'പല സീനിയർ നടിമാരും വേണ്ടെന്ന് വെച്ച കഥാപാത്രം, എന്റെ പ്രൈവറ്റ് പാട്സ് കാണിക്കരുതെന്ന് മാത്രമെ ഞാൻ പറഞ്ഞുള്ളു'

ഒരു സിനിമ ഒന്നിൽ കൂടുതൽ തവണ കാണാൻ കഴിയുന്നില്ലെങ്കിൽ അത് ഒന്നുകിൽ ഒരു മോശം സിനിമ ആയിരിക്കണം... അല്ലെങ്കിൽ തന്മാത്ര ആയിരിക്കണം.... സിനിമാപ്രേമികൾ ബ്ലെസിയുടെ മാജിക്കായ തന്മാത്രയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. നരൻ സിനിമയുടെ ഷൂട്ടിങ് സമയത്താണ് മോഹൻലാൽ ബ്ലെസിയിൽ നിന്നും തന്മാത്രയുടെ സ്ക്രിപ്റ്റ് കേൾക്കുന്നത്. സ്ക്രിപ്റ്റ് വായിച്ചശേഷം അദ്ദേഹം പറഞ്ഞു ഇതിൽ നിന്ന് ഒരു അക്ഷരം മാറ്റുകയാണെങ്കിൽ അഭിനയിക്കില്ലെന്ന്.

ബ്ലെസി കരഞ്ഞുകൊണ്ട് എഴുതി തീർത്ത സ്ക്രിപ്റ്റാണ് തന്മാത്രയുടേത്. എന്നെ കാണുന്നതിന് മുമ്പ് ചിലർ ബ്ലെസിയോട് സിനിമയുടെ കഥയിലും അത് ചിത്രീകരിക്കുന്ന രീതിയിലും സംശയം പറഞ്ഞിരുന്നു. പക്ഷെ എനിക്ക് ആ സ്ക്രിപ്റ്റിലെ ഒരു വരിപോലും മാറ്റരുതെന്ന അഭിപ്രായമായിരുന്നു. ഓർത്ത് പറയാൻ ഒരുപാടുള്ള സിനിമയാണ് തന്മാത്ര.

Meera Vasudevan
Photo Credit: Meera Vasudevan / Mohanlal

ഇതളൂർന്ന് വീണ പനിനീർദളങ്ങൾ എന്ന പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും മനസിൽ ഒരു വിങ്ങലാണ് എന്നാണ് മോഹൻലാൽ പറയാറുള്ളത്. ബ്ലെസിയുടെ ആദ്യ സിനിമയിൽ നായിക പദ്മപ്രിയായിരുന്നു. രണ്ടാമത്തെ സിനിമയായ തന്മാത്രയിലേക്ക് എത്തിയപ്പോൾ നായികയായത് മീര വാസുദേവാണ്. ഹീറോയിന് വേണ്ടി ബ്ലെസി നിരവധി ഓഡീഷൻസ് നടത്തിയിരുന്നു.

അവസാനം ചെന്നൈയിൽ വെച്ചും മൂന്ന്, നാല് കുട്ടികളെ ഓഡീഷൻ ചെയ്തു. ഒന്നിലും പക്ഷെ പുള്ളിക്ക് തൃപ്തി വന്നില്ല. അങ്ങനെയാണ് ബ്ലെസി മീരയെ കാണുന്നത്. അന്ന് മീര ചില ബ്രാന്റുകളുടെ മോഡലായ സമയമായിരുന്നു. പിന്നീട് മീര ഫോട്ടോഷൂട്ടിനായി ചെന്നു. അതിൽ തൃപ്തി തോന്നിയപ്പോഴാണ് തന്മാത്രയിൽ മീര നായികയായാൽ മതിയെന്ന് പറഞ്ഞ് ബ്ലെസി സിനിമയിലേക്ക് നടിയെ തെരഞ്ഞടുക്കുന്നത്.

