ഭര്‍ത്താവിനൊപ്പം സന്തോഷവതിയായി മീര! അഭിനന്ദിക്കുന്നതിന് പകരം ഡിവോഴ്‌സിന് കാത്തിരിക്കുകയാണെന്ന് കമന്റുകള്‍

നടിയായി മലയാളികളുടെ മനസില്‍ ഇടം നേടിയ മീര നന്ദന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കുകയാണ്. നിലവില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ് മീര. സിനിമയെക്കാളും താനിപ്പോള്‍ ഈ ജോലിയോട് കൂടുതല്‍ അറ്റാച്ചഡ് ആയെന്നാണ് നടി പറയാറുള്ളത്. ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു നടി വിവാഹിതയാവുന്നത്. അതിനും ഒരു വര്‍ഷം മുന്‍പ് വിവാഹനിശ്ചയവും നടത്തി. എന്നാല്‍ വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത് വന്നത് മുതല്‍ വലിയ പരിഹാസമാണ് മീര നന്ദന് നേരിടേണ്ടി വന്നത്.

ഭര്‍ത്താവായി നടി കണ്ടെത്തിയ ആളുടെ സൗന്ദര്യത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള അധിഷേപങ്ങള്‍ ഇരുവര്‍ക്കും നേരിടേണ്ടി വന്നു. വിവാഹം കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷമായിട്ടും ഇപ്പോഴും താരങ്ങള്‍ക്ക് ഇത് തന്നെ നേരിടേണ്ടി വരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അടുത്തിടെ ഇരുവരും ഒരുമിച്ച് കുടുംബത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. കുടുംബാംഗങ്ങളൊക്കെ ഒരുമിച്ച ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും പുറത്ത് വിട്ടു.

meera-nandan

അങ്ങനെ വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം സാരിയൊക്കെ ഉടുത്ത് അതീവ സുന്ദരിയായി നില്‍ക്കുന്ന ചില ഫോട്ടോസാണ് മീര വീണ്ടും പങ്കുവെച്ചിരിക്കുന്നത്. സ്‌നേഹത്തിലും ചിരികളിലിലും ഒരുമിച്ച്, ഒപ്പം ചില കുടുംബ ഓര്‍മ്മകള്‍... എന്നാണ് നടി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. സാരി ഉടുത്ത് മീരയെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നും ശ്രീജുവിന്റെ ചിരി മറക്കാന്‍ പറ്റുന്നില്ല. രണ്ടാളും സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോള്‍ സന്തോഷമാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

ഇതിനിടയില്‍ ചില വിമര്‍ശകരുമുണ്ട്. ഡിവോഴ്‌സ് വാര്‍ത്ത കേള്‍ക്കാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ചിലര്‍ ബോഡിഷെയിമിങ് നടത്തിയും രംഗത്ത് വരുന്നുണ്ടെങ്കിലും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് മീരയും ഭര്‍ത്താവും. തങ്ങളുടെ സന്തോഷത്തിനിടയിലേക്ക് വരുന്ന ഇത്തരം നെഗറ്റീവുകള്‍ക്ക് വേണ്ടി കളയാന്‍ സമയമില്ലെന്ന തീരുമാനത്തിലാണ് ഇരുവരും.

2023 സെപ്റ്റംബറിലായിരുന്നു മീര നന്ദനും ശ്രീജുവും തമ്മില്‍ വിവാഹിതരാവുരകയാണെന്ന കാര്യം പുറത്ത് വരുന്നത്. മലയാളിയാണെങ്കിലും ലണ്ടനില്‍ ജനിച്ച് വളര്‍ന്ന ശ്രീജു അവിടെയാണ് സ്ഥിരതാമസമാക്കിയത്. അക്കൗണ്ടന്റായി ജോലി നോക്കുന്നതിനാല്‍ ശ്രീജു കൂടുതലും ലണ്ടനിലായിരിക്കും. മാട്രിമോണിയല്‍ വഴി അറേഞ്ച്ഡ് ആയിട്ടാണ് ശ്രീജുവും മീരയും തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നത്. 2024 ജൂണില്‍ ഇരുവരും വിവാഹിതരായി.

meera-nandan

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു താരവിവാഹം. ശേഷം ശ്രീജു ലണ്ടനിലേക്കും മീര ദുബായിലേക്കും മടങ്ങി. അവധി ദിവസങ്ങളില്‍ ഒരാള്‍ ദുബായിലേക്കോ അതല്ലെങ്കില്‍ മറ്റെയാള്‍ ലണ്ടനിലേക്ക് പോയിട്ടോ ആണ് ദമ്പതിമാര്‍ പരസ്പരം കാണാറുള്ളത്. ഈയൊരു കാരണം കൊണ്ട് തങ്ങളുടെ ഹണിമൂൺ പോലും ഇതുവരെ നടന്നില്ല. ശ്രീജുവിനും തനിക്കും എവിടെ പോകണമെന്ന കാര്യത്തിൽ തർക്കമുണ്ടെന്നും അതുകൊണ്ട് യാത്ര നീണ്ട് പോവുകയാണെന്നും നടി സൂചിപ്പിച്ചു. മാത്രമല്ല കിട്ടിയ ഈ ജീവിതത്തില്‍ രണ്ടാളും സന്തുഷ്ടരാണെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ മീര നന്ദന്‍ വ്യക്തമാക്കിയിരുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന സിനിമയിലൂടെയാണ് മീര നന്ദൻ സിനിമയിലേക്ക് എത്തുന്നത്. ദിലീപിൻ്റെ നായിക വേഷമായിരുന്നു ആദ്യ ചിത്രത്തിൽ. ഈ സിനിമയും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ മീര നന്ദൻ പ്രശസ്തിയിലേക്ക് ഉയർന്നു. പിന്നീട് നായികയായിട്ടും അല്ലാതെയും നിരവധി കഥാപാത്രങ്ങൾ ലഭിച്ചു. എന്നാലിപ്പോൾ സിനിമയിൽ നിന്നും മാറി ദുബായിൽ ആർജെ ആയി ജോലി നോക്കുകയാണ് നടി.

More from Filmibeat

Read more about: meera nandan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X