Just In
- 24 min ago
എന്റെ കൈയില്‍ ഒരാള്‍ പിടിച്ചു; അത് ദൈവത്തിന്റെ കൈയാണ്, ജീവിതം അവസാനിപ്പിക്കാന്‍ നോക്കിയതിനെ കുറിച്ച് രേഖ രതീഷ്
- 37 min ago
പറഞ്ഞതിലും നേരത്തെ മകന് എത്തി, തൂക്കം കുറവായതുകൊണ്ട് ചെറുതായൊന്ന് പേടിച്ചു, മനസുതുറന്ന് നിയ രഞ്ജിത്ത്
- 3 hrs ago
കൺഫെഷൻ റൂമിൽ വിങ്ങിപ്പൊട്ടി ഭാഗ്യലക്ഷ്മി, കരച്ചിലടക്കാനാവാതെ നടി പറഞ്ഞത്
- 4 hrs ago
അടിവയറ്റില്‍ ചവിട്ടു കിട്ടിയ വീണ നായരെ ബിഗ് ബോസില്‍ നിന്നും ഹോസ്പിറ്റലില്‍ കൊണ്ട് പോയി, വെളിപ്പെടുത്തി അശ്വതി
Don't Miss!
- Sports
IND vs ENG: നാലാം ടെസ്റ്റ് നാലു ദിവസം കൊണ്ട് തീരും! വിജയികളെ പ്രവചിച്ച് മദന്‍ ലാല്‍
- News
അസുഖബാധിതനാണോയെന്ന് കോടതിക്ക് സംശയം; ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതി
- Automobiles
മെര്‍സിഡീസ് ബെന്‍സിന്റെ വലിയ ആരാധിക; C-ക്ലാസ് സ്വന്തമാക്കി നടി ഭാവന
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Lifestyle
മാര്‍ച്ചില്‍ നേട്ടങ്ങള്‍ ഇപ്രകാരം; സമ്പൂര്‍ണ ന്യൂമറോളജി ഫലം
- Finance
ഓഹരി വിപണി ഉണര്‍ന്നു; സെന്‍സെക്സിലും നിഫ്റ്റിയിലും നേട്ടം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മെഗാസ്റ്റാർ മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും, ബിലാൽ അല്ല
അഭിനയം കൊണ്ടും ലുക്കു കൊണ്ടും മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നടനാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെ പല ഗെറ്റപ്പുകളും സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടിയുടെ ഗെറ്റപ്പുകളിൽ ഒന്നാണ് അമൽ നീരദ് ചിത്രമായ ബിഗ് ബിയിലേത്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ബിലാൽ ചർച്ചാ വിഷയമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാൽ അണിയറയിൽ ഒരുങ്ങുകയാണ്
ബിലാലിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരുടെ മുന്നിലേയ്ക്ക് ഇതേ ടീമിന്റെ മറ്റൊരു ചിത്രം എത്തുകയാണ്. ബിലാലിന് മുൻപ് മറ്റൊരു ചിത്രവുമായി മമ്മൂട്ടി അമൽ നീരദ് എത്തുമെന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അന്ന് പുറത്തു വന്ന റിപ്പോർട്ടിനെ തള്ളി സംവിധായകൻ തന്നെ രംഗത്തെത്തിയിരുന്നു. പിന്നീടും ഈ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിത വീണ്ടും മെഗാസ്റ്റാർ- അമൽ നീരദ് ചിത്രം വാർത്തകളിൽ ഇടം പിടിക്കുകയാണ്..

സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. റിപ്പോർട്ടർ ലൈവ് ഓൺലൈനാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുമെന്നും വാർത്ത പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ഇപ്പോഴത്തെ താടി വെച്ചുള്ള ലുക്ക് ഈ ചിത്രത്തിന് വേണ്ടിയാണെന്നാണ് സൂചന. എന്നാൽ ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

നേരത്തെ ഈ ചിത്രത്തിനെ കുറിച്ച് വെളിപ്പെടുത്തി നടൻ സൗബിൻ രംഗത്തെത്തിയിരുന്നു. ഓൺ ലൈൻ മാധ്യമമായ ദ് ക്യൂവാണ് സൗബിന്റെ ഒരു വീഡിയോയെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. ബിലാലിന് മുൻപ് മമ്മൂട്ടിയും അമൽ നീരദും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുണ്ടെന്നും അതിൽ താൻ അഭിനയിക്കുന്നതായും സൗബിൻ പറയുന്നതായാണ് വീഡിയോയിൽ പറയുന്നതെന്നാണ് ദ് ക്യൂവിന്റെ റിപ്പോർട്ട്. സൗബിന്റെ വാക്കുകൾ ഇങ്ങനെ... ഇപ്പോള്‍ ചെയ്യുന്ന 'മ്യാവൂ' ചെയ്ത് കഴിഞ്ഞ് ഉടന്‍ തന്നെ അമല്‍ നീരദിന്റെ ചിത്രത്തിലാണ് ജോയിന്‍ ചെയ്യുന്നത്. മമ്മൂട്ടി ചിത്രമാണ്, 'ബിലാല്‍' അല്ല- എന്നായിരുന്നു സൗബിന്റെ വാക്കുകൾ.

ബിലാലിൻറെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കവെയാണ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. കേരളത്തിന് പുറമേ വിദേശ രാജ്യങ്ങളിലും ബിലാലിന്റെ ലൊക്കേഷനുകളിലുണ്ട്. വിദേശ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ ശരിയായാല്‍ മാത്രമെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളു. നിലവില്‍ ചിത്രീകരണം തുടങ്ങാനിരിക്കുന്ന അമല്‍ നീരദ് ചിത്രത്തിന്റെ ലൊക്കേഷന്‍ എറണാകുളമാണ്. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുമെന്നാണ് സൂചന.

കൂടാതെ ഈ വർഷം ഫെബ്രുവരി 4 ന് ആണ് മെഗാസ്റ്റാർ ചിത്രമായ പ്രീസ്റ്റിന്റെ റിലീസ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകൻ. വൈദികനായിട്ടാണ് മെഗാസ്റ്റാർ ചിത്രത്തിലെത്തുന്നത്. പുറത്തു വന്ന ടീസറിനും പോസ്റ്ററുകൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. തിയേറ്ററുകളിൽ എത്താനുള്ള മെഗാസ്റ്റാറിന്റെ മറ്റൊരു ചിത്രമാണ് വൺ. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മെഗാസ്റ്റാർ എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിട്ടില്ല,
‘വണ്ണി'ലെ ചില ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കാനുണ്ടെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് അറിയിച്ചിരുന്നു. ‘വണ്‍' പൂര്‍ത്തിയാക്കിയതിന് ശേഷം മമ്മൂട്ടി അമല്‍ നീരദ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും.