ചുള്ളന്‍ ലുക്കില്‍ മമ്മൂട്ടിയുടെ ഓണാശംസകള്‍! ആഘോഷത്തിനിടെ ഒരു കാര്യം മറക്കല്ലേന്ന് മെഗാസ്റ്റാര്‍
കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രളയം കാരണം ഓണം ആഘോഷിക്കാതെ വന്നതിന് പിന്നാലെ ഇത്തവണ കൊറോണ കാരണവും ഓണം ഇല്ലാത്ത അവസ്ഥയിലാണ്. എങ്കിലും വീടുകളില്‍ ഒതുങ്ങി എല്ലാവരും തിരുവോണം പൊടിപൂരമാക്കുകയാണ്. സിനിമാ- സീരിയല്‍ രംഗത്ത് നിന്നുള്ള പ്രമുഖരെല്ലാം ഓണാശംസകള്‍ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്.
സമൂഹ മാധ്യമങ്ങളിലൂടെ ഓണക്കോടി ഉടുത്ത് കുടുംബസമേതം നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു എല്ലാ താരങ്ങളും പങ്കുവെച്ചിരുന്നത്. മുന്‍കാലങ്ങളില്‍ പല താരങ്ങള്‍ക്കും സിനിമാ ചിത്രീകരണ തിരക്കുകളിലായതിനാല്‍ കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ എല്ലാവര്‍ക്കും വീട്ടില്‍ തന്നെ ഇരിക്കാമെന്ന സാഹചര്യമായിരുന്നു.
കൊറോണയുടെ പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ആരും ഓണം ആഘോഷിക്കാതെ പോവരുതെന്ന് പറയുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഫേസ്ബുക്കിലൂടെ ഒരു വീഡിയോ രൂപത്തിലാണ് ഓണസന്ദേശങ്ങളുമായി മമ്മൂട്ടി എത്തിയിരിക്കുന്നത്. ആഘോഷങ്ങള്‍ക്കിടയില്‍ കൊറോണയെ മറന്ന് പോവരുതെന്നും ജാഗ്രതയോടെ ആയിരിക്കണമെന്ന് കൂടി മമ്മൂട്ടി സൂചിപ്പിച്ചിരിക്കുകയാണ്.

'മറ്റൊരു തിരുവോണക്കാലം എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍. പ്രകൃതിയും മനുഷ്യരും തിരുവോണത്തെ എതിരേല്‍ക്കാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. കാലാവസ്ഥ മാറുമെങ്കിലും മനുഷ്യാവസ്ഥ ഈ ജന്മത്ത് മാറില്ല. തിരുവോണം ആഘോഷിക്കാന്‍ പറ്റുന്ന മാനസികാവസ്ഥയിലല്ല നമ്മള്‍. എങ്കിലും നമ്മുടെ ചെറിയ ചെറിയ സൗകര്യങ്ങളില്‍, ചെറിയ ആഗ്രഹങ്ങളില്‍ ഈ സന്തോഷം ഒഴിവാക്കരുത്.
ചെറിയ സന്തോഷങ്ങളെപ്പോഴും നമ്മുടെ സന്തോഷമായി തന്നെ കാണണം. നമ്മളെ ചൂഴ്ന്ന് നില്‍ക്കുന്ന ഈ ദുരന്തം നമ്മളെ വിട്ട് മാറുന്നത് വരെ സന്തോഷിക്കാന്‍ സാധിച്ചില്ലെന്ന് വരും. എന്നാലും നമ്മുടെ ഏറ്റവും പ്രിയപ്പെട്ട നമ്മുടെ മാത്രം തിരുവോണം ആഘോഷിക്കാതെയും സന്തോഷിക്കാതെയും വരരുത്. പക്ഷേ ഈ ദുരന്തത്തിനെതിരെയുള്ള ജാഗ്രത അത് മറന്ന് പോകരുത്. ഈ ഓണം സന്തോഷവും സമാധാനവും സമൃദ്ധിയും സഹോദര്യവും വാത്സല്യവും കൂടെ ജാഗ്രതയുള്ള ഒരു തിരുവോണമാകട്ടെ. എല്ലാവര്‍ക്കും ഊഷ്മളമായൊരു തിരുവോണ ആശംസകള്‍... എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്.


Click it and Unblock the Notifications