ലേഖയായി മീരയെ അല്ലാതെ മറ്റാരേയും ഇന്ന് മലയാളികൾക്ക് സങ്കൽപ്പിക്കാനാവില്ല. ചെന്നൈയിൽ പോയാണ് ഞാൻ ബ്ലെസി സാറിനെ കണ്ടത്. അവരുടെ മാനേജർ വഴിയാണ് എനിക്ക് ഓഡീഷന് ക്ഷണം കിട്ടിയത്. ആ സമയത്ത് ഞാൻ വളരെ വ്യത്യസ്തമായ ലുക്കിലായിരുന്നു. ബോംബെയിൽ ജനിച്ച് വളർന്ന പെൺകുട്ടിയാണ്. തമിഴ് അയ്യങ്കാർ ബ്രാ​ഹ്മിൺ ​ഗേൾ. വെസ്റ്റേണിന്റെയും ട്രെഡീഷൻസിന്റേയും മിക്സായിരുന്നു ഞാൻ. ​

ഗോൾഡൺ ഹെയറും ഷോട്ട് ടോപ്പും ടൈറ്റ് ജീൻസും എല്ലാമിട്ടുള്ള ലുക്കായിരുന്നു. ലേഖ എന്ന കഥാപാത്രം വളരെ സിംപിളായ ഹൗസ് വൈഫാണെന്ന് ബ്ലെസി സാർ എനിക്ക് കൃത്യമായി ബോധ്യപ്പെടുത്തി തന്നു. ആ കഥാപാത്രത്തിന്റെ റഫറൻസ് പോലെ ഞാൻ എടുത്തത് എന്റെ അമ്മയെയാണ്. ആ കഥാപാത്രത്തിനുള്ള എല്ലാ ക്വാളിറ്റീസും എന്റെ അമ്മയിലുമുണ്ട്.

Meera Vasudevan
Photo Credit: Meera Vasudevan / Instagram

പ്രേക്ഷകർക്ക് ഞാൻ അത് ചെയ്തപ്പോൾ വളരെ അധികം ഇഷ്ടപ്പെട്ടു. ആ ലേഖയായിട്ട് തന്നെയാണ് ഇപ്പോഴും പ്രേക്ഷകർ എന്നെ കാണുന്നത്. ആദ്യ മീറ്റിങിൽ തന്നെ സിനിമയുടെ കഥയും കഥാപാത്രത്തെ കുറിച്ചും കൂടാതെ ലാൽ സാറിനൊപ്പമുള്ള ഇന്റിമേറ്റ് സീനിനെ കുറിച്ചും പറഞ്ഞിരുന്നു. നോ പറഞ്ഞാലും കുഴപ്പമില്ല. ഒരുപാട് നടിമാരെ വിളിച്ചിരുന്നു. പക്ഷെ അവർ ഈ സിനിമ വേണ്ടെന്ന് വെച്ചത് ഇന്റിമേറ്റ് സീനുള്ളതുകൊണ്ടാണെന്നും സാർ പറഞ്ഞു.

ആ സീനിന്റെ പ്രധാന്യം സാർ എനിക്ക് വിശദമായി പറഞ്ഞ് തന്നിരുന്നു. എല്ലാ കേട്ടശേഷം ഞാൻ പറഞ്ഞത് ഇത്രയുമാണ്. ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ പരിമിതമായ ക്രൂ മാത്രമെ സെറ്റിലുണ്ടാകാൻ പാടുള്ളുവെന്ന് ഞാൻ പറഞ്ഞു. എന്റെ പ്രൈവറ്റ് പാട്സ് ഓപ്പണായി കാണുന്ന അവസ്ഥയുണ്ടാകരുതെന്നും ഞാൻ സാറിനോട് ആവശ്യപ്പെട്ടു.

എനിക്ക് തന്ന വാക്ക് അദ്ദേ​ഹം പാലിച്ചു. അതുപോലെ ലാൽ സാർ ഷൂട്ടിനുശേഷം ഒരുപാട് ക്ഷമ പറഞ്ഞു. ഞാനും അദ്ദേഹത്തെ കംഫേർട്ടാക്കാനാണ് നോക്കിയത്. വിരലിലെണ്ണാവുന്ന ആളുകൾ മാത്രമെ ആ സീൻ ചെയ്യുമ്പോൾ സെറ്റിലുണ്ടായിരുന്നുള്ളു. എല്ലാവരും എന്നെ വളരെ കംഫേർട്ടബിളാക്കിയാണ് ആ സീൻ ഷൂട്ട് ചെയ്തത്. എനിക്ക് ആയിരുന്നു എല്ലാവരും ഏറ്റവും പ്രാധാന്യം നൽകിയതെന്നാണ് തന്മാത്രയുടെ ഷൂട്ടിങ് അനുഭവം മനോരമ ഓൺലൈനോട് പങ്കുവെച്ച് മീര വാസുദേവ് പറഞ്ഞത്.

More from Filmibeat

Read more about: meera vasudevan blessy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X