For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അരങ്ങേറ്റ സിനിമയിലെ ആദ്യ സീന്‍, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ അമ്പത് വര്‍ഷം തികച്ച ദിവസം ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. സൂപ്പര്‍താരത്തിന് ആശംസകള്‍ നേര്‍ന്ന് ചലച്ചിത്ര ലോകവും സിനിമാപ്രേമികളും ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തി. മഹാനടന്‌റെ സിനിമയാത്ര ആരംഭിക്കുന്നത് 1971ല്‍ റിലീസ് ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് മൂന്നൂറിലധികം സിനിമകളില്‍ മമ്മൂട്ടി മലയാളത്തില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും സിനിമകള്‍ ചെയ്ത് നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

  സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും നടന്‍ തന്‌റെ കരിയറില്‍ നേടി. നായകനായും സഹനടനായുമൊക്കെ മമ്മൂക്ക സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ കെഎസ് സേതുമാധവനാണ് മമ്മൂട്ടിയുടെ ആദ്യ ചിത്രമായ അനുഭവങ്ങള്‍ പാളിച്ചകള്‍ സംവിധാനം ചെയ്തത്. സത്യന്‍, പ്രേം നസീര്‍, ഷീല, ബഹദൂര്‍, അടൂര്‍ ഭാസി, കെപിഎസി ലളിത ഉള്‍പ്പടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

  ചിത്രത്തില്‍ ഒരു ചെറിയ റോളിലാണ് മമ്മൂട്ടി അഭിനയിച്ചത്. അതേസമയം അനുഭവങ്ങള്‍ പാളിച്ചകളിലെ ആദ്യ സീനിനെ കുറിച്ചും സിനിമ റിലീസ് ചെയ്ത ദിവസത്തെ കുറിച്ചും മനോരമ ആഴ്ചപ്പതിപ്പില്‍ എഴുതിയ കുറിപ്പില്‍ പങ്കുവെക്കുകയാണ് മമ്മൂട്ടി. ചേര്‍ത്തലയില്‍ വെച്ചാണ് അന്ന് സിനിമയുടെ ചിത്രീകരണം നടന്നത്. ആദ്യ ദിവസം അവിടെ ഒരു കയര്‍ ഫാക്ടറിയിലെ സമരരംഗമാണ് ചിത്രീകരിക്കുന്നത്. സത്യന്‍, ബഹദൂര്‍, പറവൂര്‍ ഭരതന്‍, ഗിരീഷ് കുമാര്‍, പുന്നപ്ര അപ്പച്ചന്‍, സാം എന്നീ താരങ്ങള്‍ സെറ്റിലുണ്ട്. ഇടവേളയില്‍ സേതുമാധവന്‍ സാറിനെ കണ്ട കാര്യം മമ്മൂട്ടി പറയുന്നു.

  കഴിഞ്ഞ ദിവസം കോട്ടയത്ത് വന്നിരുന്നു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അടിമുടി തന്നെ നോക്കിയ കാര്യം മമ്മൂട്ടി പറയുന്നു. 'കൊളളാം, പക്ഷേ ശരീരം പോരാ, നിരാശപ്പെടാനില്ല. പ്രായം ഇത്രയല്ലോ ആയുളളൂ. എന്തായാലും കുറച്ചുനേരം വെയിറ്റ് ചെയ്യൂ എന്ന് സേതുമാധവന്‍ സാര്‍ പറഞ്ഞു. എന്നാല്‍ അന്ന് സന്ധ്യ വരെ അവിടെ നിന്നെങ്കിലും അവസരം ലഭിച്ചില്ല. പിറ്റേന്ന് പുലര്‍ച്ചെ വീണ്ടും ലൊക്കേഷനില്‍ എത്തി. രണ്ടാം ദിവസം ഉച്ചയ്ക്ക് സംവിധായകന്‍ എന്നെ വിളിച്ചു. രണ്ട് ചെറിയ ഷോട്ടുകളില്‍ അഭിനയിക്കണം എന്ന് പറഞ്ഞു.

