ഭാര്യമാര്‍ക്ക് അത് കണ്ടിട്ട് സഹിക്കാന്‍ പറ്റിയില്ല; ഷൂട്ടിങ് ലൊക്കേഷനില്‍ വന്ന പൂജയെയും സയേഷയെ കുറിച്ചും ജോണ്‍
സാര്‍പ്പട്ട പരമ്പരൈ എന്ന സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയനാവാന്‍ നടന്‍ ജോണ്‍ കൊക്കന് സാധിച്ചിരുന്നു. പിന്നാലെ നിരവധി അഭിമുഖങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ജോണ്‍ പറഞ്ഞിരുന്നു. ഒപ്പം ഭാര്യയും നടിയുമായ പൂജ രാമചന്ദ്രനും ഉണ്ടായിരുന്നു. ഏറ്റവും പുതിയതായി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഭാര്യയ്ക്ക് ഒപ്പമുള്ള ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് പൂജയും ജോണും. വിശദമായി വായിക്കാം..
'പൂജയും ജോണും മലയാളികള്‍ ആണെങ്കിലും അധികമാര്‍ക്കും അറിയില്ലെന്നാണ് താരങ്ങള്‍ പറയുന്നത്. ചിലര്‍ ഫോട്ടോ എടുക്കാനൊക്കെ അടുത്ത് വന്നിട്ട് ഇംഗ്ലീഷില്‍ ചോദിക്കും. അപ്പോള്‍ മലയാളത്തില്‍ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞാല്‍ സാര്‍ മലയാളി ആയിരുന്നോ എന്ന് അത്ഭുതപ്പെടാറുണ്ടെന്ന് ജോണ്‍ പറയുന്നു. തന്റെ അച്ഛന്‍ തൃശൂരുകാരനും അമ്മ കോട്ടയംകാരിയുമാണ്. പൂജയുടെ മാതാപിതാക്കള്‍ പാലക്കാടാണ്.

ഈ യാത്രയില്‍ ഒത്തിരി കാര്യങ്ങള്‍ പൂജ ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എന്റെ കൂടെ തന്നെ നിന്നിട്ടുണ്ട്. ഒരു സമയത്ത് എനിക്ക് ഒന്നും ഉണ്ടായിരുന്നില്ല. ആ സമയത്തൊക്കെ കൂടെ നിന്നത് ഭാര്യയാണ്. സര്‍പ്പട്ട പരമ്പരൈ എന്ന സിനിമയുടെ തുടക്കം മുതല്‍ നോക്കിയതും പറഞ്ഞതും സിനിമയുടെ റിലീസിന് ശേഷം എന്റെ അഭിമുഖങ്ങളിലും ഒക്കെ അവളാണ് മുന്നില്‍ നിന്ന് നയിച്ചത്. ഒരു നടന്‍, ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഒരു മേക്കോവര്‍ ഉണ്ട്. പണ്ട് ഉണ്ടായിരുന്നതിലും ഞാനിപ്പോള്‍ നന്നായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാത്തിനും കാരണം പുള്ളിക്കാരിയുടെ സപ്പോര്‍ട്ടാണ്. ആ എനര്‍ജി ഉണ്ട്. നല്ലൊരു യാത്രയാണെന്നും ജോണ്‍ പറയുന്നു.
ജോണുമായി ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് ജീവിതം കളറായത് എന്നാണ് പൂജ പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷം ഞങ്ങള്‍ ജീവിച്ചത് പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. കൊവിഡ് കാലത്തും ജോലി ഒന്നുമില്ലാതെ ഇരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. അപ്പോള്‍ ഒരു പ്ലാനുണ്ടാക്കി വീട്ടില്‍ നിന്നും ഇറങ്ങും. ഇന്നത്തെ ദിവസം മനോഹരമായി ജീവിക്കുക എന്നേ വിചാരിച്ചിട്ടുള്ളു. പുതിയ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹമുള്ളത് കൊണ്ട് ഒത്തിരി യാത്ര ചെയ്തിട്ടുണ്ട്.

സാര്‍പ്പട്ട പരമ്പരൈ സിനിമയുടെ ഷൂട്ടിങ്ങ് കാണാന്‍ ഭാര്യ വന്ന അനുഭവവും താരം പങ്കുവെച്ചിരുന്നു. ബോക്‌സിങ്ങിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ തങ്ങളുടെ അടിപിടി കണ്ടിട്ട് അവള്‍ കരയുകയായിരുന്നു. നിങ്ങള്‍ ശരിക്കും അടി കൂടുന്നതാണോ ഇത് കാണാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് പൂജ കരഞ്ഞത്. അതുപോലെ തന്നെ സിനിമയിലെ സഹനടനായ ആര്യയുടെ ഭാര്യയും നടിയുമായ സയേഷയും ഷൂട്ടിങ് കാണാന്‍ വന്നിരുന്നു. പൂജ പറഞ്ഞത് പോലെയുള്ള അവസ്ഥയാണ് സയേഷയുടേതും. ഇതൊന്നും കാണാന്‍ സാധിക്കില്ലെന്നാണ് നടി പറഞ്ഞതെന്നും ജോണ്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications











