മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും ഇന്ന് 39ാം വിവാഹ വാര്‍ഷികം! ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകം

By Midhun

സിനിമയിലെന്ന പോലെ ജീവിതത്തിലും മികച്ച വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന ആളാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. സിനിമ പോലെ തന്നെ അദ്ദേഹം കുടുംബ ജീവിതവും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോവാറുണ്ട്. മലയാളത്തിലെ മാതൃകാ ദമ്പതികളായ മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ഇന്നും മുപ്പത്തി ഒമ്പതാം വിവാഹ വാര്‍ഷികമാണ്.

വിവാഹ വാര്‍ഷികത്തിനിടയിലും സിനിമാത്തിരക്കുകളിലാണ് മമ്മൂട്ടിയുളളത്. 1979 മെയിലായിരുന്നു ഇവരുടെ വിവാഹം നടന്നിരുന്നത്. ഇവരുടെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ എല്ലായ്‌പ്പോഴും താല്‍പര്യം കാണിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാന്‍ ഇവരുടെ കുടുംബത്തിലേക്ക് എത്തിയിരുന്നത്. സന്തുഷ്ട കുടുംബമുള്‍പ്പെടുന്ന ഒരു ദാമ്പത്യ ജീവിതമാണ് മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനുമുളളത്‌.

സിനിമ തിരക്കുകള്‍ക്കിടെ വിവാഹം

സിനിമ തിരക്കുകള്‍ക്കിടെ വിവാഹം

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു സുല്‍ഫത്തുമായുളള മമ്മൂട്ടിയുടെ വിവാഹം നടന്നിരുന്നത്. 1979ല്‍ വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതു പ്രകാരമുളള ഒരു അറേഞ്ച് മാരേജായിരുന്നു ഇവരുടെത്. വിവാഹ ശേഷം മമ്മൂട്ടിക്ക് സിനിമകളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും അദ്ദേഹം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തിരുന്നു. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെ മലയാളത്തിലെ യുവാക്കള്‍ക്കെല്ലാം തന്നെ മാത്യകയാണ് മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും ദാമ്പത്യ ജീവിതം.

സുല്‍ഫത്ത് എറ്റവും അടുത്ത സുഹൃത്ത്

സുല്‍ഫത്ത് എറ്റവും അടുത്ത സുഹൃത്ത്

സുല്‍ഫത്ത് തന്റെ എറ്റവും അടുത്ത സൂഹൃത്ത് എന്നതിലുപരി തനിക്കുളള ഒരേയൊരു പെണ്‍ സുഹൃത്താണെന്നാണ് മമ്മൂട്ടി പറയാറുളളത്. സിനിമാത്തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. സിനിമയില്‍ നിന്നും കുടുംബത്തിലേക്ക് കടക്കുമ്പോള്‍ ഒരു പെര്‍ഫക്ട് ഫാമിലി മാനായാണ് മമ്മൂട്ടിയെ അവര്‍ കാണാറുളളത്. കുടംബത്തിലെ മൂത്ത കുട്ടിയാണ് തനിക്ക് മമ്മൂട്ടിയെന്ന് സുല്‍ഫത്ത് ഇടയ്ക്ക് പറയാറുണ്ട്.

സന്തുഷ്ട കുടുംബം

സന്തുഷ്ട കുടുംബം

മകള്‍ സുറുമിയാണ് മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും ജീവിതത്തിലേക്ക് ആദ്യമായി കടന്നുവന്നിരുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞാണ് ആദ്യത്തെ കുട്ടിയായ സുറുമി ജനിച്ചിരുന്നത്. കൊച്ചിയിലെത്തുന്നതിന് മുന്‍പ് ചെന്നെയിലായിരുന്നു ഇരുവരും സ്ഥിര താമസമാക്കിയിരുന്നത്. 1986ലായിരുന്നു ദുല്‍ഖര് ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. സുറുമിയുടെയും ദുല്‍ഖറിന്റെയും പ്രാഥമിക വിദ്യഭ്യാസം ചെന്നെെയിലായിരുന്നു. പിന്നീട് കുറച്ചു കാലം കഴിഞ്ഞാണ് കൊച്ചിയിലെ പനമ്പിളളി നഗറിലേക്ക് ഇവര്‍ താമസം മാറ്റിയിരുന്നത്.

ദുല്‍ഖറിന്റെ സിനിമാ പ്രവേശനം

ദുല്‍ഖറിന്റെ സിനിമാ പ്രവേശനം

ദുല്‍ഖര്‍ സിനിമാ നടനാവുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലായിരുന്നു മമ്മൂട്ടി മുന്‍പ് ഒരു ചടങ്ങില്‍ പറഞ്ഞിരുന്നു. വിദേശത്ത് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ബിസിനസ് രംഗത്തേക്കായിരുന്നു ദുല്‍ഖര്‍ പോയിരുന്നത്. ബിസിനസ് മാനില്‍ നിന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു ദുല്‍ഖറിന്റെ സിനിമാ പ്രവേശം ഉണ്ടായിരുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സിനിമയിലെത്തിയിരുന്നത്. താരപുത്രന്റെ സിനിമയാണെന്നുളള വലിയ ആര്‍പ്പുവിളികളും ആഘോഷങ്ങളുമില്ലാതെയാണ് ദുല്‍ഖറിന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയിരുന്നത്.

വിവാഹ വാര്‍ഷികത്തിനിടയിലും കൈനിറയെ ചിത്രങ്ങള്‍

വിവാഹ വാര്‍ഷികത്തിനിടയിലും കൈനിറയെ ചിത്രങ്ങള്‍

മുപ്പതാം വിവാഹ വാര്‍ഷികത്തിനിടയിലും സിനിമാ തിരക്കുകളിലാണ് മമ്മൂട്ടിയുളളത്. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മാമാങ്കം,ഒരു കുട്ടനാടന്‍ ബ്ലോഗ്,അബ്രഹാമിന്റെ സന്തതികള്‍.പേരന്‍പ് തുടങ്ങിയവയാണ് മെഗാസ്റ്റാറിന്റെതായി ഒരുങ്ങുന്ന ചിത്രങ്ങള്‍. ഇതില്‍ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മാമാങ്കം. ദേശീയ പുരസ്‌കാരം നേടിയ സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രമാണ് പേരന്‍പ്. ഇതിനകം നിരവധി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് സിനിമാ ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഏറെക്കാലത്തിനു ശേഷം മമ്മൂട്ടി തമിഴില്‍ ചെയ്യുന്ന ചിത്രം കൂടിയാണ് പേരന്‍പ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X