twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യക്തി താല്‍പര്യങ്ങള്‍ക്കായി അയാള്‍ എന്നെ ഉപയോഗിച്ചു! ദുരനുഭവം തുറന്നുപറഞ്ഞ് മീര വാസുദേവ്‌

    By Midhun Raj
    |

    തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് മീരാ വാസുദേവ്. ബ്ലെസി സംവിധാനം ചെയ്ത ചിത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. തന്മാത്രയില്‍ മോഹന്‍ലാലിന്റെ ഭാര്യയായി മികച്ച പ്രകടനമാണ് മീര കാഴ്ചവെച്ചത്. തന്മാത്രയ്ക്ക് പിന്നാലെയാണ് തെന്നിന്ത്യയിലും ബോളിവുഡിലും നടിക്ക് തിരക്കേറിയത്.

    മുംബൈയിലെ പരസ്യ ലോകത്തുനിന്നാണ് മീരാ വാസുദേവ് മലയാള സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് ഗ്ലാമര്‍ റോളുകളിലും നടി തിളങ്ങിയിരുന്നു. തന്മാത്രയിലേതു പോലുളള ശക്തമായ കഥാപാത്രങ്ങള്‍ നടിക്ക് അധികം ലഭിച്ചിരുന്നില്ല. ചെറിയ വേഷങ്ങളിലാണ് മീരയെ പിന്നീട് സിനിമകളില്‍ കണ്ടത്.

    അടുത്തിടെ നടന്നൊരു

    അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങള്‍ എത്താത്തതിന്റെ കാരണം നടി തുറന്നുപറഞ്ഞിരുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മീര ഇക്കാര്യം പറഞ്ഞത്. തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്‌നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയ്‌സ്.

    അയാളുടെ വ്യക്തി

    അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്റെ പ്രൊഫഷന്‍ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങള്‍ പറഞ്ഞ് മുടക്കി.

    പകരം അയാള്ക്ക്

    പകരം അയാള്‍ക്ക്‌ താല്‍പര്യമുളള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബൈയില്‍ ആയിരുന്നതുകൊണ്ട് അതൊന്നും അറിഞ്ഞതേയില്ല. അഭിമുഖത്തില്‍ സംസാരിക്കവേ മീര വാസുദേവ് വെളിപ്പെടുത്തി. തെലുങ്കില്‍ ഗോല്‍മാല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ മീര തുടര്‍ന്ന് 30 ലധികം സിനിമകളിലാണ് അഭിനയിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലാണ് നടി കൂടുതല്‍ അഭിനയിച്ചത്.

    'അസ്തമയ സൂര്യനും ഒരു തിളക്കമുണ്ട്'! ഇസഹാക്കിനൊപ്പമുളള പുതിയ ചിത്രവുമായി കുഞ്ചാക്കോ ബോബന്‍!'അസ്തമയ സൂര്യനും ഒരു തിളക്കമുണ്ട്'! ഇസഹാക്കിനൊപ്പമുളള പുതിയ ചിത്രവുമായി കുഞ്ചാക്കോ ബോബന്‍!

    സിനിമാത്തിരക്കുകള്‍ക്കിടെയിലും

    സിനിമാത്തിരക്കുകള്‍ക്കിടെയിലും പരസ്യരംഗത്തും സജീവമായിരുന്നു നടി. ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ച താരം കുടുംബ പ്രേക്ഷകര്‍ക്കും കൂടുതല്‍ സുപരിചിതയാണ്. 2005ലാണ് മീരയുടെ ആദ്യ മലയാള ചിത്രമായ തന്മാത്ര പുറത്തിറങ്ങിയത്. അല്‍ഷിമേഴ്‌സ് രോഗിയായ രമേഷന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ ലേഖ രമേശനായിട്ടാണ് നടി എത്തിയത്. മോഹന്‍ലാലിനൊപ്പം തന്നെ പ്രേക്ഷക പ്രശംസ നേടിയ താരമായിരുന്നു മീര. തുടര്‍ന്ന് 20ലധികം മലയാള സിനിമകളിലാണ് നടി അഭിനയിച്ചത്.

    'നാർക്കോട്ടിക്സ് ഈസേ ഡേർട്ടി ബിസിനസ്', ബിഗ്ബ്രദർ നമ്മൾ ഉദ്ദേശിച്ച പടമല്ല സാർ! - ശൈലന്റെ റിവ്യൂ'നാർക്കോട്ടിക്സ് ഈസേ ഡേർട്ടി ബിസിനസ്', ബിഗ്ബ്രദർ നമ്മൾ ഉദ്ദേശിച്ച പടമല്ല സാർ! - ശൈലന്റെ റിവ്യൂ

    English summary
    meera vasudevan reveals about her cinema career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X