തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച് വീണ്ടും മെഗാസ്റ്റാർ; ഇത് പിണറായി വിജയനാണോ, വണ്‍ സിനിമയുടെ പ്രേക്ഷക പ്രതികരണം
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിച്ച ദി പ്രീസ്റ്റ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മാര്‍ച്ച് പതിനൊന്നിന് റിലീസിനെത്തിയ ചിത്രം കൊവിഡിനെ അതിജീവിച്ചെത്തുന്ന സൂപ്പര്‍താര ചിത്രമായി മാറിയിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികള്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുന്ന വണ്‍ എന്ന സിനിമയാണ് റിലീസ് ചെയ്തിരിക്കുന്നത്. വണ്ണിന്റെ ട്രെയിലറുകളും ടീസറും പ്രേക്ഷകര്‍ക്ക് വലിയൊരു ആവേശം നല്‍കിയിരിക്കുന്നതിനാല്‍ ആദ്യ ദിനം തന്നെ തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാന്‍ പറ്റുന്ന സിനിമയാണെന്നുള്ള പ്രേക്ഷക പ്രതികരണമാണ് ആദ്യമേ എത്തിയിരിക്കുന്നത്. തുടര്‍ന്ന് വായിക്കാം...

ഇടവേള പിന്നിട്ടപ്പോള്‍ തന്നെ കേവല ഭൂരിപക്ഷം. വണ്ണിന്റെ ആദ്യ പകുതി ഗംഭീരമായെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്.
ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചിരിക്കുന്നത് സിനിമയുടെ ആദ്യ പകുതിയ്ക്കാണ്. ആകാംഷ ഉണര്‍ത്തുന്ന രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് സിനിമ. ശ്രദ്ധേയം മമ്മൂട്ടിയുടെ ഇന്‍ട്രോ സീനും ഒപ്പം കൊടുത്ത ഗോപി സുന്ദറിന്റെ ബിജിഎമ്മുമാണ്.
സാമൂഹ്യ പ്രധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കിയ ആദ്യ പകുതി മനോഹരമായിരുന്നു. ഇന്റര്‍വലിന് നല്‍കിയത് കണ്‍ഫ്യൂഷന്‍ നല്‍കുന്നതാണ്. തുടങ്ങി നിരവധി റിപ്പോര്‍ട്ടുകളാണ് വരുന്നത്.

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍. മമ്മൂട്ടി കേന്ദ്രകഥാപാത്രമായിട്ടെത്തുന്ന പൊളിറ്റിക്കല്‍ ഡ്രാമ മാര്‍ച്ച് 26 മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. കേരള രാഷ്ട്രീയത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മെഗാസ്റ്റാര്‍ അഭിനയിക്കുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്ന കേന്ദ്രഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
Recommended Video

മുരളി ഗോപി പ്രതിപക്ഷ നേതാവായ മരംപള്ളി ജയാനന്ദനായും ജോജു ജോര്‍ജ് പാര്‍ട്ടി സെക്രട്ടറി ബേബിച്ചനായും എത്തുന്നുണ്ട്. സിദ്ദിഖ്, ജനാര്‍ദ്ദനന്‍, സലീം കുമാര്‍, മധു, നിമിഷ സജന്‍, ശങ്കര്‍ രാമകൃഷ്ണന്‍, ബാലചന്ദ്ര മേനോന്‍, രഞ്ജിത്ത് (സംവിധായകന്‍) മാത്യൂ, എന്നിങ്ങനെ മമ്മൂട്ടിയെ കൂടാതെ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിർമാണം.

നിലവിലെ കേരളമുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ആദ്യം മുതലേ പ്രചരിച്ചിരുന്നു. അങ്ങനൊരു സാമ്യമില്ലെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയെങ്കിലും മമ്മൂട്ടിയിലെ മുഖ്യമന്ത്രി വേഷം കാണാനാണ് ഓരോരുത്തരും എത്തുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും കൊവിഡ് കാരണം മാറ്റി വെക്കുകയായിരുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ തയ്യാറാക്കിയത്. ഗോപി സുന്ദറാണ് സംഗീതം.


Click it and Unblock the Notifications











