ലുക്ക് മാറ്റിയതോടെ ഭാര്യ ഒരാഴ്ച മിണ്ടാതായി! സിനിമയിലെ വൈറല്‍ ലുക്കിനെ പറ്റി നടന്‍ ജോണ്‍ കൊക്കന്‍ പറഞ്ഞത്

തമിഴില്‍ നിര്‍മ്മിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് സാര്‍പട്ട പരമ്പരൈ. ആര്യ, ജോണ്‍ കൊക്കന്‍, പശുപതി, എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്സിങ്ങിനെ ആസ്പദമാക്കി ഒരുക്കിയതാണ്. ചിത്രത്തിലെ പ്രകടനത്തിന് ശേഷം തെന്നിന്ത്യയിലാകെ തരംഗമായി മാറാന്‍ ജോണിന് സാധിച്ചിരുന്നു. സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ തരംഗമായി മാറിയ സാര്‍പട്ടയില്‍ വെമ്പുലി എന്ന ബോക്സറുടെ വേഷമാണ് ജോണ്‍ അവതരിപ്പിച്ചത്.

ബോക്‌സിങ് പോലും അറിയാത്ത താന്‍ സിനിമയ്ക്ക് വേണ്ടി അത് പഠിച്ചെടുക്കുകയായിരുന്നുവെന്ന് ജോണ്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. അന്നൊക്കെ ഭാര്യ പൂജ രാമചന്ദ്രനാണ് പിന്തുണയുമായ ഉണ്ടായിരുന്നത്. എന്നാല്‍ സിനിമയിലെ തന്റെ ലുക്ക് കണ്ടതിന് ശേഷം ഒരാഴ്ചയോളം ഭാര്യ മിണ്ടാതെ ഇരുന്നിട്ടുള്ളതിനെ പറ്റി നടന്‍ പറഞ്ഞ വാക്കുകളാണ് വൈറലായത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞത് വീണ്ടും പ്രചരിക്കുകയാണ്.

pooja-john

തമിഴിലൊരു വെബ് സീരിസില്‍ അഭിനയിക്കുമ്പോഴാണ് സാര്‍പട്ട പരമ്പരൈ എന്ന ചിത്രത്തിലേക്ക് അവസരം വരുന്നത്. വെബ് സീരിസില്‍ എന്റെ സഹതാരമായി അഭിനയിക്കുന്ന താരം ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. പുള്ളിയാണ് സംവിധായകന്‍ പാ രഞ്ജിത്തിന്റെ അടുത്ത് പോയിട്ട് എന്റെ പേര് പറയുന്നത്. ഇങ്ങനൊരാള്‍ ഉണ്ടെന്ന് പറഞ്ഞതോടെ രഞ്ജിത്ത് സാര്‍ കാണാന്‍ വരാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി നേരില്‍ കണ്ടു.

ഇങ്ങനൊരു കഥാപാത്രമുണ്ട്, ഒന്ന് തയ്യാറായി വരാനാണ് അദ്ദേഹം പറഞ്ഞത്. മസിലൊക്കെ കയറ്റി, ബോക്‌സിങ് പഠിച്ച്, ഒന്നര രണ്ട് മാസത്തോളം ആ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ഞാന്‍ നടത്തി. മുന്‍പ് ബോക്‌സിങ് അറിയില്ലായിരുന്നു. സിനിമയിലേക്ക് അവസരം കിട്ടിയതോടെ അതിന് വേണ്ടി ബോക്‌സിങ് ട്രെയിനറെ വെച്ചിട്ട് പഠിക്കുകയായിരുന്നു.

