പൃഥ്വിയുടെ സോറോ, നസ്രിയയുടെ ഓറിയോ! താരങ്ങള്‍ക്കൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞവര്‍ ഇവരാണ്‌

By Prashant V R

സിനിമാ താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ചിത്രീകരണത്തിരക്കുകള്‍ക്കിടെയിലും തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് മിക്ക നടീനടന്മാരും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. ലോക്ഡൗണ്‍ സമയത്ത് മുഴുവന്‍ സമയവും താരങ്ങള്‍ സോഷ്യല്‍ മീഡിയയിലായിരുന്നു. താരങ്ങള്‍ക്കൊപ്പം അവരുടെ കുടുംബത്തിലുളളവരും വാര്‍ത്തകളില്‍ നിറയാറുണ്ട്. പുതിയ വിശേഷങ്ങള്‍ക്കൊപ്പം ചിത്രങ്ങളും വീഡിയോസുമൊക്ക എല്ലാവരും പങ്കുവെക്കാറുണ്ട്.

അടുത്തിടെയായി മലയാളി താരങ്ങള്‍ക്കൊപ്പം അവരുടെ വളര്‍ത്തു നായ്ക്കുട്ടികളുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെക്കുന്ന സമയമാണ് അവരുടെ ചിത്രങ്ങളും എല്ലാവരും പങ്കുവെക്കാറുളളത്. അത്തരത്തില്‍ താരങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സുപരിചിതരായ ചില നായ്ക്കുട്ടികളെകുറിച്ചറിയാം തുടര്‍ന്ന് വായിക്കൂ....

പൃഥ്വിരാജ്

പൃഥ്വിരാജ് അടുത്തിടെ പരിചയപ്പെടുത്തിയ വീട്ടിലെ പുതിയ അതിഥിയാണ് സോറോ. ലോക്ഡൗണ്‍ സമയത്ത് പൃഥ്വി തന്നെയായിരുന്നു സോറോയെ ചിത്രം പങ്കുവെച്ചിരുന്നത്. തുടര്‍ന്ന് പൃഥ്വിയുടെയും സുപ്രിയയുടെയും എല്ലാം പോസ്റ്റുകളിളും സോറോയും വരാറുണ്ട്. സുപ്രിയയുടെ മടിയില്‍ സുഖമായി ഉറങ്ങുന്ന സോറോയുടെ ചിത്രങ്ങള്‍ മുന്‍പ് പലതവണ പൃഥ്വി പങ്കുവെച്ചിട്ടുണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ആണ് സോറോ.

നസ്രിയയുടെ ഓറിയോയും

നസ്രിയയുടെ ഓറിയോയും എല്ലാവര്‍ക്കും സുപരിചിതനാണ്. വിവാഹത്തിന് പിന്നാലെ ഫഹദാണ് നസ്രിയയ്ക്ക് സമ്മാനമായി ഓറിയോയെ നല്‍കിയത്. ആദ്യം നായ്ക്കുട്ടികളെ പേടിയുണ്ടായിരുന്ന നസ്രിയയ്ക്ക് ഓറിയോയെ പരിപാലിച്ച ശേഷം ആ പേടിയെല്ലാം മാറിയിരുന്നു. നസ്രിയയ്‌ക്കൊപ്പം സിനിമാ സെറ്റുകളിലും ഓറിയോ എത്താറുണ്ട്. കുഞ്ഞിനെ പോലെ നസ്രിയ പരിപാലിക്കുന്ന വളര്‍ത്തുനായ ആണ് ഓറിയോ. സിനിമാക്കാര്‍ക്കും ഓറിയോ പരിചിതനാണ്.

പൃഥ്വിരാജിനും നസ്രിയയ്ക്കും പുറമെ

പൃഥ്വിരാജിനും നസ്രിയയ്ക്കും പുറമെ ടൊവിനോയുടെ പാബ്ലോ, ലോകി തുടങ്ങിയ വളര്‍ത്തുനായ്ക്കളെയും എല്ലാവര്‍ക്കുമറിയാം. അടുത്തിടെയാണ് ഇവരെ ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെടുത്തിയിരുന്നത്. സലുകി ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ആണ് ലോകി. മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുകയും കൂട്ടുകുടുകയും ചെയ്യുന്ന ബീഗില്‍ ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയാണ് പാബ്ലോ.

ഇവര്‍ക്ക് പുറമെ

ഇവര്‍ക്ക് പുറമെ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും അടുത്തിടെ തന്റെ നായ്ക്കുട്ടിയെ പരിചയപ്പെടുത്തിയിരുന്നു. ബീഗിള്‍ ഇനത്തില്‍പ്പെട്ട തങ്ങളുടെ വളര്‍ത്തുനായയ്ക്ക് ചെക്കന്‍ എന്നാണ് ഗീതു മോഹന്‍ദാസ് പേരിട്ടിരുന്നത്. മകള്‍ ആരാധനയ്ക്ക് വേണ്ടി താന്‍ വാങ്ങിയതാണ് ഈ നായ്ക്കുട്ടിയെ എന്ന് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ ഗീതുമോഹന്‍ദാസ് അറിയിച്ചിരുന്നു.

Recommended Video

How malayalam leading actors prevent baldness | FilmiBeat Malayalam
ഗീതുമോഹന്‍ദാസിന്

ഗീതുമോഹന്‍ദാസിന് പുറമെ ഉണ്ണി മുകുന്ദന്‍, രഞ്ജിനി ഹരിദാസ്, ജയറാം, സൗഭാഗ്യ വെങ്കിടേഷ് തുടങ്ങിയവരും മുന്‍പ് തങ്ങളുടെ പ്രിയപ്പെട്ട നായ്ക്കുട്ടികളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. താരങ്ങള്‍ക്കൊപ്പം ഇവരും മിക്കപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അടുത്തിടെ വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് എല്ലാവരും തങ്ങളുടെ വളര്‍ത്തുനായ്കളെ കാണാറുളളത്.

Read more about: prithviraj tovino thomas nazriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X