കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി, ഒപ്പം നിമിഷയും മാമുക്കോയയും,വണ്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറൽ
പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മെഗാസ്റ്റാർ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂളും പൂർത്തിയായിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ലൊക്കേഷൻ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ സംന്തോഷ് വിശ്വനാഥ്. ഷോട്ടിനിടെ എടുത്ത ചിത്രങ്ങളാണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം നടി നിമിഷ സജയൻ, മമുക്കോയ എന്നിവരാണ് ചിത്രത്തിലുള്ളത്. സംവിധായകൻ പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

അന്യഭാഷ ചിത്രങ്ങളിൽ മമ്മൂട്ടി മുഖ്യമന്ത്രി ഗെറ്റപ്പിൽ എത്തിയിട്ടുണ്ടെങ്കിലും മലയാളത്തിൽ ഇതാദ്യമായിട്ടാണ് മെഗാസ്റ്റാർ മുഖ്യമന്ത്രി കഥാപാത്രത്തിലെത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് ആരാധകരുടെ വലിയ ചർച്ചയായിരുന്നു. പ്രേക്ഷകർ ഇതുവരെ കണ്ടു വന്ന മുഖ്യമന്ത്രി ഗെറ്റപ്പുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് മമ്മൂട്ടി വണ്ണിലെത്തുന്നത്. യാത്രയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന മമ്മൂട്ടിയുടെ പൊളിറ്റിക്കൽ ചിത്രം. വണ്ണിൽ മമ്മൂട്ടിക്കൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത് .സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
മോഹൻലാലിന്റെ മകളുടെ മേക്കോവർ ചിത്രം വൈറലാകുന്നു
ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൺ. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ഗോപി സുന്ദറാണ്. ഗാന രചന: റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. എഡിറ്റർ നിഷാദ്.
വണ്ണിനെ പോലെ മലയലി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടി - മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാർച്ച് 4 നാണ് പ്രദർശനത്തിനെത്തുന്നത്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്യുന്ന നവാഗതനായ ജോസഫീന്‍ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.


Click it and Unblock the Notifications