For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  1മണിക്കൂർ15 മിനിറ്റ് വ്യായാമവും പിന്നെ...മമ്മൂട്ടിയുടെ നിത്യയൗവ്വനത്തിന്റെ രഹസ്യം ചോദിക്കുന്നവരോട്

  |

  ഇന്ത്യൻ സിനിമാലോകം അത്ഭുത്തോടെ നോക്കുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതിനോടൊപ്പം താരം തന്റെ ഗെറ്റപ്പുകളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാറുമുണ്ട്. ലോക്ക്ഡൗൺ കാലത്ത് സമൂഹികമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായത് മെഗാസ്റ്റാറിന്റെ ജിം ചിത്രമാണ്. മമ്മൂട്ടിയുടെ പുതിയ മേക്കോവർ കണ്ട് ഞെട്ടാത്തവരായി ആരും തന്നെയുണ്ടാകില്ല. ഇന്നും മമ്മൂക്കയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമാണ്.

  ഈ കഴിഞ്ഞ സെപ്റ്റംബർ 7 ന് ആയിരുന്നു മെഗാസ്റ്റാറിന്റെ 69ാം പിറന്നാൾ. പ്രേക്ഷകരും സിനിമ ലോകവും ആഘോഷമാക്കുകയായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ. ഈ 69 ലും എങ്ങനെ ഇത്രയും ചെറുപ്പമായി ഇരിക്കുന്നു എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഈ ചോദ്യം താരം പല തവണ കേട്ടിട്ടുമുണ്ട്. ഇപ്പോഴിത താരത്തിന്റ നിത്യയൗവ്വനത്തിന്റെ രഹസ്യം പരസ്യമാക്കുകയാണ് ഫിറ്റ്നസ് ഇൻസ്ട്രൈക്ടർ വിപിൻ സേവ്യർ. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് വിപിൻ ഇക്കാര്യം വെളിപ്പെടുത്തിയത്,2007 മുതൽ മമ്മൂട്ടിയുടെ ഫിറ്റ്നസ് ഇൻസ്ട്രക്ടർ വിപിൻ സേവ്യറാണ്.

  മമ്മൂക്കയുടെ ആരോഗ്യത്തിന്റേയും നിത്യയൗവ്വനത്തിന്റേയും രഹസ്യം ഫിറ്റ്നസ് തന്നെയാണെന്ന് വിപിൻ. വർഷങ്ങളായ താരം പിന്തുടരുന്ന ആരോഗ്യകരമായ ജീവിത രീതിയും വർക്കൗട്ടും തന്നെയാണ് മമ്മൂട്ടിയുടെ നിത്യയൗവ്വനത്തിന് പിന്നിൽ. സൗന്ദര്യത്തിനും ഗ്ലാമറിനും പിന്നിൽ യാതൊരു കുറുക്കു വഴികളും ഇല്ലെന്നും അദ്ദേഹം പറയുന്നു..

  പൊതുവെ രാവിലെ വ്യായാമം ചെയ്യാനാണ് മമ്മൂട്ടിക്ക് ഇഷ്ടം. ദിവസവും 1 മണിക്കൂർ 15 മിനിറ്റ് സമയം ഇതിനായി മാറ്റി വയ്ക്കും. സിനിമ തിരക്കുകളില്ലാത്ത ഈ ലോക്ക് ഡൗൺ കാലത്ത് വ്യായാമക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയായിരുന്നു. ഇപ്പോൾ ഓൺലൈൻ ആയിട്ടാണ് മമ്മൂക്കയ്ക്ക് വർക്കൗട്ട് ഫ്ലാനുകൾ നൽകുന്നത്.

  ആഴ്ചയിൽ അഞ്ച് ദിവസം കാർഡിയാക്ക് വ്യായാമങ്ങളും, മറ്റ് രണ്ട് ദിവസം ശരീര പേശിക്ക് ബലം നൽകാനും മറ്റും സഹായിക്കുന് ബോഡി പാർട്ട് ട്രെയിനിങ്ങുമാണ് താരം ചെയ്യുന്നത്. കൂടാതെ ഡയറ്റിലും മമ്മൂട്ടി വളരെ ശ്രദ്ധാലുവാണെന്നും വിപിൻ പറയുന്നു. ലോ കാർബ് ഡയറ്റാണ താരം പിന്തുണടരുന്നത്.ഒപ്പം മീൻ, ചിക്കൻ, മുട്ട തുടങ്ങി പ്രോട്ടീൻ കൂടുതലുളള ഭക്ഷണവും താരത്തിന്റെ ഡയറ്റിന്റെ ഭാഗമാകുന്നുണ്ട്. ഇതിനെല്ലാം പുറമേ തികഞ്ഞ അർപ്പണ ബോധവും കഠിനാധ്വാനവുമാണ് മമ്മൂട്ടിയുടെ ഗ്ലാമറിന്റെ മറ്റൊരു രഹസ്യമെന്നു വിപിൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

  Mammootty's Kalabhairavan Video trolled Virally | FIlmiBeat Malayalam

  ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ തരംഗമായത് മമ്മൂട്ടിയുടെ ചിത്രങ്ങളാണ്. വർക്കൗട്ട് ചിത്രത്തിന് പിന്നാലെ മറ്റൊരു ഗംഭീര ചിത്രവും മമ്മൂട്ടി പങ്കുവെച്ചിരുന്നു. പിറന്നാൾ ആശംസ നേർന്നവർക്ക് നന്ദി അറിയിച്ചു കൊണ്ടായിരുന്നു ഈ ചിത്രം പങ്കുവെച്ചത്. പിങ്ക് നിറത്തിലുള്ള സ്യൂട്ട് ധരിച്ച് സ്റ്റൈലീഷ് ലുക്കിലായിരുന്നു മെഗാസ്റ്റാർ രംഗത്തെത്തിയത്. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ മനോരമ ഓൺലൈൻ കലണ്ടർ ആപ്പിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലേതാണ് ആ ചിത്രം.

  English summary
  Megastar Mammootty's Lockdown Fitness And Diet Secrets Are Revealed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X