ഏറ്റവും കൂടുതൽ തളർത്തിയ നഷ്ടമായിരുന്നു, വിചാരിച്ചിരുന്നില്ല, വാപ്പയുടെ വിയോഗത്തെ കുറിച്ച് മമ്മൂട്ടി
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് അദ്ദേഹം ഓരോ തവണയും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. മമ്മൂട്ടിയുടെ പഴയ സിനിമകൾ ഇന്നും ആരാധകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ നെഞ്ചിലേറ്റുന്ന പുതിയ തലമുറ മെഗാസ്റ്റാറിന്റെ പഴയ ചിത്രങ്ങളും കാണുകയും സിനിമാ കോളങ്ങളിൽ തങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കാറുമുണ്ട്.
മാസ്ക്കും ധരിച്ച് പുറത്ത് ഇറങ്ങി നടക്കുന്ന നടിയെ മനസ്സിലായോ, ചിത്രം കാണൂ
മമ്മൂട്ടി ചെയ്തിട്ടുളള കഥാപാത്രങ്ങൾ പോലെ യഥാർഥ ജീവിതത്തിലും അദ്ദേഹം വളരെ ബോൾഡാണ്. തന്നിലേയ്ക്ക് ഉയരുന്ന ചോദ്യങ്ങൾക്ക് വളരെ ധൈര്യപൂർവ്വമാണ് നേരിടുന്നത്. ഇപ്പോഴിത ജീവിതത്തിൽ തളർന്ന് പോയ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മമ്മൂട്ടി. കൈരളിക്ക് നൽകിയ പഴയ അഭിമുഖത്തിലാണ് ജീവിതത്തിൽ തന്നെ ഏറ്റവും വേദനിപ്പിച്ച സംഭവത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

അച്ഛന്റെ നഷ്ടമാണ് മെഗാസ്റ്റാറിനെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തളർത്തിയത്. പിതാവിന്റെ വിയോഗത്തിന് ശേഷമാണ് താൻ മരണത്തെ കുറിച്ച് കൂടുതൽ ചിന്തിച്ച് തുടങ്ങിയതെന്നും നടൻ പറയുന്നു. മരണത്തെ കുറിച്ച് ചിന്തിക്കാറുണ്ടോ എന്നുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ... വാപ്പയുടെ വിയോഗത്തിന് ശേഷമാണ് ഇതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു അത്. ചെറുപ്പത്തിൽ വാപ്പയുടെ സഹോദരനേയും ഏറ്റവും അടുത്ത ആളുകളേയുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്.

എന്നാൽ വാപ്പയെ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല. പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ആ സമയം ഞാൻ ഇവിടെ ഇല്ലായിരുന്നു. അതിന് ശേഷമാണ് മരണത്തെ കുറിച്ച് ഞാൻ ചിന്തിച്ച് തുടങ്ങുന്നത്. എന്നിൽ നിന്ന് ആദ്യമായി നഷ്ടപ്പെട്ട് പോകുന്നത് അച്ഛനെയാണെന്നും മമ്മൂട്ടി പറയുന്നു.

താൻ ഇല്ലാതിരിക്കുന്ന കാലം, ഭാവിതലമുറ തന്നെ ഒരു നല്ല അഭിനേതാവായും നല്ല മനുഷ്യനായും വിലയിരുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മെഗാസ്റ്റാർ പറയുന്നു. അതിന്റെ അപ്പുറത്തേയ്ക്ക് ഒരു ആഗ്രഹവും ഇല്ലെന്നും താരം പറഞ്ഞു. മമ്മൂട്ടിയുടെ അഭാവത്തിൽ വരും തലമുറ എങ്ങനെ വിലയിരുത്തണമെന്നുളള അവതാരകന്റെ ചോദ്യത്തിനായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി.

താൻ ചെയ്ത കൃഷി പണികളെ കുറിച്ചും മെഗാസ്റ്റാർ അഭിമുഖത്തിൽ പറയുന്നുണ്ട്. പാടത്ത് കിളക്കുകയും കൊയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ അതൊരു ജോലിയുടെ ഭാഗമായിട്ടായിരുന്നില്ല. വീട്ടിലേയ്ക്കുള്ള ആവശ്യത്തിന് വേണ്ടി എല്ലാവരും കൂടി ഒരുമിച്ച് ചെയ്തതാണ്. ഇപ്പോഴും തനിക്ക് കൃഷിയോട് വലിയ താൽപര്യമാണെന്നും മമ്മൂക്ക പറയുന്നു. കൃഷി ചെയ്യാൻ തനിക്ക് വലിയ ഇഷ്ടമാണ്. ഫലം തരുന്ന നെല്ല്, തെങ്ങ് തുടങ്ങിയ കൃഷികളോടാണ് കൂടുതൽ താൽപര്യം. കാരണം അതൊരു ക്രിയേഷനാണ്. വിത്ത് നട്ട് ഒരു വലിയ മരമായി അതിൽ നിന്ന് ഫലങ്ങൾ ഉണ്ടാകുന്നത് വലിയ കാഴ്ച തന്നെയാണ്. അത് നമ്മൾ ഒന്നും ചെയ്തിട്ടല്ല.അതൊരു പ്രതിഭാസമാണ്. അതുപോലെ പൂക്കളോടും ചെടികളോടും വലിയ ഇഷ്ടമാണെന്നും മെഗാസ്റ്റാർ കൂട്ടിച്ചേർത്തു


Click it and Unblock the Notifications