For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  275 ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വരുന്നു; പുത്തന്‍ ഗെറ്റപ്പില്‍ പരസ്യത്തില്‍ അഭിനയിച്ച് മെഗാസ്റ്റാര്‍

  |

  കൊവിഡ് 19 കാരണം പുറത്തിറങ്ങാന്‍ പോലും കഴിയാത്ത പ്രതിസന്ധികളാണ് സൃഷ്ടിക്കപ്പെട്ടത്. തിയേറ്ററുകള്‍ അടച്ച് പൂട്ടി, സിനിമാ ചിത്രീകരണങ്ങള്‍ മുടങ്ങിയതോടെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീട്ടില്‍ തന്നെയായിരുന്നു. എത്ര നാള്‍ വീട്ടില്‍ തന്നെ ഇരിക്കാന്‍ സാധിക്കുമെന്ന് ഒരു മത്സരം തന്നെ വാപ്പച്ചി നടത്തിയതായി നേരത്തെ ദുല്‍ഖര്‍ പറഞ്ഞിരുന്നു. അങ്ങനെ 275 ദിവസങ്ങളോളം വീട്ടില്‍ തന്നെ ഇരുന്ന മെഗാസ്റ്റാര്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്.

  മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡര്‍ ആയിട്ടുള്ള 'സൈലം' ത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച് കൊണ്ടാണ് താരരാജാവ് വീണ്ടും സ്‌ക്രീനില്‍ നിറയുന്നത്. ഇതുവരെ പ്രേക്ഷകര്‍ കാണാത്ത തരത്തില്‍ വേറിട്ട ഗെറ്റപ്പില്‍ മമ്മൂട്ടി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. എഴുത്തുകാരന്‍ ലിജീഷ് കുമാറാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.

  അവന്‍ വീണ്ടും വരുന്നു, ഇനി മണിക്കൂറുകള്‍ മാത്രം. ഇന്നാണ്, 6 മണിക്ക്. 275 ദിവസങ്ങള്‍ വീട്ടിലിരുന്ന ഒരാള്‍ സിനിമയുടെ സകലമാന പ്രലോഭനങ്ങള്‍ക്കും മുമ്പില്‍ കണ്ണടച്ച ഒരാള്‍. ഒരു പരസ്യ ചിത്രത്തിനും വര്‍ഷങ്ങളായി വഴങ്ങാതിരുന്നൊരാള്‍ നോക്കൂ, അയാളിന്ന് മടങ്ങി വരികയാണ്. പറഞ്ഞു വരുന്നത് മലയാളിയുടെ മമ്മൂക്കയെ കുറിച്ചാണ്. കഴിഞ്ഞ അര നൂറ്റാണ്ടിലെ മലയാളിയുടെ ജീവിതത്തില്‍ മമ്മൂട്ടിയെ കാണാത്ത ഒറ്റ ദിവസങ്ങളുമില്ല. അങ്ങനേ കാണാന്‍ കിട്ടിയ ഒരാളാണ് പെട്ടന്ന് തന്റെ വീട്ടിനകത്തേക്ക് ഉള്‍വലിഞ്ഞു കളഞ്ഞത്. ആ കാലത്തും മലയാളി സിനിമ കണ്ടിരുന്നു, മമ്മൂട്ടിയെക്കണ്ടിരുന്നു.

  പഴയ മമ്മൂട്ടിയെ എന്നും പുതിയ പുതിയ മമ്മൂട്ടിയെ കാണിച്ച് കൊതിപ്പിച്ച സിനിമകള്‍, എത്ര പെട്ടന്നാണ് നമുക്കോര്‍മ്മകളായത്. പുതിയ മമ്മൂട്ടി കാഴ്ചപ്പുറത്തില്ലാത്ത കാലം എന്തു മാത്രം നഷ്ടമായിരുന്നു. സത്യത്തില്‍ സിനിമക്കുണ്ടാക്കിയതല്ലേ, 9 മാസക്കാലങ്ങള്‍ ഹൊ, എഫ് ബിയില്‍, ഇന്‍സ്റ്റയില്‍, ട്വിറ്ററില്‍, ചാനല്‍ ഷോകളില്‍ എല്ലായിടത്തും ഇക്കാലമത്രയും മമ്മൂട്ടിയെ തിരഞ്ഞു മടുത്ത ലോക മലയാളിയോട്, നക്ഷത്രങ്ങളുടെ വെളിച്ചത്തില്‍ നിന്ന് ഓക്‌സിജന്‍ കിട്ടിയിരുന്ന, ശ്വാസം മുട്ടിത്തളര്‍ന്ന ആരാധകരോട്, കണ്ണും കാതും രോമകൂപങ്ങളും കൂര്‍പ്പിച്ച് കാത്തു കാത്തിരുന്ന് തകര്‍ന്ന പ്രേക്ഷകരോട്...

