മമ്മൂട്ടിയാണെന്ന് പറഞ്ഞാലും ഒരു മര്യാദയൊക്കെ വേണ്ടേ? യുവാക്കളെ തകര്‍ക്കുന്ന പരിപാടിയാണെന്ന് സോഷ്യല്‍ മീഡിയ

ഒരൊറ്റ ഫോട്ടോ കൊണ്ട് ഇന്റര്‍നെറ്റിനെ നിശ്ചലമാക്കുന്ന സൂപ്പര്‍താരമാണ് മമ്മൂട്ടി. പ്രായം പോലും മാറി നില്‍ക്കുന്ന സൗന്ദര്യമാണ് മെഗാസ്റ്റാറിനെന്ന് ആരാധകര്‍ തമാശ രൂപേണ പറയാറുണ്ട്. ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടി പങ്കുവെക്കുന്ന ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്.

അത്തരത്തില്‍ 2025ലെ ആദ്യ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താര രാജാവ്. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ റിലീസിന് മുന്നോടിയായിട്ടാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിന് താഴെ വന്ന കമന്റുകളാണ് രസകരം.

mammootty

മമ്മൂട്ടിയുടെ 'ഡൊമനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ്' എന്ന സിനിമയാണ് ജനുവരി 23ന് തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമ നാളെ തിയേറ്ററിലേക്ക് എത്തുമെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം മമ്മൂട്ടി ഒരു സിംപിള്‍ ലുക്കിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ചിരിക്കുമ്പോള്‍ പല്ലിന്റെ വിടവ് കാണുന്ന തരത്തിലുള്ള ചിത്രമാണെങ്കിലും ആരാധകര്‍ ഇത് ഏറ്റെടുത്തു.

'ഇയാളാര് മമ്മൂട്ടിയോ? അല്ല മമ്മൂട്ടി ചേട്ടനാമെന്നാണ് ഭൂരിഭാഗം കമന്റുകള്‍. സാധാരണ പല്ലിനു ഗ്യാപ് വന്നാല്‍ മുഖത്തിന്റ ഭംഗി പോവുള്ളൂ. ഇത് നേരെ ഓപ്പോസിറ്റ്. ആ ഗ്യാപ്പിന് പോലും സൗധര്യം. മമ്മൂട്ടി അത്ര മതി. കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട. മമ്മുക്ക എന്ന് വിളിക്കാനുള്ള പ്രായം ഒന്നും ഇങ്ങേരെ കണ്ടിട്ട് തോന്നുന്നില്ല. അല്ലെങ്കില്‍ മമ്മൂസ്...

പേര് മമ്മൂട്ടി. വയസ്സ് : 73. എനിക്ക് അസൂയ ഒന്നും ഇല്ലാട്ടോ. നിങ്ങള്‍ യുവാക്കളെ തകര്‍ക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും പിന്മാറണം മമ്മൂക്ക, എന്താ ലുക്ക് മമ്മൂട്ടിയാണെന്നാണ് വിചാരം? ഒരു മര്യാദൊക്കെ വേണ്ടേ ഇക്കാ? ഒരുങ്ങി ഇറങ്ങിയാല്‍ നിങ്ങളെ കാണാന്‍ മമ്മൂക്കയെ പോലെ ഉണ്ട്, ഇന്‍സ്റ്റാഗ്രാം 2ഗ യിലെ പിള്ളേരുടെതാണന്ന് വാദിക്കുന്നവര്‍ക്ക് ചെറിയ ഒരു താക്കിത്...' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

mammootty

മുന്‍പും സമാനമായ ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയ ഇളക്കിമറിക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ഈ ചിത്രത്തിന് ലൈക്ക് അടിച്ച് എത്തിയിരിക്കുന്നത്. ഒപ്പം 100 കണക്കിന് കമന്റുകളും വന്നു. ഇതില്‍ ഭൂരിഭാഗവും മമ്മൂട്ടിയുടെ പ്രായത്തെ സംബന്ധിച്ചും സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞുമുള്ള കമന്റുകളാണുള്ളത് .

അതേസമയം കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടി ചിത്രം ഗംഭീര അഭിപ്രായം നേടിയിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ഗൗതം വാസുദേവ് മേനോന്‍ ആണ് 'ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ്' സംവിധാനം ചെയ്തിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മെഗാസ്റ്റാര്‍ തന്നെയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X