ദുല്‍ഖറിന്റെ നായികയായി മലയാളത്തിലേക്ക് ക്ഷണിച്ചത് അദ്ദേഹം! സൂപ്പര്‍താരത്തെ കുറിച്ച് മാളവിക മോഹനന്‍
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മാളവികാ മോഹനന്‍. ദുല്‍ഖറിന്റെതായി കരിയറിന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലാണ് മാളവിക നായികയായിരുന്നത്. സിനിമ വിജയമായില്ലെങ്കിലും ചിത്രത്തിലെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ മലയാളത്തില്‍ ആസിഫ് അലിയുടെ നിര്‍ണായകം, മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ സിനിമകളിലും മാളവിക അഭിനയിച്ചിരുന്നു.
മലയാളത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് തമിഴില്‍ രജനീകാന്തിന്റെ പേട്ട, ദളപതി വിജയുടെ മാസ്റ്റര്‍ തുടങ്ങിയ സിനിമകളില്‍ മാളവിക അഭിനയിച്ചിരുന്നു. മാസ്റ്ററില്‍ വിജയുടെ നായികയായാണ് മാളവിക എത്തുന്നത്. ദളപതി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

മലയാളം, തമിഴ് തുടങ്ങിയ ഭാഷകള്‍ക്ക് പുറമെ കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും മാളവിക അഭിനയിച്ചിരുന്നു. അതേസമയം ആദ്യ ചിത്രമായ പട്ടം പോലെയില്‍ എത്തിപ്പെട്ടത് എങ്ങനെയാണെന്ന് മാളവിക തുറന്നുപറഞ്ഞിരുന്നു. പ്രശസ്ത ക്യാമറമാന്‍ കെയു മോഹനന്റെ മകളാണ് മാളവിക മോഹനന്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന സിനിമയില്‍ അഭിനയിക്കാനുളള ഭാഗ്യം മാളവികയ്ക്ക് ലഭിച്ചിരുന്നു.

പിന്നീട് അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലും മാളവിക അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം പേട്ടയാണ് മാളവികയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തന്നെ മലയാള സിനിമയിലേക്ക് ക്ഷണിച്ചതെന്നാണ് മാളവിക പറഞ്ഞത്.

2013ല്‍ അച്ഛനൊപ്പം ഒരു പരസ്യം ചെയ്യാന്‍ കേരളത്തില്‍ വന്നപ്പോള്‍ മമ്മൂക്ക ചോദിച്ചതായിരുന്നു അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന്. തുടര്‍ന്നാണ് പട്ടം പോലെയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയാവുന്നത്. മമ്മൂക്കയാണ് എന്നെ മലയാള സിനിമയിലേക്ക് ക്ഷണിക്കുന്നത്. അച്ഛനൊപ്പം ഒരു പരസ്യം ചെയ്യാന്‍ കേരളത്തില്‍ വന്നപ്പോള്‍ മമ്മൂക്ക ചോദിച്ചു. അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന്.

അങ്ങനെയാണ് പട്ടം പോലെ എന്ന സിനിമയില്‍ ദുല്‍ഖറിന്റെ നായികയാകുന്നത്. പിന്നീട് നിര്‍ണായകത്തിലും ഗ്രേറ്റ് ഫാദറിലും അഭിനയിച്ചു. അതിന് ശേഷം മലയാള സിനിമ ചെയ്തിട്ടില്ല. ഇവിടെ ഇപ്പോഴും സത്രീകള്‍ക്ക് പ്രാധാന്യമുളള സിനിമകള്‍ക്ക് ക്ഷാമമുണ്ട്. ഷീലാമ്മ, ശോഭന, മഞ്ജു വാര്യര്‍ അവര്‍ക്ക് കിട്ടിയത് പോലുളള അവസരങ്ങള്‍ ഇപ്പോഴില്ല. മലയാളത്തില്‍ നല്ല കഥകള്‍ ഉണ്ടാവുന്നുണ്ട്.
Recommended Video

മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഇതൊക്കെ നല്ല സിനിമകളാണ്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക മോഹനന്‍ പറഞ്ഞു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് മാളവികാ മോഹനന്‍. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി പങ്കുവെക്കാറുണ്ട്. കോവിഡ് വ്യാപനം കാരണമാണ് ദളപതി വിജയ്‌ക്കൊപ്പമുളള നടിയുടെ മാസ്റ്റര്‍ റിലീസ് മാറ്റിവെച്ചിരുന്നത്.


Click it and Unblock the Notifications