For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് നിറയും, ഒരു പാവമാണ്, അമ്മയെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. താരങ്ങൾക്കിടയിൽ പോലും മെഗാസ്റ്റാറിന് കൈനിറയെ ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ജീവത ശൈലികൾ മാത്യകയാക്കാറും ഉണ്ട്. സിനിമ പാരമ്പര്യമില്ലാതെ സ്വന്തം കഠിനപ്രയത്നം കൊണ്ടാണ് മെഗാസ്റ്റാർ വെള്ളിത്തിരയിൽ എത്തുന്നതും ഇന്ന് കാണുന്ന താരപദവി സ്വന്തമാക്കുന്നതും. സിനിമയും ജീവിതവും ഒരുപോലെയാണ് താരം കൊണ്ടു പോകുന്നത്. എത്ര സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനോടൊപ്പം ഇരിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. യുവതാരങ്ങളിൽ പലരും മമ്മൂട്ടിയുടെ ഈ പാത പിന്തുടരുന്നുണ്ട്.

  വിവാഹ ജീവിതത്തിൽ രാശിയില്ല, വീണ്ടും അതിന് പിന്നാലെ പോയതാണ് ഞാൻ ചെയ്ത തെറ്റ്, ചാർമിള പറയുന്നു

  സിനിമ തിരക്കിന് ശേഷം സുഹൃത്തുക്കളോടൊപ്പമല്ല കുടുംബത്തിനോടൊപ്പം വേണം സമയം ചെലവഴിക്കാനെന്ന പക്ഷക്കാരനാണ് മമ്മൂട്ടി, അദ്ദേഹം സിനിമ തിരക്കുകൾക്ക് ശേഷം കുടുംബത്തിനോടൊപ്പം യാത്രകൾ പോകാറുണ്ട്. എപ്പോഴും നമ്മളെക്കുറിച്ചാലോചിച്ച് നമ്മളെ മിസ് ചെയ്തിരിക്കുന്നവരല്ലേ കുടുംബാംഗങ്ങള്‍. അതിനാല്‍ അവരെ ആദ്യം പരിഗണിക്കണമെന്നാണ് മമ്മൂട്ടി പറയുന്നത്. ഷൂട്ടിങ്ങിനിടയിലും അച്ഛനേയും അമ്മയേയും വിളിക്കാറുണ്ടെന്നും ഇവരെ കാണാൻ എത്താറുണ്ടെന്നു മെഗാസ്റ്റാർ മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  മുട്ട് പൊട്ടി, വടം ഉരഞ്ഞ് കയ്യിലും പുറത്തും തഴമ്പ് വന്നു; അനുഭവം പങ്കുവെച്ച് ഇന്ദ്രജിത്ത്

  ഡിസംബർ 9 ന് കത്രീന കൈഫ് -വിക്കി വിവാഹം, ആദ്യത്തെ അതിഥി സൽമാൻ ഖാൻ അല്ല,സെലിബ്രിറ്റി ലിസ്റ്റ് പുറത്ത്...

  ഇപ്പോഴിത സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാവുന്നത് ഉമ്മയെ കുറിച്ച് മെഗാസ്റ്റാർ പറഞ്ഞ വാക്കുകളാണ്. മമ്മൂക്കയുടെ ഫാൻസ് പേജുകളിലൂടെ നിമിഷനേരം കൊണ്ട് ഇത് വൈറലായിരിക്കുകയാണ്. എന്റെ ഉമ്മ ഒരു പാവമാണ്. ഞാൻ അഭിനയിക്കുന്ന സിനിമയിൽ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ എന്നെ ആരെങ്കിലുമൊന്ന് അടിച്ചാൽ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയിൽ ഏതാണ് ഇഷ്ടം എന്റെ ഏതു കഥാപാത്രമാണ് കൂടുതൽ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലർത്തും. അങ്ങനൊന്നും പറയാൻ എന്റെ ഉമ്മക്കറിയില്ല എന്നാണ് മെഗാസറ്റാർ പറയുന്നത്.

  മികച്ച കമന്റുകാളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ഭാഗ്യം ചെയ്ത അമ്മയല്ലേ, മലയാളത്തിന്റെ പുണ്യവതിയായ ഉമ്മ ഫാത്തിമ ഉമ്മ, മമ്മൂക്ക എല്ലാ അർത്ഥത്തിലും ഭാഗ്യവാനാണ് തുടങ്ങിയ കമന്റുകളുമായാണ് ലഭിക്കുന്നത്. മുൻപ് കൈരളിയ്ക്ക് നൽകിയ അഭിമുഖത്തിൽ പിതാവിന്റെ വിയോഗത്തെ കുറിച്ച് മമ്മൂക്ക പറഞ്ഞിരുന്നു. അച്ഛന്റെ വിയോഗം താരത്തെ ഏറെ തളർത്തി എന്നായിരുന്നും അഭിമുഖത്തിൽ പറഞ്ഞിരുന്നത്. അതിന് ശേഷം മരണത്ത കുറിച്ച് ഏറെ ചിന്തിക്കാൻ തുടങ്ങിയെന്നു മമ്മൂട്ടി പറയുന്നുണ്ട്.

  മെഗാസ്റ്റാറിന്റെ വാക്കുകൾ ഇങ്ങനെ... അച്ഛന്റെ നഷ്ടമാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ തളർത്തിയത്.വാപ്പയുടെ വിയോഗത്തിന് ശേഷമാണ് ഇതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു അത്. ചെറുപ്പത്തിൽ വാപ്പയുടെ സഹോദരനേയും ഏറ്റവും അടുത്ത ആളുകളേയുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ വാപ്പയെ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല. പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ആ സമയം ഞാൻ ഇവിടെ ഇല്ലായിരുന്നു. അതിന് ശേഷമാണ് മരണത്തെ കുറിച്ച് ഞാൻ ചിന്തിച്ച് തുടങ്ങുന്നത്. എന്നിൽ നിന്ന് ആദ്യമായി നഷ്ടപ്പെട്ട് പോകുന്നത് അച്ഛനെയാണെന്നും മമ്മൂട്ട അന്ന് പറഞ്ഞിരുന്നു,

  Recommended Video

  നയന്‍താരയെക്കൊണ്ടുള്ള പൊല്ലാപ്പ് ചില്ലറയല്ല..ഇവര്‍ മമ്മൂക്കയെ കണ്ട് പഠിക്കണം | FilmiBeat Malayalam

  കൊവിഡ് ലോക്ക് ഡൗൺ പ്രതിസന്ധിയ്ക്ക് ശേഷം മെഗാസ്റ്റാർ വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വൺ, പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് ഈ വർഷം തിയേറ്ററിലെത്തിയ മെഗാസ്റ്റാർ ചിത്രം. ഭീഷ്മ പർവ്വം, പുഴു എന്നീ സനിമകളുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട. തെലുങ്കിലും നടന്റെ ചിത്രം ഒരുങ്ങുന്നുണ്ട് ടോളിവുഡ് താരം നാഗർജ്ജുനയുടെ മകൻ അഖിൽ ആണ് നാടകൻ.യാത്രയ്ക്ക് ശേഷം മമ്മൂട്ടി ചെയ്യുന്ന തെലുങ്ക് ചിത്രമാണിത്. മലയാളത്തിൽ നിരവധി സിനിമകളുടെ ചർച്ചയും നടക്കുന്നുണ്ട്.

  English summary
  Megastar Mammootty Heart Touching Words About His mother Fatima, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X