For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുലുവിനെ ആദ്യം കണ്ടത് പെണ്ണ് കാണാന്‍ പോയപ്പോള്‍; വിവാഹം കഴിഞ്ഞ് 7-ാമത്തെ ദിവസം മമ്മൂട്ടി അഭിനയിക്കാന്‍ പോയ കഥ

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയിട്ട് അമ്പത് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് താരരാജാവിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍. ഇത്രയും വര്‍ഷം മമ്മൂട്ടിയെ പോലൊരു നടന്‍ സിനിമയില്‍ സജീവമായി നിന്നതിന് പിന്നില്‍ ഭാര്യ സുല്‍ഫത്തിന്റെ വലിയൊരു പിന്തുണയുണ്ട്.

  നിഴലും ഒപ്പമുണ്ട്, വേറിട്ട ഫോട്ടോഷൂട്ട് നടത്തി ആകൻഷ ഷർമ്മ, നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  സുലുവുമായിട്ടുള്ള വിവാഹം കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിക്കാന്‍ പോവുന്നത്. വിവാഹം കഴിഞ്ഞ കാലത്ത് ഈ വിശേഷങ്ങള്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മമ്മൂട്ടിയും സുല്‍ഫത്തും വെളിപ്പെടുത്തിയിരുന്നു. രസകരമായ ആ റിപ്പോര്‍ട്ട് വീണ്ടും പുറത്ത് വന്നിരിക്കുകയാണ്. വിശദമായി വായിക്കാം...

  1979 ഏപ്രില്‍ ഒന്നിനായിരുന്നു ഞങ്ങളുടെ വിവാഹനിശ്ചയം. നേരത്തെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഞാന്‍ സുലുവിനെ ആദ്യം കാണുന്നത് പെണ്ണ് കാണാന്‍ പോയപ്പോഴാണ്. എന്നാല്‍ ഞാന്‍ ഇച്ചാക്കയെ ചെറുപ്പത്തില്‍ താന്‍ കണ്ടിട്ടുണ്ടെന്നാണ് സുലു പറയുന്നത്. എങ്ങനെ സുലു നേരത്തെ കണ്ടിട്ടുണ്ടെന്ന് ചോദിച്ചാല്‍, മമ്മൂട്ടിയുടെ മാതൃസഹോദരന്‍ വിവാഹം കഴിച്ചിട്ടുള്ളത് സുലുവിന്റെ പിതൃസഹോദരിയെയാണ്. കുടുംബത്തില്‍ ചില കല്യാണങ്ങളും മറ്റും ഒത്തു കൂടുമ്പോള്‍ കണ്ടതാണെന്നാണ് സുലു പറയുന്നത്.

  ആദ്യ രണ്ട് പെണ്ണ് കാണാല്‍ കഴിഞ്ഞതിന് ശേഷം മൂന്നാമതാണ് സുലുവിനെ പോയി കാണുന്നത്. തികച്ചും ഔപചാരികം തന്നെയാണ്. ആദ്യത്തെ രണ്ടും വേണ്ടെന്ന് വെച്ചത് പെണ്ണിനെ ഇഷ്ടപ്പെടാത്തത് കൊണ്ടാണ്. എനിക്കല്ലെങ്കില്‍ ബാപ്പയ്ക്കും ഉമ്മയ്ക്കും. സുലുവിനെ എല്ലാവര്‍ക്കും ഇഷ്ടമായി. സുലുവിന് എന്നെയും ഇഷ്ടമായി. അന്ന് സുലു പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്നു. മമ്മൂട്ടി താടിയും മുടിയും നീട്ടി വളര്‍ത്തി ഹൈ വെയിസ്റ്റും ബെല്‍പോട്ടവുമുള്ള പാന്‍സിട്ട കൃശഗാത്രന്‍. അന്ന് പി ഐ മുഹമ്മദുകുട്ടി എല്‍എല്‍ബി അഡ്വക്കേറ്റ് ആയിരുന്നു ഞാന്‍. കല്യാണം കഴിഞ്ഞ് ഏഴാം ദിവസമാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്.

