For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്റ്റെെലിഷ് ലുക്കില്‍ മാസ് എന്‍ട്രിയുമായി മമ്മൂട്ടി, മെഗാസ്റ്റാറിന്‌റെ ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി വരാറുളള മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സിനിമാതിരക്കുകള്‍ക്കിടെയിലും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവാകാറുണ്ട് മമ്മൂക്ക. ലോക്ഡൗണ്‍ സമയത്ത് മെഗാസ്റ്റാര്‍ പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സിനിമകള്‍ക്കായി വേറിട്ട ലുക്കുകള്‍ എപ്പോഴും പരീക്ഷിക്കാറുളള താരമാണ് മമ്മൂട്ടി. ഏഴുപതാമത്തെ വയസിലും ഫിറ്റ്‌നെസിന്‌റെ കാര്യത്തില്‍ എല്ലാം അദ്ദേഹം അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മമ്മൂക്ക മാതൃകയാണ് എന്ന് മുന്‍പ് യുവതാരങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്.

  ബോളിവുഡ് സെന്‍സേഷന്‍ ദിഷ പതാനിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  അഭിനയത്തോടുളള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ് അദ്ദേഹം ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്നത്. അതേസമയം മെഗാസ്റ്റാറിന്‌റെതായി കൈനിറയെ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വം മമ്മൂക്കയുടെതായി ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഭീഷ്മപര്‍വ്വം ലുക്കിലാണ് നടന്‍ ചടങ്ങുകളില്‍ എല്ലാം പ്രത്യക്ഷപ്പെടുന്നത്.

  അതേസമയം മമ്മൂട്ടിയുടെതായി വന്ന ലേറ്റസ്റ്റ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. കോഴിക്കോട് ഒരു ആശുപത്രിയില്‍ സന്ധി മാറ്റിവെക്കുന്നതിനുളള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയതാണ് സൂപ്പര്‍താരം. ചടങ്ങിന് എത്തിയപ്പോള്‍ എടുത്ത മെഗാസ്റ്റാറിന്‌റെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധക ഗ്രൂപ്പുകളില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പം രമേഷ് പിഷാരടിയും എത്തിയിരുന്നു.

  മമ്മൂക്കയുടെ സ്റ്റൈലിഷ് ഗെറ്റപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. കൂളിംഗ് ഗ്ലാസ് ധരിച്ച് മാസ് എന്‍ട്രിയോടെയാണ് മെഗാസ്റ്റാര്‍ ഉദ്ഘാടന വേദിയില്‍ എത്തിയത്. സിനിമകള്‍ക്കൊപ്പം തന്നെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എല്ലാം സജീവമാണ് മമ്മൂക്ക. അധികം ആരെയും അറിയാക്കാതെയാണ് സൂപ്പര്‍താരം ദുരിതമനുഭവിക്കുന്നവര്‍ക്കും അസുഖമുളളവര്‍ക്കുമെല്ലാം സഹായങ്ങള്‍ ചെയ്യാറുളളത്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹവുമായി അടുത്ത് പരിചയമുളള ആളുകള്‍ വഴിയാണ് ആരാധകര്‍ പോലും അറിയാറുളളത്.

  മമ്മൂക്കയ്‌ക്കൊപ്പം ചടങ്ങുകളില്‍ രമേഷ് പിഷാരടിയും എത്താറുണ്ട്. മെഗാസ്റ്റാറിന്‌റെതായി മുന്‍പ് വൈറലായി ചിത്രങ്ങളിലും രമേഷ് പിഷാരടി ഉണ്ടായിരുന്നു. ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒരുമിച്ചത്. രമേഷ് പിഷാരടി കരിയറില്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. അതേസമയം ബിലാല്‍ മാറ്റിവെച്ചാണ് മമ്മൂക്കയും അമല്‍നീരദും ഭീഷ്മപര്‍വ്വത്തിനായി ഒന്നിച്ചത്.

  സായിയുമായി അകന്നതിന് കാരണം, സൈബര്‍ അറ്റാക്ക് കാര്യമാക്കിയില്ല, അനുഭവം പറഞ്ഞ് റംസാന്‍

  സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. ഭീഷ്മപര്‍വ്വത്തിന് വേണ്ടിയാണ് താടിയും മുടിയും നീട്ടിയുളള മമ്മൂക്കയുടെ പുതിയ ലുക്ക്. വമ്പന്‍ താരനിര അണിനിരക്കുന്ന മാസ് ആക്ഷന്‍ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മെഗാസ്റ്റാറിനൊപ്പം മലയാളത്തിലെ ശ്രദ്ധേയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ബിഗ് ബിക്ക് ശേഷം അമല്‍നീരദ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മപര്‍വ്വം.

  കിടിലം ഫിറോസിനെ ട്രോളി ജിയ ഇറാനിയുടെ രസകരമായ വീഡിയോ, ബിഗ് ബോസ് താരത്തിന്‌റെ മറുപടി

  വണ്‍, ദി പ്രീസ്റ്റ് തുടങ്ങിയവയാണ് മമ്മൂട്ടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. രണ്ട് സിനിമകളും തിയ്യേറ്ററുകളില്‍ റിലീസ് ചെയ്‌തെങ്കിലും ദി പ്രീസ്റ്റാണ് വലിയ വിജയം നേടിയത്. കോവിഡ് സാഹചര്യത്തില്‍ ബുദ്ധിമുട്ടനുഭവിച്ച തിയ്യേറ്റര്‍ ഉടമകള്‍ക്ക് ആശ്വസം നല്‍കുന്നതായിരുന്നു പ്രീസ്റ്റിന്റെ വിജയം. രണ്ട് ചിത്രങ്ങളും പിന്നീട് ഒടിടി വഴിയും പ്രേക്ഷകരിലേക്ക് എത്തി. സിബിഐ ഫൈവ്, പുഴു തുടങ്ങിയ സിനിമകളും മമ്മൂട്ടിയുടെതായി മുന്‍പ് പ്രഖ്യാപിക്കപ്പെട്ട സിനിമകളാണ്. എന്നാല്‍ സിനിമകളെ കുറിച്ചുളള മറ്റ് വിവരങ്ങള്‍ പിന്നീട് പുറത്തിറങ്ങിയില്ല.

  പുറത്ത് എന്ത് സംഭവിക്കുമെന്ന് വിചാരിച്ച് കളിക്കാന്‍ കഴിയില്ല, ബിഗ് ബോസ് അനുഭവം പങ്കുവെച്ച് അഡോണി

  ചിത്രങ്ങളുടെ കടപ്പാട് : മമ്മൂട്ടി ഫാന്‍സ് ക്ലബ് ഒഫീഷ്യല്‍

  Read more about: mammootty
  English summary
  megastar mammootty's latest look from a hospital function goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X