മീശ പിരിച്ച് താടിയും മുടിയും നീട്ടി മമ്മൂക്ക, മെഗാസ്റ്റാറിന്റെ മാസ് എൻട്രി വൈറലാകുന്നു
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. താടിയും മുടിയും നീട്ടി വളർത്തിയ മെഗാസ്റ്റാറിന്റെ ലുക്ക് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മമ്മൂക്കയുടെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. നിമിഷ നേരെ കൊണ്ട് തന്നെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം പിടിച്ച താരം കൂടിയായിരുന്നു മമ്മൂക്ക.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടിയുടെ പുതിയ വീഡിയോയാണ്. മെഗാസ്റ്റാറിന്റെ ഫാൻസ് പേജുകളിലൂടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. കാറിൽ നിന്ന് ഇറങ്ങി വരുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. താരത്തിന്റെ നടത്തമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
{photo-feature}


Click it and Unblock the Notifications