മമ്മൂക്കയെ കൊണ്ട് തോറ്റു, മാസ്ക്ക് ധരിച്ച് പുത്തൻ ഗെറ്റപ്പിൽ നടൻ, വിവാഹവേദിയിൽ തിളങ്ങി മെഗാസ്റ്റാർ
മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമകൾ മാത്രമല്ല അദ്ദേഹത്തിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. ലുക്ക് കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരമാണ് മെഗാസ്റ്റാർ. ആരാധകർ മാത്രമല്ല താരങ്ങൾ പോലും മെഗാസ്റ്റാറിന്‌റ ലുക്കിനെ പ്രശംസിച്ച് രംഗത്ത് എത്താറുണ്ട്. പോയ വർഷം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ഒരു മേക്കോവറായിരുന്നു മെഗാസ്റ്റാറിന്റേത്. മമ്മൂട്ടിയുടെ വർക്കൗട്ട് ഗെറ്റപ്പിലുള്ള ചിത്രം താരങ്ങൾ വരെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. കൂടാതെ ചിത്രത്തിന് യുവതാരങ്ങൾ നൽകിയ കമന്റും ചർച്ചയായിരുന്നു.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രമാണ്. നടൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. മെഗാസ്റ്റാറിന്റെ പുതിയ ലുക്ക് ആരാധകർ ആഘോഷമാക്കുകയാണ്.

ഒരു വിവാഹസൽക്കാരത്തിന് മെഗാസ്റ്റാർ എത്തിയപ്പോഴുള്ള ചിത്രമാണിത്. രണ്ട് മാസ്ക്ക് ധരിച്ച് സിമ്പിൾ ലുക്കിലാണ് താരം വിവാഹവേദിയിൽ എത്തിയത്. വേദിയിൽ എത്തിയതിന് ശേഷം വധുവരന്മാർക്ക് ആശംസ നേരുന്നുണ്ട്. ഇവർക്കൊപ്പം ചിത്രവും എടുത്ത ശേഷമാണ് നടൻ അവിടെ നിന്ന് പോകുന്നത്. മസ്ക്ക് ധരിച്ച് എത്തിയ താരം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്താണ് തന്റെ മാസ്ക്ക് മാറ്റുന്നത്. വിവാഹറിസപ്ഷനിൽ നിന്നുളള മെഗാസ്റ്റാറിന്റെ കൂടുതൽ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. തന്റ ചിത്രം മാത്രമാണ് താരം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ പുതിയ ചിത്രം ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഫാൻസ് കോളങ്ങളിലും മെഗാസ്റ്റാറിന്റെ ചിത്രം വൈറലാണ്. നമ്മളൊക്കെ കാണാൻ നല്ലൊരു ലുക്ക് ഉള്ള ഡ്രസ്സ് ഇട്ടാലെ ഭംഗി ഉണ്ടാകൂ ഇങ്ങേര് എന്ത് ഡ്രസ്സ് ഇട്ടാലും ലുക്ക് ആണ്, മനോഹരമായ ലുക്ക്, മമ്മൂക്കയെ കൊണ്ട് തോറ്റു,പൊന്നിക്കാ തുടങ്ങിയ കമന്റുകളാണ് മെഗാസ്റ്റാറിന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. കൂടാതെ ഇത് ആരുടെ വിവാഹമാണെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

ലോക്ക് ഡൗൺ കാലം കുടുംബത്തോടൊപ്പം വീട്ടിൽ തന്നെയായിരുന്നു മമ്മൂക്ക. നീണ്ട 275 ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം വീടിന് പുറത്ത് ഇറങ്ങുന്നത്. ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചിട്ടും സ്ഥിതി അൽപമെന്ന് ശാന്തമാകുന്നത് വരെ മെഗാസ്റ്റാർ വീട്ടിൽ തന്നെ തുടരുകയായിരുന്നു. കൃഷിയും വർക്കൗട്ടുമായിരുന്നു മെഗാസ്റ്റാറിന്റെ പ്രധാന വിനോദങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. തന്റെ പുതിയ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് മമ്മൂട്ടി. ലോക്ക് ഡൗണിന് ശേഷം പ്രീസ്റ്റായിരുന്നു പുറത്ത് വന്ന മമ്മൂട്ടി ചിത്രം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മെഗാസ്റ്റാർ ചിത്രമായിരുന്നു ഇത്. തിയേറ്റർ റിലീസ് ആയി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. വൺ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. അമൽ നീരദ് ചിത്രമായ ഭീഷ്മ പർവ്വമാണ് മെഗാസ്റ്റാറിന്റെ പുതിയ ഏറ്റവും പുതിയ ചിത്രം. ചിത്രീകരണം നടക്കവെയായിരുന്നു വീണ്ടും സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്.
ചിത്രം; കടപ്പാട്: മമ്മൂട്ടി ഫാൻസ് പേജ്


Click it and Unblock the Notifications