  നോക്കൂ, നിങ്ങളിലൊരാളായിരുന്നു ഞാനും. ഞാനിപ്പോള്‍ വായിക്കുന്നത് സി.ജെ.തോമസ്സിന്റെ ഒരു നാടകമാണ്. പേര്, 'അവന്‍ വീണ്ടും വരുന്നു'. സൈലത്തിന്റെ ബ്രാന്‍ഡിംഗ് ആഡ് ഇന്ന് വൈകീട്ട് 6 മണിക്ക് മമ്മൂക്ക അദ്ദേഹത്തിന്റെ എഫ്.ബി, ഇന്‍സ്റ്റ പേജുകളില്‍ റിലീസ് ചെയ്യുകയാണ്. ലിയോണ അഭിനയിച്ച പ്രൊഡക്ട് ഡീറ്റെയിലിംഗ് സെക്കന്റ് ഫേസ് ആഡ് ഡയറക്ട് ചെയ്തിരിക്കുന്നത് അനില്‍ കെ നായരാണ്. അടുത്ത ജനുവരി 1 നാണ് അതിന്റെ റിലീസ്. അപ്പോള്‍ ഇന്ന് വൈകീട്ട് 6 മണി മുതല്‍ പുതിയ മമ്മൂക്കയെ നിങ്ങള്‍ക്ക് സ്‌ക്രീനില്‍ കാണാം, പുതിയ സൈലത്തെയും (Xylem learning). സൈലം ആദ്യമായി സ്വപ്നം കാണുന്നത് അനന്തു എസ് കുമാറാണ്. ആ സ്വപ്നം ഒരു പാതിരാത്രി മുഴുവനിരുന്ന് അവന്‍ പറയുന്നത് എന്നോടാണ്. ഞാനത് പ്രവീണിനോടും. ഒന്നാം ക്ലാസു മുതല്‍ ഒപ്പമുണ്ട് വിനേഷ്. കാണാത്ത ലോകങ്ങള്‍ കാണാന്‍ ഞങ്ങളെ പ്രലോഭിപ്പിച്ചിരുന്നത് ഷവാദായിരുന്നു.

  ഞങ്ങളഞ്ചു പേര്‍ ഒന്നിച്ചു കണ്ട സ്വപ്നത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രമേയുള്ളൂ. പറഞ്ഞല്ലോ, പ്രിയപ്പെട്ട മമ്മൂക്ക സൈലത്തിന്റെ ഒഫീഷ്യല്‍ ബ്രാന്‍ഡ് അംബാസിഡറായി 6 മണിക്ക് എയര്‍ ചെയ്യപ്പെടുകയാണ്. ഹൈലി എസ്റ്റാബ്ലിഷ്ഡ് ബ്രാന്‍ഡുകള്‍ക്കൊപ്പം മാത്രം നില്‍ക്കുന്ന ഒരാള്‍ എന്നിട്ടും നിങ്ങളെന്തേ മമ്മൂക്ക ഞങ്ങളെ വിശ്വസിച്ചു? അമ്പരിപ്പിച്ചു കൊണ്ട് മറുപടി വരുന്നു, നിങ്ങളൊക്കെ ചെറുപ്പക്കാരല്ലേ - അതാണെന്റെ വിശ്വാസം കാരവനില്‍ നിന്നിറങ്ങി ക്യാമറയ്ക്ക് മുമ്പില്‍ വന്ന് നിന്ന ഫസ്റ്റ് ലുക്ക് പടമാണിത്. നിങ്ങളൊക്കെ എന്ന് മമ്മൂക്ക തെറ്റിപ്പറഞ്ഞത് 'നമ്മളൊക്കെ' എന്ന് തിരുത്തി അവസാനിപ്പിക്കട്ടെ. നമ്മളൊക്കെ ചെറുപ്പക്കാരല്ലേ മമ്മൂക്കാ?

  English summary
  Megastar Mammootty's Comeback To Screen After 275 Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X