'തെറ്റെന്ന് പറയാന്‍ പറ്റില്ല, ആ വിവാഹത്തില്‍ കുറേ കാര്യങ്ങളിലൂടെ കടന്നുപോയി; മീര വാസുദേവന്‍
മലയാളം സിനിമ സീരിയല്‍ നടിയായ മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. സിനിമ-ടെലിവിഷന്‍ ക്യാമറമാനായ വിപിന്‍ പുതിയങ്കത്തെയാണ് മീര വിവാഹം ചെയ്തത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു വിപിനുമായുള്ളത്. മീര ചെയ്തുകൊണ്ടിരുന്ന കുടുംബ വിളക്ക് എന്ന സീരിയലിന്റെ ക്യാമറമാനും വിപിന്‍ തന്നെയായിരുന്നു.
വിവാഹിതയായതോടെ മീര വാസുദേവനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തിലുള്ള സൈബര്‍ അറ്റാക്ക് തന്നെ നടന്നിരുന്നു. 42 കാരിയായ മീര മൂന്നാമത് കഴിക്കുന്ന വിവാഹമാണ് എന്നതും വിപിന് മീരയെക്കാള്‍ പ്രായം കുറവാണ് എന്നതുമാണ് സോഷ്യല്‍ മീഡിയ ബുള്ളിയിങ്ങിന് പിന്നിലെ പ്രധാന കാരണം.

എന്നാല്‍ തന്റെ ആദ്യ ഭര്‍ത്താവായ വിശാല്‍ അഗര്‍വാളിനെക്കുറിച്ചും രണ്ടാമത്തെ ഭര്‍ത്താവായ ജോണ്‍ കോക്കനെക്കുറിച്ചും മീര പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്. തന്റെ 22-ാമത്തെയോ 23-ാമത്തെയോ വയസിലാണ് വിശാലിനെ കണ്ടുമുട്ടുന്നത്. അദ്ദേഹം ബോളിവുഡ് ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ മകന്‍ ആയിരുന്നു. അശോക് കുമാര്‍ സാറിനെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് ഇപ്പോഴും ഭയങ്കര അഫക്ഷന്‍ ഒക്കെ ഫീല്‍ ചെയ്യുമായിരുന്നു എന്നും മീര പറയുന്നു.
'തെറ്റ് എന്ന് പറയാന്‍ പറ്റില്ല. പക്ഷെ വിശാലുമായുള്ള വിവാഹ ബന്ധത്തില്‍ കുറേ കാര്യങ്ങളിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്. പക്ഷെ ഞാന്‍ വളരെ ശക്തമായി തന്നെയാണ് അതില്‍ നിന്ന് പുറത്തു കടന്നത്. പക്ഷെ എനിക്ക് വിശാലിനോട് വളരെയധികം നന്ദിയുണ്ട്. വിശാലുമായി എനിക്ക് ഇപ്പോള്‍ ഒരു ബന്ധവുമില്ല,' എന്നും മീര പറയുന്നു.
അദ്ദേഹം മനസില്‍ വെച്ചിട്ട് വിഷമം കാണിക്കുകയൊന്നും ചെയ്തിട്ടില്ല. ഞാന്‍ എന്താണോ അത് തന്നെ ആകാനാണ് എനിക്ക് പറ്റിയിട്ടുള്ളത്. അതില്‍ എനിക്ക് വിശാലിനോട് അത്രയധികം നന്ദിയുണ്ട്. രണ്ട് പേരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു വിശാലുമായുള്ള ബന്ധം വേര്‍പെടുത്തല്‍ എന്നും മീര വാസുദവന്‍ പറയുന്നു.
കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന സമയത്താണ് പ്രണയവും വിവാഹവും. പക്ഷെ അതൊന്നും ഒരു നഷ്ടമായി ഞാന്‍ കരുതുന്നില്ല. കാരണം ആ അനുഭവങ്ങളില്‍ നിന്നും ഞാന്‍ ഒരുപാട് പഠിച്ചിട്ടുണ്ടെന്നും മീര പറഞ്ഞു. ഈ അനുഭവങ്ങള്‍ ഒക്കെ എന്നെ ഒരു നല്ല നടിയാക്കാന്‍ ആണ് സഹായിച്ചത്. പക്ഷെ എനിക്ക് ഒന്നിനോടും പരാതിയില്ല.
എല്ലാം നല്ല അനുഭവങ്ങള്‍ ആയി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു എന്നും മീര പറഞ്ഞു. തനിക്ക് തന്റെ രണ്ടാമത്തെ ഭര്‍ത്താവ് ജോണിനെക്കുറിച്ച് കൂടി സംസാരിക്കണമെന്നും മീര വാസുദവന്‍ പറയുന്നു. വളരെ പോസിറ്റീവ് ആയ ഗംഭീര മനുഷ്യനാണ് അദ്ദേഹം. അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്.

ഒരു നല്ല അച്ഛന്‍ കൂടിയാണെന്നും മീര ഓര്‍ത്തെടുത്തു. തന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് അത്രയും ക്ഷമയോടെയാണ് അദ്ദേഹം നിന്നതെന്നും മീര വാസുദവന്‍ പറഞ്ഞു. കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതായാലും അവനെ കുളിപ്പിക്കുന്നതായാലും എല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. പക്ഷെ വിവാഹ മോചനത്തിന്റെ കാര്യം ഒന്നും ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ലല്ലോ.
വിവാഹം എന്ന് പറയുന്നത് വലിയ ഒരു കമ്മിറ്റ്‌മെന്റ് ആണ്. ആ കമ്മിറ്റ്‌മെന്റില്‍ ഞാന്‍ ഒരുപാട് വിശ്വസിക്കുന്നുണ്ട്. ഏത് റിലേഷന്‍ഷിപ്പ് ആയാലും എനിക്ക് പോസിറ്റിവിറ്റി ആണ് വേണ്ടതെന്നും മീര വാസുദവന്‍ പറഞ്ഞു.


Click it and Unblock the Notifications