  വര്‍ഗശത്രുവിനെ എതിര്‍ത്തുകൊന്ന ശേഷം തൂക്കുമരം എറ്റുവാങ്ങുന്ന കരുത്തനായ ചെല്ലപ്പന്‌റെ റോളിലാണ് സത്യന് സാറ് അഭിനയിക്കുന്നത്. ചെല്ലപ്പനെ സഹായിച്ചതിന്‌റെ പേരില്‍ മുതലാളിയുടെ ഗുണ്ടകള്‍ ഫാക്ടറി കവാടത്തിലുളള ബഹദൂറിന്‌റെ മാടക്കട തല്ലിതകര്‍ക്കുന്നു. ആ വാര്‍ത്തയറിഞ്ഞ് പരിഭ്രമത്തോടെ ബഹദൂര്‍ ഓടിക്കിതച്ച് വരുന്നു. ബഹദൂറിന് ഒപ്പം വരുന്ന രണ്ട് പേരില്‍ ഒരാളാണ് മമ്മൂട്ടി. അന്ന് അവിടെ ലൊക്കേഷനില്‍ ഉറങ്ങുകയായിരുന്ന സത്യന്‍ സാറിന്‌റെ കാല്‍ തൊട്ടുവണങ്ങിയ കാര്യവും മമ്മൂട്ടി ഓര്‍ത്തെടുത്തു. അത് ആരും കണ്ടില്ല,സത്യന്‍ സാര്‍ പോലും അറിഞ്ഞില്ല.

  പിന്നെ ആദ്യ റിഹേഴ്‌സലിന്‌റെ സമയത്ത് കണ്ണ് ഇറുകെ പൂട്ടി വാ പൊളിച്ചുകൊണ്ടാണ് മമ്മൂട്ടി ഓടി വരുന്നത്. കാരണം റിഫ്‌ളക്ടറിന്‌റെ ചൂടും പ്രകാശവും മൂലം കണ്ണ് തുറക്കാനാവുന്നില്ല. ഇത് കണ്ട് നിങ്ങളെന്തിനാ വാ പൊളിക്കുകയും കണ്ണടയ്ക്കുകയും ചെയ്യുന്നത്, ശരിക്കും ഓടി വരൂ എന്ന് സംവിധായകന്‍ പറഞ്ഞു. എന്നാല്‍ രണ്ട് റിഹേഴ്‌സല്‍ കഴിഞ്ഞിട്ടും തന്‌റെ പ്രകടനം ശരിയായില്ല എന്ന് മമ്മൂട്ടി പറയുന്നു. തുടര്‍ന്ന് 'നിങ്ങളങ്ങോട്ട് മാറിനില്‍ക്കൂ. മറ്റാരെയെങ്കിലും നോക്കാം' എന്ന് സേതുമാധവന്‍ സാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി.

  പൊട്ടിക്കരഞ്ഞുപോകുമെന്ന നിലയിലാണ് എന്‌റെ നില്‍പ്പ്. തുടര്‍ന്ന് ഒരു പ്രാവശ്യം കൂടി ഞാന്‍ ശ്രമിക്കാം സാര്‍ എന്ന് പറഞ്ഞപ്പോള്‍ സേതുസാര്‍ ഒരു റിഹേഴ്‌സല്‍ കൂടി നടത്തി. വളരെ പ്രയാസപ്പെട്ട് ഞാന്‍ കണ്ണ് തുറന്നുപിടിച്ചു, വായടച്ചു. അങ്ങനെ ഒരുവിധത്തില്‍ ആ ഷോട്ട് എടുത്തു. തുടര്‍ന്ന് ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഒരു ജേതാവിന്‌റെ മട്ടിലായിരുന്നു ഞാന്‍ നാട്ടില്‍ ബസിറങ്ങിയത് എന്ന് മമ്മൂട്ടി പറയുന്നു. ഓരോരുത്തരും അറിഞ്ഞ് അറിഞ്ഞ് ഈ വാര്‍ത്ത നാട്ടില്‍ പാട്ടായി.

