മലയാളത്തിൻ്റെ വല്യേട്ടൻ, മെഗാസ്റ്റാർ മമ്മൂട്ടിയുടെ അറക്കൽ മാധവനുണ്ണിയ്ക്ക് പുത്തൻ മേക്കോവർ

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വിജയ ചിത്രങ്ങളിലൊന്നാണ് വല്യേട്ടന്‍. അറക്കല്‍ മാധവനുണ്ണിയും സഹോദരന്മാരുടെയും കഥയുമായിട്ടെത്തിയ ചിത്രം തിയറ്ററുകളിലും ബോക്‌സോഫീസിലുമെല്ലാം വമ്പന്‍ ഹിറ്റായിരുന്നു. സിനിമയുടെ വിജയത്തെ കുറിച്ച് പറയുന്നതിനൊപ്പം അതിന് ലഭിക്കുന്ന സ്വീകാര്യത പലവിധത്തിലാണ്.

എല്ലാ വിശേഷ ദിവസങ്ങളിലും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതായി കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകളിലൊന്നാണ് വല്യേട്ടന്‍. ഇതിന്റെ പേരില്‍ സിനിമ ട്രോള്‍ ചെയ്യപ്പെടാറുമുണ്ട്. എങ്കിലും വീണ്ടും വല്യേട്ടന്‍ ചാനലിലുണ്ടാവും. ഇപ്പോഴിതാ വല്യേട്ടന്‍ സിനിമ പ്രേക്ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്.

megastar-mammootty

വല്ല്യേട്ടന്‍ റീ മാസ്റ്റര്‍ ചെയ്ത് ഹൈ ക്വാളിറ്റിയില്‍ പുറത്തിറക്കാന്‍ പോവുകയാണെന്നാണ് അറിയുന്നത്. ശ്രീ മൂവിസിന്റെ മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലാണ് വല്ല്യേട്ടന്റെ എച്ച്.ഡി വേര്‍ഷന്‍ പുറത്ത് ഇറക്കുന്നത്. നേരത്തെ കാക്കകുയില്‍, കളിപ്പാട്ടം, കമ്മീഷ്ണര്‍, ദി ട്രൂത്ത്, ദേവദൂതന്‍ തുടങ്ങി നിരവധി സിനിമകളും അതിലെ ഗാനങ്ങളും മാറ്റിനി നൗ റീ-മാസ്റ്റര്‍ ചെയ്ത് മികച്ച ദൃശ്യമികവോടെ പുറത്ത് ഇറക്കിയിട്ടുണ്ട്.

മലയാളത്തിലെ ഏറ്റവും വലിയ വിജയം നേടിയതും മലയാളികള്‍ എല്ലാ കാലവും മനസില്‍ കൊണ്ട് നടക്കുന്നതുമായ ഇഷ്ട സിനിമകളില്‍ പലതും ഇപ്പോള്‍ മോശം ക്വാളിറ്റി പ്രിന്റാണ് ഉള്ളത്. സിനിമാ പ്രേമികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇത്തരം സിനിമകളുടെ മോശം ക്വാളിറ്റിയിലുള്ള വീഡിയോകളാണ്. സിനിമകള്‍ മാത്രമല്ല പാട്ടുകളുടെ അവസ്ഥയും സമാനമായിട്ടുള്ളതാണ്.

megastar-mammootty

സിനിമ ഡിജിറ്റലിലേക്ക് മാറുന്നതിന് മുമ്പുള്ള പല സിനിമകളും ഗാനങ്ങളും നല്ല പ്രിന്റ് ഇല്ലാത്തത് കൊണ്ട് പലപ്പോഴും ഈ സിനിമകളുടെ മികച്ച അനുഭവങ്ങള്‍ തടസ്സപെടുത്താറുണ്ട്. ഇപ്പോള്‍ വല്യേട്ടന്‍ കൂടി പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ സന്തോഷമാണ് മമ്മൂട്ടി ആരാധകര്‍ക്കുള്ളത്. ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം ഈ വിശേഷങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമ ചിത്രമായിരുന്നു വല്യേട്ടൻ. മമ്മൂട്ടി നായകനായപ്പോൾ സിദ്ദിഖ്, മനോജ് കെ ജയൻ, സുധീഷ്, വിജയകുമാർ, എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശോഭന നായികയായിട്ടെത്തിയപ്പോൾ പൂർണിമയും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. 2000 ത്തിൽ പുറത്തിറങ്ങിയ ചിത്രം 20 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X