For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ മെഗാസ്റ്റാറെന്ന് വിളിക്കുന്നത് ചുമ്മാതല്ല! കാരണങ്ങള്‍ വീണ്ടും പുറത്തായി! സര്‍പ്രൈസുകള്‍

  |

  മമ്മൂട്ടി ആരാധകര്‍ക്കിത് ആഘോഷ നാളുകളാണ്. ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ഓരോ സിനിമകളും സൂപ്പര്‍ ഹിറ്റായി മാറിയ കാഴ്ചയായിരുന്നു കണ്ടത്. ഇനി വരാനിരിക്കുന്നവ ഇതുവരെ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ പാകമുള്ള ചിത്രങ്ങളായിരിക്കും. മാമാങ്കം അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ അടുത്ത മാസത്തോട് കൂടി തിയറ്ററുകളിലേക്ക് എത്തും.

  എന്നാലിപ്പോള്‍ ഓരോ ദിവസം കഴിയുംതോറും മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്ന വിളിപ്പേരിന് യോഗ്യനാക്കിയത് ഇങ്ങനെയാണെന്ന് തെളിയിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ കാര്യം മാമാങ്കത്തിലെ മമ്മൂട്ടിയുടെ സ്‌ത്രൈണയോട് കൂടിയുള്ള ലുക്ക് പുറത്ത് വന്നതാണ്.

  താന്‍ ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും വലിയ ചിത്രം മാമാങ്കമാണെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു. അമ്പത് കോടിയോളം മുതല്‍ മുടക്കിലെത്തുന്ന സിനിമ നവംബറില്‍ നിന്നും ഡിസംബറിലേക്ക് റിലീസ് മാറ്റിയിരുന്നു. ഡിസംബര്‍ 12 ന് തിയറ്ററുകളിലേക്ക് എത്തുന്ന മാമാങ്കത്തിന് വലിയ രീതിയിലുള്ള പ്രമോഷന്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് മാമാങ്കത്തില്‍ നിന്നും ഔദ്യോഗികമായി ട്രെയിലര്‍ പുറത്ത് വരുന്നത്. ട്രെയിലര്‍ കണ്ടതോടെ സിനിമയെ കുറിച്ചുള്ള ആകാംഷ വീണ്ടും വര്‍ദ്ധിച്ചു. പിന്നാലെ മമ്മൂട്ടി ചിത്രങ്ങളില്‍ നിന്നും കൂടുതല്‍ ഫോട്ടോസ് പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

  ഷൈലോക്ക് എന്ന സിനിമയില്‍ നിന്നും അടുത്തിടെയാണ് ഫസ്റ്റ് ലുക്ക് വന്നത്. ഇതുവരെ ഷൈലോക്കിനെ കുറിച്ച് കേട്ടതില്‍ നിന്നും ഒരുപടി മുന്നില്‍ നില്‍ക്കുന്ന ചിത്രമാണെന്നുള്ള വ്യക്തമായ സൂചനയാണ് ഇതില്‍ നിന്നും ലഭിച്ചത്. കറുത്ത ഷര്‍ട്ടും വെള്ളി ചെയിനും കൂളിങ് ഗ്ലാസും കാതില്‍ കമ്മലും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രമായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. സിനിമയിലെ ഏതോ ആക്ഷന്‍ രംഗത്തില്‍ നിന്നുള്ള ഫോട്ടോ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ചിത്രത്തില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് മമ്മൂട്ടിയ്ക്കെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അത് ഫസ്റ്റ് ലുക്കില്‍ നിന്നും വ്യക്തമാണ്. ഡിസംബറില്‍ ക്രിസ്തുമസ് റിലീസ് ആയി ഷൈലോക്ക് തിയറ്ററുകളിലേക്ക് എത്തും.

  ഷൈലോക്കിന് പിന്നാലെ മമ്മൂട്ടി നായകനാവുന്ന വണ്‍ എന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമ ചിത്രമാണ് വണ്‍. രാഷ്ട്രീയക്കാരനായി ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ കൈചൂണ്ടി സംസാരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. പുറകില്‍ നിന്നുള്ള ചിത്രമായതിനാല്‍ മമ്മൂട്ടിയുടെ മുഖം വ്യക്തമായിരുന്നില്ലെങ്കിലും നിമിഷ നേരം കൊണ്ടിത് സോഷ്യല്‍ മീഡിയയില്‍ വലിയ ചലനമുണ്ടാക്കി. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥ് ആണ് സംവിധാനം ചെയ്യുന്നത്.

  മൂന്ന് ഭാഷകളിലും മുഖ്യമന്ത്രിയായി മമ്മൂക്ക! അപൂര്‍വ്വ നേട്ടവുമായി ചരിത്രമെഴുതി മെഗാസ്റ്റാര്‍

  വീണ്ടും സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി. മാമാങ്കത്തിലെ ഏറ്റവും പുതിയ ലുക്കാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. സ്‌ത്രൈണത അടക്കം നാലോളം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മാമാങ്കത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. ട്രെയിലറിലും അല്ലാതെയുമായി മമ്മൂട്ടിയെ ചാവേറിന്റെ രൂപത്തിലാണ് കണ്ടിട്ടുള്ളതെങ്കില്‍ ഇത്തവണ ആരും പ്രതീക്ഷിത്താക്ക രൂപമാണ്. സ്ത്രീയോട് സാമ്യമുള്ള വേഷം കണ്ട് ആരാധകരും മലയാള സിനിമാപ്രേമികളെല്ലാം അമ്പരന്നിരിക്കുകയാണ്. പുറത്ത് വന്ന് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ ചിത്രം വൈറലായിരിക്കുകയാണ്.

  അമല പോളിനെ ഒഴിവാക്കി മണിരത്‌നം? ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ നിന്ന് താരം പുറത്തേക്കോ?

  English summary
  Megastar Mammootty's Special Gifts To Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X