മമ്മൂട്ടിയുടെ തുടക്കം ഇവിടുന്നാണ്; മെഗാസ്റ്റാര്‍ വെള്ളിത്തിരയിൽ എത്തിയിട്ട് 50 വർഷം,ആദ്യ സിനിമയെ കുറിച്ചറിയാം
മലയാള സിനിമയുടെ മെഗാസ്റ്റാര്‍ എന്ന പേരിലാണ് മമ്മൂട്ടി അറിയപ്പെടുന്നത്. ഇപ്പോഴും നായകനായി അഭിനയിക്കുന്ന താരം ഗ്ലാമറിന്റെ പേരിലാണ് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ളത്. കിടിലന്‍ ഫോട്ടോസ് പങ്കുവെച്ച് ഇന്റര്‍നെറ്റ് പോലും നിശ്ചലമാക്കുന്ന അവസ്ഥ വരെ മുന്‍പ് ഉണ്ടായിട്ടുണ്ട്. ലോക്ഡൗണില്‍ വീട്ടില്‍ തന്നെയാണ് താരജാവ്. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും സജീവമാവുകയാണ്.
അതേ സമയം മമ്മൂട്ടി സിനിമയിലെത്തിയിട്ട് അരനൂറ്റാണ്ട് ആയെന്നുള്ള കഥയാണ് പുറത്ത് വരുന്നത്. ആഗസ്റ്റ് ആറിനാണ് മമ്മൂട്ടിയുടെ മുഖം പ്രത്യക്ഷപ്പെട്ട ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് മലയാള മനോരയില്‍ കൊടുത്ത റിപ്പോര്‍ട്ട് ശ്രദ്ധേയമാവുകയാണ്. ്മമ്മൂട്ടിയുടെ ആദ്യ സിനിമയുമായി ബന്ധപ്പെട്ട രസകരമായ വിശേഷങ്ങള്‍ വായിച്ചറിയാം...

മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് ആവുകയാണ്. അതിന് ശേഷം നായകനായി മമ്മൂട്ടി അരങ്ങേറ്റം കുറിച്ചത് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത് സത്യനും ഷീലയും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി സിനിമയില്‍ തെളിയുന്നത്. 1971 ഓഗസ്റ്റ് ആറിനാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. സത്യന്റെ അവസാന ചിത്രം മമ്മൂട്ടിയുടെ സ്‌ക്രീന്‍ ടെസ്റ്റായത് ചരിത്രത്തിന്റെ ആകസ്മികത.

ഈ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരോ സംഭാഷണമോ ഇല്ല. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡിലും മമ്മൂട്ടിയുടെ പേരില്ല. ആള്‍ക്കൂട്ടത്തില്‍ ഒരാളായി പ്രത്യക്ഷപ്പെട്ട ഈ ചിത്രം മമ്മൂട്ടി എന്ന നടന്റെ ആദ്യ ചിത്രമായി കണക്കാന്‍ ആവില്ലെന്നാണ് ഒരു വാദം. ചിത്രത്തിലെ പൊടിമീശക്കാരന്റെ ഫോട്ടോ മമ്മൂട്ടി അടുത്തിടെ പങ്കുവെച്ചത് വൈറലായിരുന്നു.

1980 ല്‍ റിലീസ് ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങളാണ്' മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലില്‍ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത ഈ സിനിമയാണ് മമ്മൂട്ടിയുടെ ആദ്യ ചിത്രമായി പരിഗണിക്കേണ്ട എന്നതാണ് മറുവാദം. ഈ ചിത്രത്തിലെ മാധവന്‍കുട്ടിയെന്ന കഥാപാത്രത്തില്‍ നിന്നാണ് മലയാള സിനിമയിലെ മമ്മൂട്ടി യുഗം തുടങ്ങുന്നതും മമ്മൂട്ടി സ്വപ്നങ്ങളുടെ വ്യാപാരിയാകുന്നതും.

സ്വന്തം ജീവിതകഥ പറയുന്ന 'ചമയങ്ങളില്ലാതെ' എന്ന പുസ്തകത്തില്‍ മമ്മൂട്ടി തന്നെ ആദ്യ സിനിമയെന്നു രേഖപ്പെടുത്തിയിരിക്കുന്നത് 'അനുഭവങ്ങള്‍ പാളിച്ചകളാണ് '. ''ചേര്‍ത്തലയിലായിരുന്നു ഷൂട്ടിങ്. മേക്കപ്പ്മാന്‍ കെ.വി. ഭാസ്‌കരന്റെ സഹായി എന്റെ മുഖത്ത് സ്‌പ്രേ അടിച്ചു, യൂഡികൊളോണ്‍. ഞാന്‍ മുണ്ട് അലക്ഷ്യമായി കുത്തി. ഷര്‍ട്ടിന്റെ കൈ മുകളിലേക്ക് തെറുത്തു വച്ചു. മുടി ചിതറിയിട്ടു. ഈ റോളില്‍ ഷൈന്‍ ചെയ്തിട്ടു വേണം. കൂടുതല്‍ അവസരങ്ങള്‍ നേടാന്‍, എന്നിട്ട് വലിയ സ്റ്റാറാകാന്‍' ആദ്യ സിനിമയുടെ ആവേശത്തെ കുറിച്ച് മമ്മൂട്ടി പങ്കുവെച്ചത് ഇങ്ങനെയായിരുന്നു.
Recommended Video

1971 ല്‍ മമ്മൂട്ടി സിനിമയില്‍ വന്നുവെങ്കില്‍ പിന്നീട് 9 വര്‍ഷം അദ്ദേഹം എത്ര സിനിമ ചെയ്തു എന്ന ചോദ്യം പ്രസക്തമാണ്. അനുഭവങ്ങള്‍ പാളിച്ചകള്‍ക്കു ശേഷം ചെയ്ത കാലചക്രത്തില്‍ മമ്മൂട്ടിക്ക് സംഭാഷണമുള്ള സീനുകളുണ്ട്. പ്രേം നസീറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ''എനിക്ക് പകരം വന്ന ആളാണല്ലേ ?' എന്ന് ഈ സിനിമയില്‍ നസീര്‍ മമ്മൂട്ടിയുടെ കഥാപാത്രത്തോടു ചോദിക്കുന്നുമുണ്ട്. അതുപോലും ഒരു മമ്മൂട്ടി ചിത്രമായി പരിഗണിക്കുന്നില്ല. അങ്ങനെയെങ്കില്‍'ഓടയില്‍ നിന്ന്' എന്ന സിനിമയില്‍ സുരേഷ് ഗോപി അഭിനയിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ആദ്യ സിനിമയായി കണക്കാന്നുണ്ടോ ? മമ്മൂട്ടിയുടെ സിനിമയെ എണ്ണിത്തുടങ്ങേണ്ടത് 1980 മുതലാണ്. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ മുതലാണ്.


Click it and Unblock the Notifications