മുന്‍നിര നായികമാര്‍ നോ പറഞ്ഞ വേഷം! തന്മാത്രയിലൂടെയാണ് ആളുകള്‍ തന്നെ ഓര്‍ക്കുന്നതെന്ന് മീര വാസുദേവ്!
തന്മാത്രയിലൂടെ മീര വാസുദേവ് മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ബ്ലസി സംവിധാനം ചെയ്ത സിനിമയ്ക്ക് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. രമേശന്‍ നായരുടെ ഭാര്യയായ ലേഖയെന്ന കുടുംബിനിയായാണ് മീരയെത്തിയത്. മുന്‍നിര നായികമാരില്‍ പലരും വേണ്ടെന്ന് വെച്ച രംഗം കൂടിയായിരുന്നു അത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര സ്വീകരണമാണ് ഈ കുടുംബ ചിത്രത്തിന് ലഭിച്ചത്. അല്‍ഷിമേഴ്‌സ് രോഗബാധിതനായ രമേശന്റെയും കുടുംബത്തിന്റെയും കഥയുമായാണ് ബ്ലസി എത്തിയത്. മോഹന്‍ലാലിന്റെ നായികയാവാനായാണ് വിളിച്ചതെങ്കിലും ചിത്രത്തിലെ നഗ്നരംഗത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായാണ് പലരും സിനിമയില്‍ നിന്നും പിന്‍വാങ്ങിയതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.
സിനിമയിലെ നഗ്നരംഗത്തെക്കുറിച്ച് തന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും സിനിമയുമായി ബന്ധപ്പെട്ടവര്‍ മാത്രമേ ആ സമയത്ത് മുറിയില്‍ നില്‍ക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയാണ് അന്ന് താന്‍ മുന്നോട്ട് വെച്ചതെന്നും മീര വസുദേവ് പറഞ്ഞിരുന്നു. ആ സിനിമ നല്‍കിയ പേരും പ്രശസ്തിയും ഇപ്പോഴും അതേ പോലെ നില്‍ക്കുന്നുവെന്ന് താരം പറയുന്നു. ഏഷ്യാനെറ്റ് അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മീര വിശേഷങ്ങള്‍ പങ്കുവെച്ചത്. അന്ന് തനിക്ക് മികച്ച പുതുമുഖനടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

മീര വാസുദേവ് എന്ന താരത്തെ ഓര്‍ക്കുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്നത് തന്മാത്രയിലെ രംഗങ്ങളാണെന്നാണ് ഇന്നും പ്രേക്ഷകര്‍ പറയുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ഇന്റിമേറ്റ് സീനുകളുമായി ബന്ധപ്പെട്ട് നിരവധി പേരാണ് അന്ന് തന്നെ വിമര്‍ശിച്ചത്. എന്നാല്‍ അതൊന്നും താരത്തെ ബാധിച്ചിരുന്നില്ല. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിക്കാനും മീര സമ്മതിച്ചിരുന്നു.


Click it and Unblock the Notifications











