലാം നിര്‍ത്തി നാട്ടിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് വരെ ആലോചിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഇട്ടിട്ട് പോവാനും പറ്റില്ലായിരുന്നു. കടുത്ത പ്രതിസന്ധികളായിരുന്നുവെങ്കിലും, പൊരുതി ജീവിക്കുകയായിരുന്നു എന്ന് മീര പറഞ്ഞിരുന്നു. ഇന്നോര്‍ക്കുമ്പോള്‍ ആ തീരുമാനം തെറ്റിയില്ല എന്ന് മനസിലാവുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

മാട്രിമോണിയലിലൂടെയായിരുന്നു മീരയും ശ്രീജുവും കണ്ടുമുട്ടുന്നത്. കല്യാണം കഴിഞ്ഞാല്‍ ലണ്ടനിലേക്ക് ചേക്കേറേണ്ടി വരുമോയെന്നായിരുന്നു മീരയുടെ ടെന്‍ഷന്‍. എന്നാല്‍ അങ്ങനെയൊരു നിബന്ധനയൊന്നും തനിക്കില്ലെന്നായിരുന്നു ശ്രീജു പറഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കാലങ്ങളായി മനസില്‍ ആഗ്രഹിച്ച കാര്യമായിരുന്നു അത്. ശ്രീജുവിനോട് പറഞ്ഞപ്പോള്‍ അവര്‍ക്കും സമ്മതമായിരുന്നു. വിവാഹ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ മീര പങ്കുവെച്ചിരുന്നു. ഇടയ്ക്ക് ലണ്ടനിലേക്ക് പോയതിനെക്കുറിച്ചും അവര്‍ വാചാലയായിരുന്നു.
വിവാഹ ജീവിതം രണ്ടാം വര്‍ഷത്തിലേക്ക് കടക്കാനിരിക്കുന്നതിനിടയിലായിരുന്നു ഹണിമൂണ്‍ യാത്ര പോവുന്നത്. 2024 ജനുവരിയിലായിരുന്നു ശ്രീജു മീരയെ ജീവിതസഖിയാക്കിയത്.
യാത്രയ്ക്കിടയിലെ മനോഹരനിമിഷങ്ങള്‍ പോസ്റ്റുകളിലൂടെയായി പങ്കുവെച്ചിരുന്നു. ഹണിമൂണ്‍ കുറച്ച് വൈകിയെങ്കിലും ഒരു നഷ്ടബോധവും ഇല്ലെന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്. ശ്രീജുവിനൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. ഇതിനിടയിലായിരുന്നു മീരയുടെ വസ്ത്രധാരണത്തെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. അയ്യേ, ഇത് ബിക്കിനിയാണോ, ഇത് കുറച്ച് കടുത്തുപോയി തുടങ്ങിയ കമന്റുകളായിരുന്നു പോസ്റ്റിന് താഴെ. ആളുകള്‍ പലതും പറയും, അതൊന്നും ശ്രദ്ധിക്കരുത്. നിങ്ങള്‍ ജീവിതം ആഘോഷിക്കൂയെന്നുള്ള പ്രതികരണങ്ങളും ഫോട്ടോയുടെ താഴെയുണ്ടായിരുന്നു.
നിങ്ങളെന്നെ കൂടുതല്‍ സ്‌നേഹിക്കാന്‍ പഠിപ്പിച്ചു എന്ന ക്യാപ്ഷനോടെ വീണ്ടും ചിത്രങ്ങളുമായി മീര എത്തിയിരുന്നു. വിമര്‍ശിച്ചും, അനുകൂലിച്ചുമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്നത്. ഇനി ബീച്ചിലൊക്കെ പോവുമ്പോള്‍ സെറ്റ് സാരിയും, മുല്ലപ്പൂവും വെച്ച് നടന്നാല്‍ മതി. ബീച്ച് ഔട്ട്ഫിറ്റ് എന്താണെന്ന് പോലും അറിയാത്ത കുറേ എണ്ണം എന്നായിരുന്നു ഒരാളുടെ പ്രതികരണം. വസ്ത്രധാരണത്തിന്റെ പേരില്‍ നേരത്തെയും മീര രൂക്ഷവിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. സോഷ്യല്‍മീഡിയ ചര്‍ച്ചകളിലൊന്നും അവര്‍ പ്രതികരിച്ചിരുന്നില്ല. ആരാധകരായിരുന്നു വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി, നടിയെ പിന്തുണച്ച് എത്തിയത്.


Click it and Unblock the Notifications











