twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജമാണിക്യം ഇറങ്ങി 15 വര്‍ഷം, മെഗാസ്റ്റാര്‍ ചിത്രത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍

    By Midhun Raj
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ പുറത്തിറങ്ങിയ വലിയ വിജയ ചിത്രങ്ങളിലൊന്നാണ് രാജമാണിക്യം. മമ്മൂക്ക തിരുവനന്തപുരം ഭാഷ സംസാരിച്ച സിനിമ അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലാണ് ഒരുങ്ങിയത്. മാസും ആക്ഷനും കോമഡിയും സെന്റിമെന്റ്‌സും എല്ലാമുളള ഒരു പക്ക കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിരുന്നു രാജമാണിക്യം. ടിഎ ഷാഹിദിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ ബെല്ലാരി രാജയായി മികച്ച പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു രാജമാണിക്യം.

    മമ്മൂട്ടിക്കൊപ്പം റഹ്മാന്‍, മനോജ് കെ ജയന്‍, സായികുമാര്‍, രഞ്ജിത്ത്, ഭീമന്‍ രഘു, സലീംകുമാര്‍, പദ്മപ്രിയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 2005 നവംബറിലാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മമ്മൂട്ടി ചിത്രം പുറത്തിറങ്ങി പതിനഞ്ച് വര്‍ഷങ്ങള്‍ ആവുകയാണ്. രാജമാണിക്യത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍ നോക്കാം.

    ഒരു യഥാര്‍ത്ഥ ജീവിത കഥാപാത്രത്തില്‍ നിന്ന് പ്രചോദനം

    മമ്മൂട്ടിയുടെ രാജമാണിക്യം എന്ന കഥാപാത്രം പാലക്കാടുളള കെല്ല മുഹമ്മദ് എന്ന ബിസിനസുകാരനില്‍ നിന്ന് ഭാഗികമായി പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബെന്‍സ് കാറുകളിലും എരുമകളെ വളര്‍ത്തുന്നതിലും വലിയ താല്‍പര്യമുളള ആളായിരുന്നു കെല്ല. മമ്മൂട്ടിയുടെ ബെല്ലാരി രാജയും ഇതേ താല്‍പര്യങ്ങളുളള കഥാപാത്രമായിരുന്നു.

    രഞ്ജിത്തിന്റെ പങ്കാളിത്തം

    രാജമാണിക്യം തുടക്കത്തില്‍ സംവിധാനം ചെയ്യാനിരുന്നത് സംവിധായകന്‍ രഞ്ജിത്തായിരുന്നു. എന്നാല്‍ രഞ്ജിത്തും എഴുത്തുകാരനും തമ്മിലുള്ള സൃഷ്ടിപരമായ വ്യത്യാസങ്ങള്‍ കാരണം രഞ്ജിത്ത് ഈ പ്രോജക്ടില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നാലെയാണ് അന്‍വര്‍ റഷീദ് സിനിമയുടെ സംവിധായകനായി എത്തുന്നത്. അന്ന് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അന്‍വറിന് സിനിമ നല്‍കാന്‍ പ്രൊഡക്ഷന്‍ ടീം വിമുഖത കാണിച്ചുവെങ്കിലും; അന്‍വറിന്റെ കഴിവില്‍ മമ്മൂട്ടിക്ക് ആത്മ വിശ്വാസ മുണ്ടായിരുന്നു.

    റഹ്മാന്റെ മടങ്ങിവരവ്

    രാജമാണിക്യത്തിലൂടെയാണ് റഹ്മാന്‍ മോളിവുഡിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്. രാജമാണിക്യത്തില്‍ രാജു എന്ന കഥാപാത്രമായിട്ടാണ് റഹ്മാന്‍ അഭിനയിച്ചത്. തുടക്കത്തില്‍ മമ്മൂട്ടി ചിത്രത്തിലെ ഈ വേഷം സ്വീകരിക്കാന്‍ റഹ്മാന്‍ വിമുഖത കാണിച്ചിരുന്നു. എന്നാല്‍ റഹ്മാന്‍ വീണ്ടും തിരിച്ചെത്തണമെന്ന് ആഗ്രഹിച്ച മമ്മൂട്ടിയുടെ നിര്‍ബന്ധപ്രകാരം പിന്നീട് സിനിമ ചെയ്യാന്‍ നടന്‍ സമ്മതിച്ചു.

