For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക സംവിധായകനാവുക എപ്പോഴാണെന്ന ചോദ്യത്തിന് നടന്റെ മറുപടി! ഏറ്റെടുത്ത് ആരാധകര്‍

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ അദ്ദേഹം പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചിരുന്നു. നായകനായും സഹനടനായുമൊക്കെ മമ്മൂക്ക മോളിവുഡില്‍ തിളങ്ങിയിരുന്നു. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ച താരം പ്രശസ്തരായ മിക്ക നടീനടന്മാര്‍ക്കൊപ്പവും അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും തിളങ്ങിയ താരമാണ് മമ്മൂട്ടി,

  സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും പഴയ ഊര്‍ജ്ജസ്വലതയോടെ തന്നെയാണ് അദ്ദേഹം സിനിമകള്‍ ചെയ്യുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രം സൂപ്പര്‍താരങ്ങള്‍ ചെയ്യുന്ന കാലത്ത് അതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് മമ്മൂക്ക മുന്നേറികൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി സിനിമകള്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്താറുളളത്.

  ബിഗ് ബഡ്ജറ്റ് സിനിമകള്‍ക്കൊപ്പം തന്നെ ചെറിയ ബഡ്ജറ്റ് സിനിമകളും മമ്മൂക്കയുടെതായി ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങാറുണ്ട്. മലയാളത്തില്‍ നിരവധി താരങ്ങളെയും പുതുമുഖ സംവിധായകരെയും മെഗാസ്റ്റാര്‍ പരിചയപ്പെടുത്തിയിരുന്നു. അടുത്തിടെയാണ് അഭിനയജീവിതത്തിന്റെ 49 വര്‍ഷങ്ങള്‍ മമ്മൂക്ക പൂര്‍ത്തിയാക്കിയിരുന്നത്. മമ്മൂക്കയുടെ ഈ ദിനം ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു.

  അതേസമയം അഭിനയത്തിനൊപ്പം മിക്ക താരങ്ങളും സംവിധായകരായും മാറുന്ന സമയമാണിത്. മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. ലൂസിഫര്‍ എന്ന വലിയ വിജയ ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചുകൊണ്ടാണ് പൃഥ്വി സംവിധായകനായും തിളങ്ങിയത്. ലൂസിഫറിന് പിന്നാലെ മോഹന്‍ലാലും തന്റെ സംവിധാന സംരംഭം പ്രേക്ഷകരെ അറിയിച്ചിരുന്നു.

  Dulquer salmaan's bet with Mammootty | FilmiBeat Malayalam

  ബറോസ് എന്ന ചിത്രമാണ് ലാലേട്ടന്‍ ആദ്യമായി തന്റെ കരിയറില്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. പൃഥ്വിക്കും ലാലേട്ടനും പിന്നാലെ മമ്മൂക്കയും സംവിധായകാനാവുമോ എന്ന് എല്ലാവരും ആകാംക്ഷകളോടെ കാത്തിരിക്കുന്നൊരു കാര്യമാണ്. മുന്‍പ് സംവിധായകനാകുന്നത് എന്നാണെന്ന ചോദ്യത്തിന് മമ്മൂക്ക നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  ഒരു പത്തിരുപത് കൊല്ലം മുന്‍പ് അങ്ങനെ ഒരാഗ്രഹം തോന്നിയിരുന്നു എന്നും ഇപ്പോഴതില്ലാ എന്നും മമ്മൂട്ടി പറയുന്നു. നമുക്ക് ഒരുപാട് മികച്ച സംവിധായകര്‍ ഉണ്ട്. രാവിലെ തന്നെ അവരുടെ മുന്നില്‍ പോയി ഒരു നടനെന്ന നിലയില്‍ നിന്നാല്‍ പോരെ, മാത്രമല്ല ഒരു സിനിമ സംവിധാനം ചെയ്യണമെങ്കില്‍ എനിക്ക് എന്തെങ്കിലും പ്രത്യേകമായി പറയാന്‍ ഉണ്ടാവണമെന്നും അങ്ങനെയൊന്നും പറയാന്‍ ഇല്ല എന്നും മമ്മൂക്ക പറയുന്നു.

  ഇത്രയും വര്‍ഷം സിനിമയില്‍ അഭിനയിച്ചു എന്നത് കൊണ്ട് സംവിധാനം ചെയ്യണമെന്ന് നിര്‍ബന്ധമില്ല എന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം കൈനിറയെ സിനിമകളാണ് ഈ വര്‍ഷവും മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. മെഗാസ്റ്റാറിന്റെ എറ്റവും പുതിയ ചിത്രമായ വണ്‍ റിലീസിങ്ങിനൊരുങ്ങുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി കോവിഡ് വ്യാപനം ഉണ്ടായത്. കോവിഡ് കാരണം മമ്മൂക്കയുടെ പുതിയ സിനിമകളുടെ റിലീസും ചിത്രീകരണവുമെല്ലാം മാറ്റിവെക്കേണ്ടി വന്നിരുന്നു. മാസങ്ങളോളമായി അദ്ദേഹവും വീട്ടില്‍ തന്നെയാണുളളത്. വൈറസ് വ്യാപനം കുറഞ്ഞ ശേഷമായിരുന്നു ഇനി മമ്മൂട്ടി ചിത്രങ്ങളെല്ലാം പുനരാരംഭിക്കുക.

  Read more about: mammootty
  English summary
  Megastar Mammootty Revealed The Reason Behind Not Directing Any Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X