twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    50 പൈസ ഇല്ല; മമ്മൂക്ക സ്കൂൾ നാടകത്തിൽ നിന്നും പുറത്ത്, അഭിനയിക്കാനുള്ള ആദ്യ ശ്രമം പരാജയം

    |

    സിനിമയിൽ എത്തിപ്പെടുക എന്നത് അത്ര നിസ്സാര സംഗതിയല്ല. ഒരുപാട് വേദനയുടേയും കഷ്ടപ്പാടിന്റേയും കണ്ണിരിന്റേയും കഥകൾ താരങ്ങൾക്ക് പറയാറുണ്ട്. മോളിവുഡിന്റെ സ്വകാര്യ അഹങ്കാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. പല അവസരങ്ങളിലായി താരങ്ങൾ തന്നെ സിനിമയിൽ എത്തിപ്പെട്ട കഷ്ടപ്പാടിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. കഠിനമായി പ്രയത്നിച്ചാൽ മാത്രമേ അതിന്റെ ഫലമായി സ്ക്രീനിൽ കയ്യടി ലഭിക്കുകയുള്ളുവെന്ന് സ്വന്തം ജീവിത്തിലൂടെയാണ് ഇരുവരും തെളിയിച്ചിരിക്കുന്നത്.

    സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് മമ്മൂട്ടി വെള്ളിത്തിരയിൽ എത്തുന്നത്. അഭിനയ മോഹം മാത്രമായിരുന്നു താരത്തിന്റെ മനസ്സിൽ അന്നുണ്ടായിരുന്നത്. ഒന്നുമല്ലാതിരുന്ന മമ്മൂട്ടിയിൽ നിന്ന് ലക്ഷക്കണക്കിന് ജനങ്ങളുടെ ആരാധ്യ പുരുഷനായ മമ്മൂട്ടിയിലേയ്ക്കുള്ള യാത്ര കല്ലും മുളളും നിറഞ്ഞതായിരുന്നു. ഇപ്പോഴിത മെഗാസ്റ്റാറിന്റെ ആരും അറിയാത്ത ഒരു കഥ പുറത്തു വന്നിരിക്കുകയണ്. മനോരമ ബുക്ക്സ് പുറത്തിറക്കിയ എം പി സതീശന്റെ കൊച്ചി ഛായാ പടങ്ങൾ എന്ന പുസ്തകത്തിലാണ് മമ്മൂട്ടിയുടെ ജീവിതത്തിലെ ആ അറിയാക്കഥ വെളിച്ചത്തെത്തുന്നത്.

    50 പൈസയ്ക്ക്  പൊലിഞ്ഞ മോഹം

    സ്കൂൾ കാലഘട്ടത്തിൽ‌ അഭിനയിക്കാൻ മമ്മൂട്ടി നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. 50 പൈസ കൊടുക്കാൻ ഇല്ലാതിരുന്നതു കൊണ്ട് നാടക മത്സരത്തിൽ നിന്ന് താരത്തെ ഒഴിവാക്കുകയായിരുന്നു. ആദ്യത്തെ ആഗ്രഹം പൊലിഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നിയിരുന്നു. അച്ഛനോട് ചോദിക്കാനുള്ള മടിയായിരുന്നു ആദ്യ പ്രശ്നം. എന്നാൽ രണ്ടു ദിവസത്തിന് ശേഷം അമ്മ 50 പൈസ തന്നു. പക്ഷേ അപ്പോഴേക്കും സ്കൂൾ നാടകത്തിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. അന്ന് കണ്ണീരൊപ്പി നടന്ന ആ കുട്ടിയാണ് ഇന്നത്തെ മമ്മൂട്ടി.

    മേയ്ക്കപ്പ്  സാധാനം വാങ്ങാൻ

    നടകത്തിനായുളള മേയ്ക്കപ്പ് സാധാനങ്ങൾ വാങ്ങനായിരുന്നു 50 പൈസ നൽകാൻ നാടക സംവിധായകനായ അശോക് കുമാർ കുട്ടികളോട് ആവശ്യപ്പെട്ടത്. അന്നേ നടനാകണം എന്ന മോഹമുള്ള മമ്മൂട്ടി ഇതിനായി ഇറങ്ങി. എന്നാൽ വീട്ടിൽ പണം ചോദിക്കാൻ മടിയായിരുന്നു. ഒടുവിൽ പണവുമായി എത്തിയപ്പോൾ നാടകത്തിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. അങ്ങനെ അഭിനയിക്കാനുള്ള മമ്മൂട്ടിയുടെ ആദ്യശ്രമം പരാജയപ്പെടുന്നത്.

    കലാ സാഹിത്യ രചനകൾ

    സ്കൂളിൽ പഠിക്കുമ്പോൾ അഭിനയിക്കാനും മറ്റ് കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടപ്പോൾ സഹിത്യത്തിൽ ഒരു കൈ നോക്കൻ താരം തീരുമാനിക്കുകയായിരുന്നു. ഒരുപാട് കഥയും കവിതയുമൊക്കെ എഴുതിയിരുന്നു. എന്നാൽ ഇതെല്ലാം ആരും വായിക്കാതെ വെളിച്ചം കാണാതെ പോവുകയായിരുന്നു. ബാപ്പയുടെ അനുജൻ അധ്യാപകനായ കൊച്ചമ്മു ആണു മമ്മൂട്ടിയെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയത്. മമ്മൂട്ടിയുടെ ഉള്ളിലെ അഭിനയ മികവിനെ ഊതിക്കാച്ചി പൊന്നാക്കി മാറ്റാൻ ആ വായനശീലത്തിനായിരുന്നു.

       എന്ന തൂലിക നാം

    9 ക്ലാസിൽ പഠിക്കുമ്പോൾ കലാകുസുമം എന്ന കയ്യെഴുത്തു മാസികയുടെ ചുമതല എഡിറ്റർ ഈ കെ പുരുഷോത്തമൻ മമ്മൂട്ടിയെ എൽപ്പിക്കുകയായിരുന്നു. സുഹൃത്ത് ധനഞ്ജയനുമായി ചേർന്ന് പാടുപെട്ട് മാസിക പുറത്തിറക്കി. മാറ്റർ ശേഖരിക്കലായിരുന്നു ഏറ്റവും കഠിനം. നാട്ടിലുണ്ടായിരുന്ന ഏക സാഹിത്യകാരൻ ചെമ്പിൽ ജോണാണ്. മാസികയ്ക്കായി അദ്ദേഹത്തിന്റെ കഥകൾ ഒന്നും തന്നെ കിട്ടിയതുമില്ല.ഒടു‌വിൽ മമ്മൂട്ടി തന്നെ ‘മഞ്ജയ്' എന്ന തൂലികാനാമത്തിൽ ധാരാളം എഴുതി.

    English summary
    mega star mammootty heart touch school life story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X