    രാജമാണിക്യത്തില്‍

    രാജമാണിക്യത്തില്‍ മമ്മൂട്ടിയെ തിരുവനന്തപുരം ഭാഷ പഠിപ്പിച്ചത് സുരാജ് വെഞ്ഞാറമൂടാണ്. ടെലിവിഷന്‍ പരിപാടികളുമായി സുരാജ് സജീവമായ കാലത്തായിരുന്നു മമ്മൂക്കയെ സഹായിക്കാനായി അണിയറ പ്രവര്‍ത്തകര്‍ വിളിച്ചത്. തുടര്‍ന്ന് സിനിമയുടെ അവസാനം വരെ മമ്മൂട്ടിക്കൊപ്പം സുരാജുമുണ്ടായിരുന്നു. ചിത്രീകരണത്തിനൊപ്പം ഡബ്ബിംഗ് സമയത്തും മമ്മൂക്കയെ സുരാജ് സഹായിച്ചു.

    രാജമാണിക്യം തുടങ്ങിയ സമയത്ത്

    രാജമാണിക്യം തുടങ്ങിയ സമയത്ത് തിരക്കഥയുടെ പകുതിഭാഗം മാത്രമാണ് പൂര്‍ത്തിയായത്. പിന്നീട് ഫസ്റ്റ് ഹാഫ് ചിത്രീകരിച്ച ശേഷമാണ് ബാക്കി ഭാഗം തിരക്കഥാകൃത്ത് ടിഎ ഷാഹിദ് പൂര്‍ത്തിയാക്കിയത്. സിവി രാമന്‍പിളളയുടെ ഇതിഹാസ നോവലായ മാര്‍ത്താണ്ഡ വര്‍മ്മയില്‍ നിന്നും പ്രചോദമുള്‍ക്കൊണ്ടാണ് തിരക്കഥ എഴുതിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജമാണിക്യം എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തിനും തിരുവനന്തപുരം ഭാഷയ്ക്കും പിന്നിലെ പ്രചോദനമായിരുന്നു ശങ്കു ആഷാന്‍ എന്ന മാര്‍ത്താണ്ഡ വര്‍മ്മയിലെ കഥാപാത്രം.

    നാല് കോടി ബഡ്ജറ്റിലാണ് രാജമാണിക്യം

    നാല് കോടി ബഡ്ജറ്റിലാണ് രാജമാണിക്യം അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്. അന്ന് 22 കോടിയിലധികമാണ് മമ്മൂട്ടി ചിത്രം കളക്ഷന്‍ നേടിയത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായാണ് രാജമാണിക്യം ഇപ്പോഴും അറിയപ്പെടുന്നത്. രാജമാണിക്യം പിന്നീട് കന്നഡത്തില്‍ റീമേക്ക് ചെയ്തിരുന്നു. സാന്‍ഡല്‍വുഡ് സൂപ്പര്‍താരം വിഷ്ണുവര്‍ധനാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തിയത്.

    Recommended Video

    മമ്മൂട്ടിയുടെ എക്കാലത്തേയും മെഗാ ഹിറ്റ് ചലച്ചിത്രം രാജമാണിക്യം
    ബെല്ലാരി നാഗ എന്നായിരുന്നു

    ബെല്ലാരി നാഗ എന്നായിരുന്നു റീമേക്ക് ചിത്രത്തിന്റെ പേര്. ദിനേഷ് ബാബു സംവിധാനം ചെയ്ത ചിത്രം വിഷ്ണുവര്‍ധന്റെ കരിയറിലെ അവസാന ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു. രാജമാണിക്യത്തില്‍ നിന്നും പിന്മാറിയെങ്കിലും ഇതേ പ്രൊഡക്ഷന്‍ ബാനറിന് വേണ്ടി രഞ്ജിത്ത് പിന്നീട് ചെയ്ത ചിത്രമാണ് പ്രജാപതി. മമ്മൂട്ടി നായകനായ ചിത്രം രാജമാണിക്യത്തിന്റെ നിര്‍മ്മാതാക്കളായ വലിയവീട്ടില്‍ ഫിലിംസ് തന്നെയാണ് നിര്‍മ്മിച്ചത്. എന്നാല്‍ സിനിമ ബോക്‌സോഫീസില്‍ പരാജയപ്പെടുകയായിരുന്നു

    Read more about: mammootty
    English summary
    Megastar Mammootty's Rajamanikyam Turns 15: Unknown Facts About The Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X