ടൊവിനോയുടെ പ്രണയം എന്തൊരു കിടുവാണ്..! അവസാനമിറങ്ങിയ 4 സിനിമകളും വരാനിരിക്കുന്ന 2 സിനിമകളും കലക്കും!

ചിലരുടെ പ്രണയം കണ്ടാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ലെന്നുള്ളതാണ് സത്യം. ഒരു കാലത്ത് ചോക്ലേറ്റ് ഹീറോയായി തിളങ്ങി നിന്നത് കുഞ്ചാക്കോ ബോബന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ടൊവിനോ തോമസാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ABCD എന്ന സിനിമയില്‍ വില്ലന്‍ വേഷത്തിലൂടെയാണ് ടൊവിനോ സിനിമയിലെത്തിയത്.

മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥ പറഞ്ഞ എന്ന് നിന്റെ മൊയ്തീനിലെ അപ്പുവേട്ടനായി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ടൊവിനോ നുഴഞ്ഞ് കയറിയിരുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച മൊയ്തീന്‍ എന്ന കഥാപാത്രത്തെക്കാളും മികച്ച പ്രണയം അപ്പുവിന്റെ പ്രകടനത്തിലുണ്ടായിരുന്നു.

റോമാന്റിക് ഹീറോ

റോമാന്റിക് ഹീറോ

ഓരോ സിനിമകളും ഇറങ്ങുമ്പോള്‍ അഭിനയം കൊണ്ട് മാത്രം ഉയരങ്ങളിലേക്ക് എത്തിയ യുവതാരമാണ് ടൊവിനോ. മലയാളത്തിലെ മികച്ച റോമാന്റിക് ഹിറോ എന്നാണ് ടൊവിനോ ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്. അടുത്തിറങ്ങിയ സിനിമകളായിരുന്നു അതിന് കാരണം. ടൊവിനോ നായകനായി അഭിനയിച്ച് അവസാനമിറങ്ങിയ നാല് സിനിമകളും ഇനി വരാനിരിക്കുന്ന 2 സിനിമകളും പ്രണയത്തെ മുന്‍നിര്‍ത്തി എത്തുന്നതാണ്. ഈ സിനിമകളില്‍ നിന്നും പുറത്ത് വന്ന പാട്ടുകളായിരുന്നു അത്തരം സൂചനകള്‍ നല്‍കിയത്.

ഗോദ

ഗോദ

കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സിനിമയായിരുന്നു ഗോദ. ഗുസ്തിക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ച സ്‌പോര്‍സ് കോമഡി സിനിമയായിരുന്നു ഗോദ. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ ടൊവിനോയുടെ നായികയായി അഭിനയിച്ചത് വാമിഖ ഖബ്ബിയായിരുന്നു. രഞ്ജി പണിക്കാര്‍, അജു വര്‍ഗീസ് തുടങ്ങി നിരവധി താരങ്ങളും ഈ സിനിമയിലുണ്ടായിരുന്നു. നായിക ഗുസ്തിയെ സ്‌നേഹിക്കുന്നതാണെങ്കില്‍ ടൊവിനോയ്ക്ക് നായികയോട് തോന്നുന്ന ഇഷ്ടമായിരുന്നു സിനിമയിലെ പ്രധാന ഘടകം.

തരംഗം

തരംഗം

2017 ല്‍ തന്നെ തിയറ്ററുകളിലേക്ക് എത്തിയ മറ്റൊരു സിനിമയാണ് തരംഗം. ഡോമിനിക് അരുണ്‍ സംവിധാനം ചെയ്ത സിനിമ തമിഴ് നടന്‍ ധനുഷാണ് നിര്‍മ്മിച്ചത്. ധനുഷ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ടൊവിനോയ്‌ക്കൊപ്പം ബാലു വര്‍ഗീസ്, ശാന്തി ബാലചന്ദ്രന്‍, തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയറ്ററുകളില്‍ കാര്യമായി വിജയിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും ടൊവിനോയുടെ പ്രണയമായിരുന്നു ഹിറ്റായത്. സിനിമയിലെ ഒരു പാട്ട് രംഗത്തിലെ ടൊവിനോയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.