  അഭിനയം തുടങ്ങിയിട്ടും വക്കീല്‍ പണി തുടര്‍ന്നിരുന്നു. സിനിമയിലേക്ക് പൂര്‍ണമായി മാറാന്‍ ഒന്നര വര്‍ഷത്തോളം എടുത്തു. വക്കീല്‍ പണിയിലേക്ക് തിരിച്ച് പോകണമെന്ന് തോന്നിയിട്ടില്ലെന്ന് മമ്മൂട്ടി തറപ്പിച്ച് പറയുന്നു. അഭിനയം നിര്‍ത്തിയാല്‍ എന്തെങ്കിലും ബിസിനസ് ചെയ്യാനാണ് ഇച്ചാക്കയുടെ പരിപാടിയെന്ന് സുലുവും വ്യക്തമാക്കി.

  മമ്മൂട്ടിയ്ക്ക് കെട്ടിപ്പിടിച്ച് ഉമ്മ നൽകി മോഹൻലാൽ, പ്രിയപ്പെട്ട ലാലിന് നന്ദി പറഞ്ഞ് സ്വന്തം ഇച്ചാക്ക

  ചലച്ചിത്ര നിര്‍മാണത്തിന് താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. സിനിമാക്കാര്‍ക്ക് സിനിമ ബിസിനസ് പറ്റില്ല. സംവിധാനത്തിന് താല്‍പര്യമുണ്ട്. പക്ഷേ ധൈര്യമില്ല. ആറ് വര്‍ഷം കൊണ്ട് നൂറ്റമ്പതിലേറെ ചിത്രങ്ങള്‍ പിന്നിട്ടു. മലയാളത്തിലെ സൂപ്പര്‍സ്റ്റാറും ആദ്യത്തെ മെഗാസ്റ്റാറുമായ മമ്മൂട്ടിയ്ക്ക് ഈ രംഗത്ത് നിരാശ തോന്നിയിട്ടുണ്ടോന്ന എന്ന ചോദ്യത്തിന് അതേ ഉള്ളു എന്നായിരുന്നു ഉത്തരം. പക്ഷേ എന്റെ ശുഭാപ്തി വിശ്വാസം വറ്റിയിട്ടില്ല. അതുകൊണ്ട് മാത്രം ഞാന്‍ നില്‍ക്കുന്നു. പല ചിത്രങ്ങള്‍ കാണുമ്പോഴും എനിക്ക് നിരാശ തോന്നാറുണ്ട്. ഒട്ടേറെ അപൂര്‍ണത.

  വിവാഹശേഷമാണ് അഭിനയത്തിലേക്ക് എത്തുന്നത്; ഭര്‍ത്താവാണ് ഏറ്റവും വലിയ പിന്തുണ എന്ന് സായ് കുമാറിന്റെ മകള്‍ വൈഷ്ണവി

  മോഹന്‍ലാലിന് മമ്മൂക്കയുടെ മറുപടി | FIlmiBeat Malayalam

  എല്ലാ കഥാപാത്രങ്ങളിലും അമ്പത് ശതമാനം നടന്‍ തന്നെ. നടന്റെ മജ്ജയും മാംസവും ശബ്ദവും ചലനങ്ങളുമെല്ലാം കഥാപാത്രത്തിന് ഉണ്ടാവും. അത് ഒഴിവാക്കാന്‍ വയ്യ. അതിലേറെ പരിശ്രമം മലയാള സിനിമയില്‍ സാധ്യവുമല്ല. മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നതില്‍ സുലുവിന് എന്തെങ്കിലും എതിര്‍പ്പുണ്ടോ? എന്ന ചോദ്യത്തിന് അന്ന് സുലു ചിരിക്കുക മാത്രമായിരുന്നു ചെയ്തത്. 'മൂന്ന് വയസില്‍ ആദ്യമായി വേലക്കാരന്‍ എന്ന സിനിമ കണ്ടപ്പോള്‍ മനസില്‍ പൊട്ടി മുളച്ചതാണ് നടനാവുക എന്ന മോഹം. ഇത്രയൊക്കെ ആയി. ഇനി പിറകോട്ടില്ല' എന്നായിരുന്നു അന്ന് മമ്മൂട്ടി പറഞ്ഞ മറുപടി.

  ഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞാണ് ബഷീറിനെ പ്രണയിച്ചത്; ഞങ്ങൾ തമ്മിൽ വഴക്കില്ലെന്ന് മഷൂറയും സുഹാനയും

  English summary
  Megastar Mammootty And Sulfath Opens Up About Their Marriage Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X