For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മമ്മൂക്ക രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുകയാണ്', ആരാധകരെ ഞെട്ടിച്ച് താരം, പുതിയ ചിത്രം വൈറൽ

  |

  മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് മമ്മൂട്ടി. 1971ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മെഗാസ്റ്റാർ ബിഗ് സ്ക്രീനിൽ എത്തിയത്. വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നായകനായി ചുവട് വയ്ക്കുന്നത്. പിന്നീട് മികച്ച കഥാപാത്രങ്ങൾ മമ്മൂട്ടിയെ തേടി എത്തുകയായിരുന്നു. സിനിമയോടുള്ള അടക്കാനാവാത്ത ആഗ്രഹമാണ് മമ്മൂട്ടിയെ പ്രേക്ഷകരുടെ മെഗാസ്റ്റാർ ആക്കിയത്. സിനിമയിൽ എത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അഭിനയത്തിനോടുള്ള കൊതി അദ്ദേഹത്തിന് മാറിയിട്ടില്ല. സിനിമയുടെ മാറ്റങ്ങൾ മനസ്സിലാക്കി അതിനോടൊപ്പം സഞ്ചരിക്കുകയാണ് മമ്മൂക്ക.

  'മമ്മൂക്ക രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുകയാണ്', ആരാധകരെ ഞെട്ടിച്ച് താരം | FilmiBeat Malayalam

  ഒരു രാജ്ഞി കണക്കെ റായ് ലക്ഷ്മി; ഗ്ലാമര്‍ ചിത്രങ്ങളിതാ

  അനന്യയുടെ സന്തോഷം തകർത്ത് ഇന്ദ്രജ, അനിരുദ്ധിന്റെ വാക്ക് കേട്ട് പൊട്ടിക്കരഞ്ഞ് അനു...

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും അദ്ദേഹത്തിന് കൈനിറയെ ആരാധകരുണ്ട്. താരങ്ങൾക്കിടയിൽ പോലും മെഗാസ്റ്റാറിന് ആരാധകരുണ്ട്. വേദികളിൽ ഇക്കാര്യം തുറന്ന് പറയാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മെഗാസ്റ്റാറിന്റെ പുതിയ ചിത്രമാണ് മമ്മൂക് തന്നെയാണ് അദ്ദേഹത്തിന്റ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൂടാതെ മമ്മൂക്ക അഭിനയിച്ചിരിക്കുന്ന ഒരു പരസ്യ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

  പുതിയ നേട്ടവുമായി സൂര്യയും മണിക്കുട്ടനും, പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് സൂര്യ

  ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ ഒരു സ്റ്റൈലൻ ലുക്കിലുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. വെള്ളനിറത്തിലുള്ള ടിഷർട്ട് ധരിച്ച് താടി ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ''ബ്ലാക്ക് ആൻഡ് വൈറ്റ്'' എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മെഗാസ്റ്റാറിന്‌റെ ചിത്രം നിമിഷം സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. ആരാധകർ മാത്രമല്ല താരങ്ങളും മെഗാസ്റ്റാറിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ഫയർ സിമ്പിലാണ് രമേഷ് പിഷാരടി ചിത്രത്തിന് നൽകിയിരിക്കുന്നത്.

  മെഗാസ്റ്റാർ അഭിനയിച്ചിരിക്കുന്ന പുതിയ പരസ്യചിത്രവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. സോപ്പിന്റെ പരസ്യത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. നീല ഷർട്ട് ധരിച്ച് കണ്ണട ഗെറ്റപ്പിലാണ് പരസ്യത്തിൽ മെഗാസ്റ്റാർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ഗെറ്റപ്പിലുളള മമ്മട്ടിയുടെ ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മമ്മൂക്കയുടെ വൈറലായ ചിത്രമായിരുന്നു ഇത്.

  മമ്മൂട്ടിയുടെ പുതിയ ചിത്രവും പരസ്യവും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇവർ ആഘോഷമാക്കിയിരിക്കുകയാണിത്. മികച്ച കമൻറുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ''ഇങ്ങേരു രണ്ടും കല്പിച്ചാട്ടോ ഇറങ്ങിയത്, പ്രായമായില്ലേ....?മമ്മൂക്ക :പ്രായമോ.. അതെന്തുവാ, യൂത്തന്മാരെ ഇത് ഐറ്റം വേറെയാണ്, അത് പറഞ്ഞത് പോലെ നരി തന്നെ... എന്നിങ്ങനെയുള്ള കമന്റുകളാണ് മമ്മൂക്കയുടെ പുതിയ ചിത്രത്തിന് ലഭിക്കുന്നത്. അത് പോലെ തന്നെ പരസ്യവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.സോപ്പിനെ നോക്കാതെ മമ്മൂക്കയുടെ സൗന്ദര്യവും ശബ്ദവും ആസ്വാധിച്ചവർ ആയിരിക്കും 90% പേരും... അല്ലെ ഗുയ്,എന്ത് സോപ്പ്..നമ്മള് ഇക്കാനെ മാത്രേ നോക്കിയൊള്ള്,ഈ പ്രായത്തിലും സോപ്പിന്റെ പരസ്യത്തിൽ ഇക്ക,സോപ്പ് ന്റെ പരസ്യം കാണാൻ അല്ല.... ന്റെ മമ്മുക്ക യുടെ ആനചന്തം കാണാൻ..... മുഴുവൻ കണ്ടുഈ പരസ്യത്തിന്റെ പ്രത്യേകത ഇതിൽ സോപ്പിനെ മാർക്കറ്റ് ചെയ്തത് വെളുപ്പിക്കുന്നതിനെക്കുറിച്ചല്ല മറിച്ച് സ്കിൻ കെയറിനെ കുറിച്ചാണ് . മാറ്റങ്ങൾ നല്ലതാണ്... ഇങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്. എന്നാൽ ഇങ്ങനെയുള്ള സോപ്പിന്റെ പരസ്യത്തിൽ അഭിനയിക്കരുതെന്നും ആരാധകർ മമ്മൂട്ടിയോട് പറയുന്നു.

  ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് മമ്മൂട്ടി. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവമാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ ചിത്രം. കേരളത്തിൽ ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴാ രണ്ടാം തവണയും ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. തെലുങ്കിലും മമ്മൂട്ടിയുടേതാി ചിത്രം ഒരുങ്ങുന്നുണ്ട്. എജന്റ് എന്നാണ ചിത്രത്തിന്റെ പേര്. അഖിൽ അക്കിനേനിയുടെ വില്ലനായിട്ടാണ് മെഗാസ്റ്റാർ ചിത്രത്തിലെത്തുന്നത്. വൺ, ദി പ്രീസ്റ്റ് എന്നിവയാണ് ഈ വർഷം പുറത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രം. രണ്ടും തിയേറ്റർ റിലീസായിട്ടായിരുന്നു എത്തിയത്.

  ചിത്രം; കടപ്പാട് , മമ്മൂട്ടി ഇൻസ്റ്റഗ്രാം പോസ്റ്റ്

  English summary
  Megastar Mammooty Latest Black And White new Pic Trending On Social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X