Don't Miss!
- News
ശ്രീരാമന്റെ പ്രതിമയ്ക്ക് ഉപയോഗിക്കുന്നത് ശാലിഗ്രാം കല്ലുകള്‍; എന്താണ് ഈ കല്ലുകളുടെ പ്രത്യേകത
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
മുഖം കാണിച്ചിട്ട് പോയ എന്നെ ആരും വിളിച്ചില്ല; ആദ്യ സിനിമയ്ക്ക് ശേഷം അവസരം കിട്ടിയില്ലെന്ന് മമ്മൂട്ടി
ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് പിന്നാലെ മറ്റൊരു ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. നിറയെ സര്‍പ്രൈസുകളുമായി റോഷാക്ക് എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന് തിരക്കുകളിലാണ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍.
ഇതിനിടെ മമ്മൂട്ടി സിനിമയില്‍ അമ്പത് വര്‍ഷമായതിനെ പറ്റിയുള്ള സംസാരവും ഉയര്‍ന്ന് വന്നു. പ്രൊമോഷന് പരിപാടിയ്ക്കിടെ ഒരു അവതാരകയാണ് അമ്പത് വര്‍ഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് ചോദിച്ചത്. എന്നാല്‍ അമ്പത് ആയിട്ടില്ലെന്നും ശരിക്കും പറഞ്ഞാല്‍ നാല്പത് വര്‍ഷമല്ലേ ആയിട്ടുള്ളുവെന്നും താരം തിരിച്ച് ചോദിച്ചു. ഇതോടെ ആ സംഭാഷണം തന്നെ രസകരമായി മാറി.

'ഞാന്‍ 1971 ല്‍ ഒരു സിനിമയില്‍ അഭിനയിച്ചതിന് ശേഷം പിന്നെ 1980 ലാണ് സിനിമയില്‍ അഭിനയിക്കുന്നത്. അതിനിടയ്ക്ക് ഒരു ഒമ്പത് കൊല്ലമുണ്ട്. അത് ആരുടെ കണക്കില്‍ കൂട്ടുമോ ആവോ എന്നാണ് തമാശരൂപേണ മമ്മൂട്ടി പറഞ്ഞത്. ഇതോടെ ഓള്‍മോസ്റ്റ് അമ്പത് വര്‍ഷമെന്ന് അവതാരക പറഞ്ഞു. നാല്പ്പത്തിയൊന്നും അമ്പതുമൊക്കെ ഓള്മോസ്റ്റാണോ? എന്നാല്‍ പിന്നെ ഓള്‍മോസ്റ്റ് നൂറ് ആക്കിക്കോ എനിക്കിപ്പോ എന്താ ബുദ്ധിമുട്ട് എന്നായി', മമ്മൂട്ടി.
ശരിക്കും ഞാന്‍ സിനിമയില്‍ ആക്ടീവാകുന്നത് 1981 ലാണ്. അതിപ്പോ ഏകദേശം നാല്പത് വര്‍ഷമായി. അത് നമുക്ക് അംഗീകരിക്കാം. പക്ഷേ അമ്പത് വര്‍ഷം എന്ന് പറയുന്നത് ഇത്തിരി കൂടുതലാണ്. സിനിമ എന്താണെന്ന് പോലും അറിയാത്ത കാലത്താണ് ഞാനൊന്ന് വന്ന് മുഖം കാണിച്ചിട്ട് പോയത്.

പക്ഷേ കമല്‍ ഹാസനൊക്കെ ഒരുപാട് കാലം തുടര്‍ച്ചയായി അഭിനയിച്ചിട്ടുണ്ട്. അന്ന് മുഖം കണ്ടിട്ട് നമ്മളെ പിന്നെ ആരും വിളിച്ചില്ല. അതോട് കൂടി ഇയാള്‍ നിര്‍ത്തി നാട് വിട്ടോ എന്ന് കരുതി ആരും വിളിച്ചില്ല. പിന്നെ ഞാന്‍ പുറകേ നടന്ന് ഓപ്പിച്ചതാണിതെന്ന് മമ്മൂട്ടി പറഞ്ഞു. അമ്പത് വര്‍ഷം ഞാന്‍ സിനിമയുടെ പുറകിലൂടെ നടന്നുവെന്ന് വേണമെങ്കില്‍ കണക്ക് കൂട്ടാമെന്നും മൊഗാസ്റ്റാര്‍ പറയുന്നു.

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി മമ്മൂട്ടി അഭിനയിക്കുന്നത്. 1971 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വളരെ ചെറിയൊരു റോളായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയത്തില്‍ സജീവമാവാന്‍ താരം തീരുമാനിച്ചത്. അവിടം മുതലാണ് മലയാള സിനിമയുടെ മെഗാസ്റ്റാറും താരരാജാവുമൊക്കെയായിട്ടുള്ള മാറ്റം.

നിസാം ബഷീറിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് റോഷാക്ക്. കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം സംവധാനം ചെയ്യുന്ന സിനിമയാണിത്. ഒക്ടോബര്‍ ഏഴിന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പുറമേ ഷറഫുദ്ദീന്, ജഗദീഷ്, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം, തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.
-
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ
-
അസീസിക്കാ വായ പൊത്തിപ്പിടിച്ചു; മക്കളെ ഇതൊന്നും പുറത്ത് പറയല്ലേ എന്നായി! തെറിവിളിയെ പറ്റി ശ്രീവിദ്യയും രാഹുലും
-
'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!