ഒറ്റ ദിവസം കൊണ്ട് മമ്മൂട്ടി നേടിയത് കോടികള്‍; ബോക്സ് ഓഫീസ് തൂത്തുവാരി ഭീഷ്മപര്‍വം

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഭീഷ്മപര്‍വം. മാര്‍ച്ച് 3 ന് ആയിരുന്നു സിനിമ തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. 14 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി- അമല്‍ നീരദ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ബിഗ് ബിയുടെ രണ്ടാംഭാഗമായ ബിലാലിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു ഭീഷ്മപര്‍വവുമായി ഇവര്‍ എത്തുന്നത്. ചിത്രം പുറത്ത് വന്നതോടെ ബിലാലിന് വേണ്ടിയുള്ള ആകാംക്ഷ വര്‍ധിച്ചിരിക്കുകയാണ്.

Recommended Video

ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി

മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. എല്ലാവരും തങ്ങളുടെ ഭാഗം വൃത്തിയായി കൈകാര്യം ചെയ്തിട്ടുണ്ട്. സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, തുടങ്ങിയവരുടെ പ്രകടനം സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങിലുമെല്ലാം ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

  ഭീഷ്മ പര്‍വം

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ചിത്രത്തിന്റെ ആദ്യദിന കളക്ഷനാണ്. ആദ്യദിനം ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നതെന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മമ്മൂട്ടി ബോക്‌സോഫീസ് തൂത്തുവാരിയിരിക്കുകയാണ്. ഏരീസ് പ്ലെക്‌സ് എസ്എല്‍ സിനിമാസ് ആണ് ഔദ്യോഗികമായി ആദ്യ ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ദിനം ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്. 9.56 ലക്ഷം രൂപയാണ് ചിത്രം നേടിയത്. 'ഫ്രൈ ഡേ മാറ്റിനി' 1,179 ഷോകള്‍ ട്രാക്ക് ട്രാക്ക് ചെയ്തതിനുസരിച്ച് കണക്ക് പുറത്തുവിട്ടിരിക്കുന്നു. 2,57,332 ലക്ഷം പേര്‍ ചിത്രം കണ്ടു. 3.676 കോടി രൂപയാണ് ചിത്രം ആദ്യ ദിവസം കേരളത്തില്‍ നിന്ന് നേടിയതെന്ന് 'ഫ്രൈ ഡേ മാറ്റിനി' ട്വീറ്റ് ചെയ്യുന്നു.

 റെക്കോര്‍ഡ് മറി കടന്നു

അതേസമയം കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ ആദ്യ ദിന കളക്ഷന്‍ മറികടന്ന് ഭീഷ്മ പര്‍വ്വം എന്നാണ്. ഇത്തരത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഭീഷ്മപര്‍വം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് ട്രെയിഡ് വിദഗ്ധര്‍ പറയുന്നത്. ഈ വര്‍ഷം ആദ്യം പുറത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രമാണ ഭീഷ്മപര്‍വം.സംസ്ഥാനത്തുടനീളം ഏകദേശം 406-ലധികം സ്‌ക്രീനുകളില്‍ 1800 പ്രദര്‍ശനങ്ങളുമായി ഭീഷ്മ പര്‍വ്വം കേരളത്തില്‍ വന്‍ റിലീസാണ് നടത്തിയത്. 'ഭീഷ്മ പര്‍വ'ത്തിന്റെ ആദ്യ ദിനത്തെ കളക്ഷനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍.

വന്‍ താരനിര

മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. എ ആന്‍ഡ് എയാണ് ചിത്രത്തിന്റെ വിതരണം. വിവേക് ഹര്‍ഷന്‍ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.

സ്‌റ്റൈലിഷായ കഥാപാത്രം

സ്‌റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നുവെന്നാണ് 'ഭീഷ്മ പര്‍വ'ത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍. ആക്ഷനിലും സംഭാഷണങ്ങളിലും' ഭീഷ്മ പര്‍വ'ത്തില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു. സംവിധായകന്‍ അമല്‍ നീരദിന്റെ സ്‌റ്റൈലിഷ് മെയ്ക്കിംഗ് തന്നെയാണ് ഭീഷ്മ പര്‍വത്തിന്റെ പ്രധാന ആകര്‍ഷണം. ക്രൈം ഡ്രാമയായിട്ടാണ് ചിത്രം എത്തിയിരിക്കുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ കഥയും ചിത്രത്തില്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X