പ്രസവവേദന കൊണ്ട് കരഞ്ഞ യുവതിയെയാണ് മമ്മൂട്ടി അന്ന് സാഹയിച്ചത്! നടനെന്ന ലേബൽ ഇല്ലാതായ നിമിഷത്തെ പറ്റി മമ്മൂട്ടി

നടന്‍ എന്ന നിലയില്‍ മലയാള സിനിമയുടെ മെഗാസ്റ്റാറായിട്ടും ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനവുമായി മാറിയ താരമാണ് മമ്മൂട്ടി. അഭിനയത്തിന് പുറമേ ചാരിറ്റി പ്രവര്‍ത്തനങ്ങൡും നടന്‍ സജീവ സാന്നിധ്യമാണ്. എന്നാല്‍ നടന്‍ എന്ന ലേബലും ഞാനെന്ന ഭാവവും തന്നില്‍ നിന്നും പോയൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഒരിക്കല്‍ മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു.

ഒറ്റയ്ക്ക് കാര്‍ ഓടിച്ച് പോവുന്നതിനിടയില്‍ ഒരു വൃദ്ധനെയും ഗര്‍ഭിണിയായ യുവതിയെയും രക്ഷിച്ചതിനെ പറ്റിയാണ് മമ്മൂട്ടി പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മള്‍ബറി പബ്ലിക്കേഷന്‍സിന്റെ 'ഓര്‍മ' എന്ന പുസ്തകത്തിലാണ് മമ്മൂട്ടി അനുഭവ കഥ പ്രസിദ്ധീകരിച്ചത്. ഈ കഥ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്. വിശദമായി വായിക്കാം...

mammootty

'ഒരിക്കല്‍ ഞാന്‍ കോഴിക്കോട് നിന്നും മഞ്ചേരിയിലേക്ക് കാര്‍ ഓടിച്ച് വരികയാണ്. സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. റോഡ് മുഴുവന്‍ ക്ലിയര്‍ ആയത് കൊണ്ട് നല്ല സ്പീഡില്‍ ആയിരുന്നു ഞാന്‍ വണ്ടി ഓടിച്ചിരുന്നത്. പുതിയ കാര്‍ ഓടിക്കുന്നതിന്റെ ത്രില്ലും ഒപ്പമുണ്ടായിരുന്നു. കാറൊരു ചെറിയ ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഒരു വൃദ്ധന്‍ പാലത്തിന്റെ സൈഡില്‍ നിന്നും റോഡിലേക്ക് ഇറങ്ങി കൈകാണിച്ചു.

അങ്ങനെയൊരാളെ ആ സമയത്ത് പ്രതീക്ഷിക്കുന്നതേയില്ല. പെട്ടെന്ന് ബ്രേക്ക് പിടിച്ച് വണ്ടി നിര്‍ത്തി. ഭാഗ്യം കൊണ്ട് വൃദ്ധന് പരിക്കൊന്നും പറ്റിയില്ല. കാര്‍ നിര്‍ത്തി പുറത്തിറങ്ങി അദ്ദേഹത്തിനടുത്തേക്ക് നീങ്ങുന്നതിനിടെ പാലത്തിന് സമീപം കിടക്കുന്ന ഒരാളെ ഇടയ്ക്ക് ഇടയ്ക്ക് വൃദ്ധന്‍ നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒരു യുവതിയായിരുന്നു അത്. 'അവള്‍ ഗര്‍ഭിണിയാണ്, അവര്‍ക്ക് പ്രസവവേദനയായിരുന്നു.

ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എന്നെ സഹായിക്കാമോ, സര്‍വ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കുമെന്ന് വൃദ്ധന്‍ പറഞ്ഞു. ഉടന്‍ തന്നെ യുവതിയെ കാറില്‍ കയറ്റുകയും ആശുപത്രിയിലേക്ക് വണ്ടി തിരിക്കുകയും ചെയ്തു. ആ യുവതിയുടെ കരച്ചില്‍ എനിക്ക് സഹിക്കാനാവുമായിരുന്നില്ല.

വൃദ്ധന് ഏകദേശം 70 വയസ്സിന് മുകളില്‍ പ്രായം കാണും. യുവതിയ്ക്ക് 20 വയസ്സ് മാത്രമേ കാണൂ. സംസാരിക്കുന്നതിനിടയില്‍ യുവതി വൃദ്ധന്റെ ചെറുമകളാണെന്ന് മനസിലായി. കുറച്ച് കഴിഞ്ഞ് മഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ഞങ്ങളെത്തി. വണ്ടിയുടെ ശബ്ദം കേട്ട് ആശുപത്രി ജീവനക്കാന്‍ ഓടിയെത്തി, യുവതിയെ ആശുപത്രിയ്ക്കുള്ളില്‍ കൊണ്ടു പോകുകയും ചെയ്തു.

mammootty

ആ അരണ്ട വെളിച്ചത്തില്‍ ആരും എന്നെ ശ്രദ്ധിച്ചില്ല. ഞാന്‍ പോകാനൊരുങ്ങുമ്പോള്‍ വുദ്ധന്‍ അടുത്ത് വന്ന് പറഞ്ഞു, 'വളരെ നന്ദി. ദൈവാനുഗ്രഹത്താല്‍ എല്ലാം നല്ലപോലെ ഭവിച്ചു. നിങ്ങളുടെ പേരെന്താണ്?' 'മമ്മൂട്ടി', ഞാന്‍ മറുപടി കൊടുത്തു. പക്ഷേ അപ്പോഴും അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ല.

ശേഷം വൃദ്ധന്‍ തന്റെ മുണ്ടിന്റെ കെട്ടില്‍ നിന്നും ഒരു കടലാസ് പൊതിയെടുത്ത് എന്റെ കൈയ്യില്‍ തന്നു. ''ഇത് എന്റെ സന്തോഷമായി കാണൂ,'' എന്നും പറഞ്ഞ് തിടുക്കപ്പെട്ട് ആശുപത്രിക്കുള്ളിലേക്ക് പോയി. മുഷിഞ്ഞ രണ്ട് രൂപ നോട്ടായിരുന്നു അത്. അയാള്‍ എന്തിനാണ് ആ കാശ് എനിക്ക് തന്നതെന്ന് ഇപ്പോഴും അറിയില്ല. രണ്ടു പേര്‍ക്കുള്ള ബസ് ചാര്‍ജിന് തുല്യമായ തുകയായിരിക്കാം അത്.

ആ നിമിഷം ഞാന്‍ എന്ന ഭാവവും നടന്‍ എന്ന ലേബലും എല്ലാം അദ്ദേഹത്തിന്റെ മുന്നില്‍ വീണ് ഉടഞ്ഞുവെന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് തമിഴ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിഫലത്തിന്റെ യഥാര്‍ത്ഥ മൂല്യം കറന്‍സിയില്‍ അല്ല, അത് നല്‍കുന്നവരുടെ സത്യസന്ധമായ ഹൃദയങ്ങളിലാണെന്ന പാഠം തന്നെ പഠിപ്പിച്ച ആ വൃദ്ധനും രണ്ട് രൂപാ നോട്ടും ഇന്നും താന്‍ ഓര്‍ക്കുന്നുവെന്നും മമ്മൂട്ടി അനുഭവ കുറിപ്പില്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X