  ബേബി ഷവര്‍ പാര്‍ട്ടിയില്‍ തിളങ്ങി നില ബേബി, പേളിയുടെ ക്യാപ്ഷന്‍ വൈറല്‍, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  എറണാകുളം ഷേണായിസീല്‍ റിലീസ് ദിനം സിനിമ കണ്ട അനുഭവവം മമ്മൂട്ടി പങ്കുവെച്ചു.. ഉഗ്രന്‍ സിനിമയാണ് അതെന്ന് കോളേജില്‍ പെണ്‍കുട്ടികളുടെ ഇടയില്‍ ഞാന്‍ തന്നെ പബ്ലിസിറ്റി കൊടുത്തു. ഞാനതില്‍ അഭിനയിച്ച കാര്യം പറഞ്ഞതുമില്ല. പക്ഷേ പെണ്‍കുട്ടികളൊക്കെ അന്ന് രാജേഷ് ഖന്നയുടെ ആരാധകരാണ്. എന്‌റെ വിശദീകരണം ഏറ്റില്ല. അവരാരും സിനിമയ്ക്ക് വന്നില്ല. അങ്ങനെ കാത്തിരുന്ന സുദിനം വന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍ റിലീസായി. ആദ്യ മോണിങ് ഷോയ്ക്ക് തന്നെ ഞങ്ങള്‍ കയറി. എനിക്കാകെ ടെന്‍ഷനായി.

  മനസില്‍ വരുന്ന കഥയിലെ നായകന് മമ്മൂക്കയുടെ രൂപഭംഗിയാണ്, മെഗാസ്റ്റാറിനെ കുറിച്ച് ജി വേണുഗോപാല്‍

  50 Years Of Mammoottysm: Interesting facts about the Megastar| FilmiBeat Malayalam

  ഞാനഭിനയിച്ച ഭാഗം ഇല്ലാതെ വരുമോ? അങ്ങനെ സംഭവിച്ചാലോ ആകെ നാണക്കേടുണ്ടാകാം. കൂട്ടുകാരോട് ഈ വിവരം പറഞ്ഞത് അബദ്ധമായെന്ന് എനിക്കപ്പോള്‍ തോന്നി.
  അടക്കാനാകാത്ത ഉത്കണ്ഠയോടെ അങ്ങനെയിരിക്കുമ്പോഴാണ് സ്‌ക്രീനില്‍ എന്‌റെ മുഖം. ദൂരെനിന്ന് ഓടിവരികയാണ് ഞാന്‍. കാലൊക്കെ നീണ്ടു കൊക്ക് പോലെയുളള ആ രുപം കണ്ടപ്പോള്‍ വല്ലാത്ത നിരാശ തോന്നി. തിയ്യേറ്ററിലാകെ കൂട്ടുകാരുടെ ആര്‍പ്പുവിളി. ഏടാ മമ്മൂട്ടി എന്നവര്‍ വിളിച്ചു കൂവുന്നു. കണ്ണടച്ചു തുറക്കുന്നതിന് മുന്‍പ് ആ സീന്‍ മാഞ്ഞുപോയില്ല. ഒരു മിനിറ്റ് സ്‌ക്രീനില്‍ കാണാം. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ എല്ലാവരും എന്നെ പൊതിഞ്ഞു. എങ്ങനെ ഇത് സാധിച്ചുവെന്നാണ് അവര്‍ക്കറിയേണ്ടത്. അങ്ങനെ ഞാന്‍ മഹാരാജാസിലെ സൂപ്പര്‍സ്റ്റാറായി, മമ്മൂട്ടി ഓര്‍ത്തെടുത്തു.

  മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ ആരാധകര്‍ക്കൊപ്പം നിന്ന മമ്മൂട്ടി, താരങ്ങളെ കുറിച്ചുളള അറിയാകഥ

  English summary
  megastar mammootty reveals his first shot of Anubhavangal Paalichakal and release day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X