For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടനെന്ന നിലയില്‍ എന്നെ തരംതാഴ്ത്തി; ഒരുപാട് അപമാനിക്കപ്പെട്ടു, മനസ് തുറന്ന് മമ്മൂട്ടി

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഭിമാനമാണ് മമ്മൂട്ടി. 1971 ൽ പുറത്ത് ഇറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയുടെ കരിയർ മാറ്റിയത്. ഇതിലെ വിജയൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെജി ജോർജ്ജിന്റെ തന്നെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും മെഗാസ്റ്റാറിന് ആരാധകരുണ്ട്. മലയാളത്തിൽ തിളങ്ങുമ്പോഴും തെന്നിന്ത്യൻ ഭാഷകളിൽ അദ്ദേഹം സജീവമായിരുന്നു.

  പേളിയും കുഞ്ഞും, നില മോൾക്കൊപ്പമുള്ള പ്രിയപ്പെട്ട നിമിഷം കാണാം

  ചുവന്ന സാരിയിൽ വേറിട്ട ഗെറ്റപ്പിൽ മീനാക്ഷി, ആകെ മാറിപ്പോയി, താരപുത്രിയുടെ ചിത്രം വൈറലാകുന്നു

  സിനിമ പാരമ്പര്യമേ സൗഹൃദമോ ഇല്ലാതെയായിരുന്നു സ്വന്തം കഠിനപ്രയത്നം കൊണ്ടാണ് സിനിമയിൽ ഇന്നു കാണുന്ന നിലയിൽ എത്തിയത്. പി.ഐ. മുഹമ്മദ് കുട്ടിയിൽ നിന്ന് മെഗാസ്റ്റാർ മമ്മൂട്ടിയിലേയ്ക്കുള്ള യാത്ര അത എളുപ്പമായിരുന്നില്ല. നിരവധി വിമർശനങ്ങളും അപമാനങ്ങളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിത സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവങ്ങളെ കുറിച്ച് വെളുപ്പെടുത്തുകയാണ് മെഗാസ്റ്റാർ. പ്രമുഖ ടെലിവിഷന്‍ ജേണലിസ്റ്റ് കരണ്‍ ഥാപ്പര്‍ ബിബിസിക്ക് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ അഭിമുഖത്തിലാണ് കടന്ന് വഴികളെ കുറിച്ച് മെഗാസ്റ്റാർ പറഞ്ഞത്. സിനിമയിൽ എത്തിയിട്ട് 50 വർഷം പൂർത്തിയാകുന്ന വേളയിൽ ആ പഴയ വീഡിയോ വീണ്ടും വൈറലാവുകയാണ്

  ചർച്ച ചെയ്ത വിഷയത്തെപ്പറ്റി സംസാരിക്കാൻ ആരും തയ്യാറയിരുന്നില്ല, അന്ന് സംഭവിച്ചതിനെ കുറിച്ച് സാബു മോൻ

  85-86 കാലഘട്ടം കരിയറിന് സഹായകരമായിരുന്നോ എന്നുള്ള ചോദ്യത്തിനായിരുന്നു നടന്റെ മറുപടി. അത്ര എളുപ്പമായിരുന്നില്ല എന്നായിരുന്നു നടന്റെ മറുപടി. ഒരു തിരിച്ച് വരവ് ഞാൻ പ്രതീക്ഷിച്ചില്ല. ഏറെ നിരാശനായിരുന്നു. ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അതേക്കുറിച്ച് അല്പം സന്തോഷം തോന്നുന്നുണ്ടെങ്കിലും എന്റെ അനുഭവം വളരെ വേദനിപ്പിക്കുന്നതായിരുന്നു. ഒരു നടനെന്ന നിലയില്‍ ആളുകള്‍ എന്നെ തരംതാഴ്ത്തി. പക്ഷേ, അതിൽ നിന്ന് എനിക്കൊരു പുനര്‍ജന്മം ഉണ്ടായി.

  തീര്‍ന്നു എന്നു വിചാരിച്ചിടത്തുനിന്ന് ചാരത്തില്‍ നിന്നുയര്‍ന്നു വന്നതുപോലെയായിരുന്നു അത്, ആ റീ ബെര്‍ത്ത്. ഒരു ഫീനിക്സ്പക്ഷിയെ പോലെ. രണ്ടാമത്തെ വരവ് ഒരു ശ്രമമായിരുന്നു. എല്ലാം നഷ്ടപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും ഒന്നു ശ്രമിക്കും. എന്നാൽ എന്റെ ശ്രമം വിജയം കണ്ടു എല്ലാ നഷ്ടപ്പെട്ട സമയത്ത് സിനിമയല്ലതെ മറ്റൊരു വഴി തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് വരെ അലോചിച്ചതായി മെഗാസ്റ്റാർ ആ അഭിമുഖത്തിൽ പറയുന്നുണ്ട്..

  ഇന്നും തന്റെ വളർച്ച പൂർണ്ണമായി വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് മമ്മൂട്ടി പറയുന്നത്. സത്യത്തില്‍ ഇപ്പോഴും ഞാനെവിടെയാണ് നില്‍ക്കുന്നത് എന്ന് വിശ്വസിക്കാന്‍ മാനസികമായി ഒട്ടും തയ്യാറെടുത്തിട്ടില്ല. അതുകൊണ്ട് ഞാനൊരു താരമെന്ന നിലയില്‍ പെരുമാറാറില്ല. ഒരു താരമെന്ന് സ്വയം തോന്നാറില്ല. പക്ഷേ, ഞാന്‍ എളിമയും വിനയവുമുള്ള ലാളിത്യമുള്ള ഒരാളാണെന്നു പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുക പോലുമില്ല. അവര്‍ പറയുന്നത് എനിക്ക് തലക്കനമാണെന്നാണ്. ഞാന്‍ എന്റെ പ്രൊഫഷനോട് വളരെ ആത്മാര്‍ഥതയും പ്രതിബദ്ധതയും പുലര്‍ത്തുന്ന ആളാണ് താനെന്നും മമ്മൂട്ടി പറയുന്നു.

  വിജയ രഹസ്യത്തെ കുറിച്ചു അവതാരകൻ ചോദിക്കുന്നുണ്ട്. അങ്ങനെയൊരു രഹസ്യം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് മമ്മൂക്ക പറയുന്നത്. പക്ഷേ, ആ പാഷന്‍ എനിക്കുണ്ട്. അഭിനയിക്കാനുള്ള ഒരുതരം തൃഷ്ണ എന്റെ ഉള്ളിലുണ്ട്. നടനാകുവാനുള്ള പ്രചോദനം എന്നിലുണ്ട്. ഇപ്പോഴും. അത് മരിക്കരുതെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. അത് എന്നോടൊപ്പമേ മരിക്കുകയുള്ളൂ. വളരെ അത്യാഗ്രഹിയായിട്ടുള്ള മനുഷ്യനാണ് ഞാൻ. നിക്കു കിട്ടുന്ന വേഷങ്ങളോട് അത്യാഗ്രഹമുള്ള നടനാണെന്നും മമ്മൂക്ക പറഞ്ഞു

  50 ഈ വർഷത്തെ മമ്മൂക്കയുടെ അഭിനയം ജീവിതം ഇതാ..| 50 Years Of Mammoottysm | Filmibeat Malayalam

  അഭിമുഖം കാണാം

  Read more about: mammootty
  English summary
  Megastar Mammootty's bbc throwback Interview Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X