  മായാനദി

മായാനദി

കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് റിലീസിനെത്തിയ സിനിമകളിലൊന്നായിരുന്നു മായാനദി. റിലീസ് ദിനത്തില്‍ കാര്യമായി വിജയം നേടാത്ത സിനിമ തൊട്ടടുത്ത ദിവസങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മാറി. അടുത്ത കാലത്ത് ഇറങ്ങി സിനിമകളില്‍ നിന്നും പ്രണയത്തിന് പുതിയ രൂപം നല്‍കി വന്ന സിനിമയായി മായാനദി മാറി. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഷിക് അബു സംവിധാനം ചെയ്ത സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും പ്രതികരണം രേഖപ്പെടുത്തിയിരുന്നു. സിനിമയിലെ ടൊവിനോയുടെ മാത്തന്‍ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു.

 ആമി

ആമി

അതിഥി താരമായി അഭിനയിക്കുകയാണെന്ന് പറഞ്ഞാലും മഞ്ജു വാര്യരുടെ ആമിയില്‍ ടൊവിനോ പ്രണയം വാരി വിതറിയിരുന്നു. എഴുത്തുകാരി മാധവിക്കുട്ടിയുടെ ബയോപിക്കായി കമല്‍ സംവിധാനം ചെയ്ത സിനിമയില്‍ മുരളി ഗോപി, അനൂപ് മേനോന്‍, ജ്യോതി കൃഷ്ണ, കെപിഎസി ലളിത, ശ്രീദേവി ഉണ്ണി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിനയപ്രസാദ്, രഞ്ജി പണിക്കര്‍, തുടങ്ങിയ അഭിനേതക്കളുമുണ്ടായിരുന്നു. ആമിയെ സ്‌നേഹിക്കുന്ന കൃഷ്ണനായിട്ടായിരുന്നു ടൊവിനോ സിനിമയില്‍ അഭിനയിച്ചത്.

അഭിയുടെ കഥ അനുവിന്റെയും

അഭിയുടെ കഥ അനുവിന്റെയും

ഒരേ സമയം മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്ന സിനിമയാണ് അഭിയുടെ കഥ അനുവിന്റെയും. ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന സിനിമ ഒരു റോമാന്റിക് ഡ്രാമയാണ്. ടൊവിനോ നായകനാവുമ്പോള്‍ പിയ ബാജ്‌പേയി ആണ് നായിക. കഴിഞ്ഞ വര്‍ഷം സിനിമയില്‍ നിന്നും ടീസറും ഒരു പാട്ടും പുറത്ത് വിട്ടിരുന്നു. ടൊവിനോയുടെ ലിപ് ലോക് അടക്കമുള്ള പാട്ടായിരുന്നു പുറത്ത് വന്നത്. അതോടെ മറ്റൊരു പ്രണയ ജോഡിയെ കൂടി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 തീവണ്ടി

തീവണ്ടി

ഈ അടുത്ത കാലത്ത് ട്രെന്‍ഡിംഗായി മാറിയ പാട്ടുകളില്‍ ഒന്ന് ടൊവിനോ നായകനായി അഭിനയിക്കുന്ന തീവണ്ടിയിലെ ആയിരുന്നു. ഉടന്‍ തന്നെ റിലീസിനൊരുങ്ങുന്ന സിനിമ ഫെലിനിയാണ് സംവിധാനം ചെയ്യുന്നത്. ആക്ഷേപ ഹാസ്യമായി നിര്‍മ്മിക്കുന്ന സിനിമ ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. സിനിമയില്‍ പുതുമുഖം സംയുക്ത മേനോനാണ് നായിക. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും ഉള്‍പ്പെടുത്തിയ പാട്ടായിരുന്നു വൈറലായി മാറിയത്. സുരാജ് വെഞ്ഞാറാംമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷമി, എന്നിവരാണ് മറ്റ് താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X