പിന്നെ രഞ്ജിത്ത് സാറിനെ കണ്ടു. അദ്ദേഹം ബോക്‌സിങ്ങിന്റെ ചെറിയ ടെസ്റ്റ് ഒക്കെ നടത്തി നോക്കി. അങ്ങനെയാണ് ആ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രഞ്ജിത്ത് സാറിന്റെ മനസിലുള്ള കഥാപാത്രത്തിന് അങ്ങനൊരു മീശയുണ്ട്. ടെസ്റ്റിന് പോയ സമയത്ത് എനിക്ക് മീശ ഇല്ലായിരുന്നു. മുടി മാത്രം വളര്‍ത്താനാണ് പറഞ്ഞത്.

pooja-john

ലുക്ക് ടെസ്റ്റിന് പോയിട്ട് തിരികെ വന്നപ്പോഴാണ് സിനിമിയിലെ ലുക്ക് എന്താണെന്ന് മനസിലായത്. അതിന് ശേഷം വീട്ടിലെത്തിയപ്പോള്‍ ഭാര്യ പോലും ഞെട്ടി. ഇത് കണ്ടിട്ട് ഒരാഴ്ച ഭാര്യ സംസാരിച്ചിട്ട് പോലുമില്ല. വേറെ ആരെയോ പോലെ തോന്നുന്നുവെന്നാണ് അവള്‍ പറഞ്ഞത്. ആ പടം കഴിയുന്നത് വരെ ഒന്നര വര്‍ഷത്തോളം ഇതേ ഗെറ്റപ്പില്‍ തന്നെയാണ് മുന്നോട്ട് പോയതെന്നും താരം വ്യക്തമാക്കുന്നു.

നടന്‍ ആര്യയുടെ കൂടെ വര്‍ക്ക് ചെയ്തതിനെ പറ്റിയും ജോണ്‍ സംസാരിച്ചു. 'ആര്യ എത്ര വലിയ താരമാണെങ്കിലും അദ്ദേഹത്തിനൊപ്പം ഒരിക്കലും പ്രതീക്ഷിക്കാത്ത കെമിസ്ട്രിയായിരുന്നു ഉണ്ടായിരുന്നത്. മാത്രമല്ല സിനിമയുടെ ക്ലൈമാക്‌സ് രംഗമാണ് ആദ്യം ചിത്രീകരിച്ചത്. ശരിയ്ക്കുള്ള അടിയായിരുന്നു ആ സീനിലുള്ളത്.

ഇടിച്ച് ഇടിച്ച് ഞങ്ങള്‍ സുഹൃത്തുക്കളായി. പതിനഞ്ച് മണിക്കൂറുകളോളം ഒക്കെ ബോക്‌സിങ്ങിന്റെ രംഗങ്ങളായിരിക്കും ചിത്രീകരിക്കുക. ആ സമയത്ത് ഞങ്ങള്‍ രണ്ടാളും ക്ഷീണിക്കും. അന്നേരം വീട്ടില്‍ നിന്നും കൊണ്ട് വരുന്ന ഭക്ഷണം പരസ്പരം കൈമാറാറുണ്ടെന്ന്', ജോണ്‍ പറയുന്നു.

സിനിമയിലെത്തിയപ്പോള്‍ ജോണ്‍ കൊക്കന്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാര്‍ഥ പേര് അനീഷ് ജോണ്‍ കൊക്കന്‍ എന്നാണ്. അച്ഛന്റെ പേരാണ് ജോണ്‍ കൊക്കന്‍ എന്നത്. പിന്നീട് തന്റെ സ്‌ക്രീന്‍ നെയിമായി അത് സ്വീകരിച്ചതാണെന്നാണ് താരം പറഞ്ഞത്. മോഡലിങ് രംഗത്ത് നിന്നുമാണ് ജോണ്‍ ശ്രദ്ധേയനാവുന്നത്. ആദ്യം നടി മീര വാസുദേവിനെയാണ് താരം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. ശേഷം ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

പിന്നീട് നടി പൂജ രാമചന്ദ്രനുമായി ഇഷ്ടത്തിലായി. ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഈ വര്‍ഷം നടന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തു. ഇപ്പോള്‍ ഭാര്യയുടെയും മകന്റെയും കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ്. സാര്‍പട്ട പരമ്പരൈ തരംഗമായതോടെ സിനിമയിലേക്ക് വലിയ അവസരങ്ങളാണ് ജോണിനെ തേടി എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X