Just In
- 1 hr ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 1 hr ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 2 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 2 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- News
ആനയ്ക്കെതിരെ മസനഗുഡിയില്‍ കൊടുംക്രൂരത, ടയര്‍ കത്തിച്ചെറിഞ്ഞു, പൊള്ളലേറ്റ ആന ചെരിഞ്ഞു!!
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സാങ്കേതിക തികവാര്‍ന്ന അടുക്കള, സെമി ബുള്ളറ്റ്പ്രൂഫ് ഗ്ലാസുകൾ, തരംഗമായി മമ്മൂട്ടിയുടെ കാരവാൻ
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ കാരവാൻ. ജനുവരി രണ്ടിനാകും താരത്തിന്റെ ഗ്യാരേജിലേയ്ക്ക് പുത്തന്‍ അഥിതിയെത്തുക. മമ്മൂട്ടിയുടെ പ്രിയപ്പെട്ട നമ്പറായ KL07 CU 369 ആണ് കാരവാനും നൽകിയിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ബോഡി നിര്‍മാതാക്കളായ ഓജസ് ഓട്ടോമൊബൈല്‍സാണ് മമ്മൂട്ടിയ്ക്ക് വേണ്ടി കാരവാൻ തയ്യാറാക്കിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങൾ നിറയുന്ന കാരവാൻ കൊവിഡിന് മുൻപ് തന്നെ സജ്ജമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍, പൂര്‍ണമായി സൗണ്ട് പ്രൂഫ് തുടങ്ങിയ പ്രത്യേകതകളോടെയാണ് മെഗാസ്റ്റാറിന്റെ പുതിയ കാരവാൻ നിർമ്മിച്ചിരിക്കുന്നത്. കിടപ്പുമുറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് കാരവനിൽ ഒരുങ്ങിയിട്ടുണ്ട്. ഇതിന് പുറമെ, യാത്രയ്ക്ക് അനുയോജ്യമായ സീറ്റുകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. നീലയും വെള്ളയും നിറങ്ങള്‍ നല്‍കിയാണ് ഈ വാഹനത്തിന്റെ പുറംഭാഗം മോടി പിടിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ആദ്യ കാരവാന്‍ ബീജ് നിറത്തിലായിരുന്നു. മമ്മൂക്കുടെ പുതിയ കാരവാന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
യാത്ര ചെയ്യാനും വിശ്രമിക്കാനും താമസിക്കാനും ഉപകരിക്കുന്ന പ്രത്യേകമായി രൂപകല്‍പന ചെയ്യുന്ന വാഹനങ്ങളാണ് കാരവാനുകള്‍. കിടപ്പുമുറി വാഹനത്തിന് പുറത്തേക്ക് മാറ്റാവുന്ന തരത്തിലാണ്. റോള്‍റോയ്‌സിലും മറ്റുമുള്ള ആകാശനീലിമ ആസ്വദിക്കാനുള്ള സൗകര്യവും ഉണ്ട്. സാങ്കേതിക തികവുകളോടെ നിര്‍മിച്ച അടുക്കളയില്‍ ഫ്രിഡ്ജ്, ഓവന്‍ തുടങ്ങിയവയുമുണ്ട്. വെള്ളം മൂന്ന് തലത്തില്‍ ശുദ്ധികരിച്ചാണ് എത്തുക. ഒറ്റ മോള്‍ഡിലുള്ള ബാത്ത്‌റൂമും മറ്റൊരു പ്രത്യേകതയാണ്. ഒരാഴ്ചത്തേക്കുള്ള വെള്ളം ഉള്‍പ്പെടെ സംഭരിക്കാനുള്ള സൗകര്യവുമുണ്ട്.
ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ 9 മാസക്കാലമായി മമ്മൂട്ടി വീട്ടിൽ തന്നെയാണ്. ഇപ്പോൾ 277 ദിവസം നീണ്ട ക്വാറന്റൈന് ശേഷം മെഗാസ്റ്റാർ പുറത്തിറങ്ങിയിട്ടുണ്ട്. നടന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജനുവരിയൊടെ അദ്ദേഹം സിനിമ ചിത്രീകരണങ്ങളിൽ സജീവമാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. നിരവധി ചിത്രങ്ങൾ മെഗാസ്റ്റാറിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റും സന്തോഷ് വിശ്വനാഥിന്റെ വണ്ണുമാണ് പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രങ്ങൾ.അമല്‍ നീരദിന്‍റെ 'ബിലാല്‍' ആണ് മമ്മൂട്ടിക്ക് പുതുതായി തുടങ്ങേണ്ട മറ്റൊരു ചിത്രം.