വീട്ടിലും ചൂടനും പരുക്കനുമാണ്, ഭാര്യ സുലു സഹിച്ചതാണ്! രഹസ്യമായി എഴുതുന്ന ആളാണ് അവളെന്ന് മമ്മൂട്ടി
മമ്മൂട്ടിയൊരു പരുക്കന്‍ സ്വഭാവക്കാരന്‍ ആണെന്നും ദേഷ്യപ്പെടുന്ന പ്രകൃതമാണെന്നുമാണ് പൊതുവേ നടനുള്ള ആരോപണം. എന്നാല്‍ അദ്ദേഹം വളരെ ശുദ്ധനാണെന്ന് പറയുന്നവരുമുണ്ട്. എന്തായാലും മമ്മൂക്ക എന്ന് വിളിച്ച് ഓടി വരാന്‍ ആരും ധൈര്യപ്പെടാറില്ല എന്നതാണ് സത്യമായ കാര്യം. അതേ സമയം വീട്ടുകാര്‍ക്ക് മുന്നിലും ഇങ്ങനെ തന്നെയാണോ എന്നറിയാനുള്ള ആകാംഷ ആരാധകര്‍ക്കുമുണ്ടാവും.
ഇത്രയും ദേഷ്യമുള്ള ആളുടെ കൂടെ ജീവിച്ച ഭാര്യ സുല്‍ഫത്ത് എങ്ങനെ സംസാരിക്കുമെന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും പൊതുവേദിയില്‍ സംസാരിക്കാന്‍ താരപത്‌നി ശ്രമിച്ചിട്ടില്ല. ഇപ്പോഴിതാ ഭാര്യയെ കുറിച്ച് മെഗാസ്റ്റാര്‍ തന്നെ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. തന്റെ ജീവിതത്തെ കുറിച്ച് ചുറ്റുമുള്ളവര്‍ ചോദിച്ചപ്പോള്‍ നടന്‍ അതിന് കൃത്യമായ ഉത്തരം പറഞ്ഞതിങ്ങനെയാണ്...

മമ്മൂട്ടിയെന്ന നടന്റെ ജീവിതത്തില്‍ സുലുവിന്റെ പങ്ക് എത്രത്തോളം ഉണ്ടെന്നായിരുന്നു ഒരു പെണ്‍കുട്ടി മമ്മൂട്ടിയോട് ചോദിച്ചത്. അതിപ്പോള്‍ അവളോട് ചോദിക്കണമെന്നാണ് മമ്മൂട്ടി മറുപടിയായി പറഞ്ഞത്. 'നിങ്ങളൊക്കെ കേട്ടിട്ടുള്ളത് പോലൊരു സ്വഭാവം തന്നെയാണ് എനിക്ക് യഥാര്‍ഥ ജീവിതത്തിലും. അത്യാവശ്യം ചൂടും പരുക്കത്തരം വീട്ടിലുമുണ്ട്. അതൊക്കെ സഹിച്ച് നിന്നത് തന്നെ വലിയ കാര്യം.
പിന്നെ സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ട് പലപ്പോഴും വീട്ടില്‍ നില്‍ക്കാതെ അകന്ന് നില്‍ക്കുകയായിരിക്കും. ഇപ്പോള്‍ പിന്നെയും അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. ആദ്യമൊന്നും അങ്ങനെയായിരുന്നില്ല. ഇതൊക്കെ സഹിച്ചതാണ് അവളുടെ കോണ്‍ട്രിബ്യൂഷന്‍. പിന്നെ നല്ല സിനിമ ഇഷ്ടപ്പെടുന്ന ആളാണ്. വായിക്കും, അത്യാവശ്യം രഹസ്യമായ കുറിപ്പുകളൊക്കെ എഴുത്തും. നല്ല ഫ്രണ്ടാണ്, നമ്മള്‍ കാണുന്നത് പോലെയും ചിന്തിക്കുന്നത് പോലെയും സംസാരിക്കാന്‍ സാധിക്കുമെന്നുമാണ് ഭാര്യയായ സുല്‍ഫത്തിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.

ഫുഡ് ക്രമികരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഞാനങ്ങനെ ചോറ് കാര്യമായി കഴിക്കാറില്ല. കാര്‍ബോഹൈഡ്രേറ്റ്‌സ് മാക്‌സിമം കുറയ്ക്കും. പക്ഷേ ചായയില്‍ പഞ്ചാരയിട്ട് കുടിക്കാറുണ്ട്. പിന്നെ ഒരുപാട് ഫാറ്റി ഫുഡ് കഴിക്കാറില്ല. നോണ്‍വെജ് ഭക്ഷണം ഇഷ്ടമാണെങ്കിലും രണ്ടാഴ്ചയൊക്കെ കൂടുമ്പോഴെ ഞാനത് കഴിക്കാറുള്ളു. മട്ടനാണ് ഇഷ്ടം. പക്ഷേ മീനാണ് കൂടുതലായിട്ടും കഴിക്കുക. നല്ലോണം എക്‌സസൈസ് ചെയ്യും, അത്യാവശ്യം ചെറിയൊരു ജിം ഒക്കെയുണ്ട്... അത്രയൊക്കെയാണ് ഫിറ്റ്‌നെസിന് വേണ്ടി താന്‍ ചെയ്യുന്നതെന്ന് മമ്മൂട്ടി പറയുന്നു.
ഇതിനിടെ വക്കീല്‍ പണി ചെയ്യുന്നതിനെ കുറിച്ചും ചോദ്യം വന്നിരുന്നു.' വക്കീലായി ജോലി ചെയ്യുമ്പോള്‍ പോലും അത് ചെയ്യണമെന്ന ആഗ്രഹം എനിക്കില്ലായിരുന്നു. എട്ടൊന്‍പത് വയസ് മുതല്‍ സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അന്ന് മുതല്‍ അതിന് വേണ്ടി ഇറങ്ങിത്തിരിച്ചു. പിന്നെ ഒന്നുമില്ലാത്ത അവസ്ഥ വരരുതെന്ന് കരുതിയാണ് വക്കീല്‍ പണിയിലേക്ക് എത്തുന്നത്. കാരണം സിനിമയില്‍ വന്നാല്‍ വിജയിക്കണമെന്ന് നിര്‍ബന്ധമില്ലല്ലോ. അതിന് വേണ്ടി ഒരു പണി എടുത്തതാണ്. എപ്പോള്‍ വേണമെങ്കിലും വിട്ടിട്ട് വരാമല്ലോ എന്ന ചിന്തയിലാണ് വക്കീല്‍ പണിയിലേക്ക് എത്തിയതെന്നും സിനിമയില്‍ അഭിനയിക്കാനൊരു വഴിയായിരുന്നു അതെന്നും' മമ്മൂട്ടി പറയുന്നു
സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് വക്കീലായിരുന്നു മമ്മൂട്ടി. അധികകാലം ജോലി ചെയ്തിട്ടില്ലെങ്കിലും പ്രൊഫഷനായി പറയുന്നത് അങ്ങനെയാണ്. എന്നാല്‍ പിന്നീട് സിനിമാക്കാരനായി സൂപ്പര്‍താര പദവിയിലേക്ക് എത്തി ഇന്ന് മലയാള സിനിമയുടെ മെഗാസ്റ്റാറായി മാറിയിരിക്കുകയാണ് മമ്മൂട്ടി.


Click it and Unblock the Notifications