മമ്മൂട്ടിയുടെ കുടുംബത്തിലെ തലമുറകള്‍! താരകുടുംബത്തിന്റെ അപൂര്‍വ്വ ചിത്രങ്ങള്‍ പുറത്ത്
വര്‍ഷങ്ങളൊത്തിരിയായി മെഗാസ്റ്റാറായി മമ്മൂട്ടി തിളങ്ങി നില്‍ക്കുകയാണ്. മലയാളത്തിലെ വലിയൊരു സിനിമാ കുടുംബമാണ് മമ്മൂട്ടിയുടേത്. പിതാവിന്റെ പാത പിന്തുടര്‍ന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാനും മെഗാസ്റ്റാറിന്റെ സഹോദരന്‍ ഇബ്രാഹിംകുട്ടിയും അദ്ദേഹത്തിന്റെ മകന്‍ മക്ബൂല്‍ സല്‍മാനുമൊക്കെ കേരളത്തിലെ മിന്നും താരങ്ങളാണ്. ഇവരുടെയൊക്കെ റോള്‍ മോഡല്‍ മറ്റൊരാള്‍ ആണെന്ന് പറയുകയാണ് ഇബ്രാഹിംകുട്ടിയിപ്പോള്‍.

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ ഇബ്രാഹിംകുട്ടി പങ്കുവെച്ച ചിലവ ചിത്രങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ആദ്യം തന്റെ റോള്‍ മോഡല്‍ എന്ന് പറഞ്ഞ് കൊണ്ട് മമ്മൂട്ടിയുടെയയും ഇബ്രാഹിംകുട്ടിയുടെയുമൊക്കെ പിതാവിന്റെ ഫോട്ടോയാണ് പങ്കുവെച്ചത്. പിന്നീട് വാപ്പച്ചിയ്ക്കും ഉമ്മയ്ക്കുമൊപ്പമുള്ള മൂന്ന് സഹോദരന്മാരുടെ ചിത്രം.

ഞങ്ങള്‍ സഹോദരന്മാര്‍ മൂന്ന് പേരാണ്. ഇളയവന്‍ സക്കരിയ എന്നും താരം സൂചിപ്പിച്ചിട്ടുണ്ട്. മറ്റൊരു രസകരമായ ചിത്രം തലമുറകള്‍ എന്ന ക്യാപ്ഷനോടെ പങ്കുവെച്ചത്. ഒന്നില്‍ മമ്മൂട്ടിയും പിതാവും ദുല്‍ഖര്‍ സല്‍മാനുമാണ് ഉള്ളത്. മറ്റൊന്നില്‍ ഇബ്രാഹിംകുട്ടിയും പിതാവും മകന്‍ മക്ബൂലും ഉണ്ട്. മെഗാസ്റ്റാറിന്റെ കുടുംബത്തിലെ രസകരമായ ഈ ചിത്രങ്ങള്‍ അതിവേഗമാണ് ആരാധകര്‍ ഏറ്റെടുത്തത്.


Click it and Unblock the Notifications