കണ്ണട ധരിച്ച് പുസ്തകങ്ങളുടെ ഇടയിൽ മമ്മൂട്ടി, മെഗാസ്റ്റാറിന്റെ ചിത്രം വൈറലാകുന്നു...
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. താരങ്ങൾക്കിടയിൽ പോലും മെഗാസ്റ്റാറിന് കൈനിറയെ ആരാധകരുണ്ട്. മമ്മൂട്ടിയുടെ ചിത്രങ്ങൾ പോലെ അദ്ദേഹത്തിന്റെ ഫോട്ടോഷൂട്ടും സിനിമ ലോകത്ത് വലിയ ചർച്ചയാകാറുണ്ട്. വ്യത്യസ്ത ഗെറ്റപ്പിലാണ് നടൻ ഓരോതവണയും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രമാണ്. മമ്മൂട്ടി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വീട്ടിൽ നിന്നുള്ള ചിത്രമാണ് മെഗാസ്റ്റാർ പങ്കുവെച്ചിരിക്കുന്നത്. ബുക്ക് ഷെല്‍ഫിന് മുമ്പിൽ നിന്നാണ് താരം ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്.'അറിവിന്റെ ഒരു കടല്‍. ഞാന്‍ അതില്‍ നിന്ന് ഒരു തുള്ളിയെങ്കിലും വായിക്കണം'...എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലായിരിക്കുകയാണ്. ആരാധകർക്കൊപ്പം താരങ്ങളും മെഗാസ്റ്റാറിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് . അമൽ നീരദ് ചിത്രമായ ഭീഷ്മപർവ്വത്തെ കുറിച്ചുള്ള പ്രതീക്ഷയും പ്രേക്ഷകർപങ്കുവെയ്ക്കുന്നുണ്ട്.
കേരളത്തിലെ ചെറുപ്പക്കാരെ കളിയാക്കുന്നെനോക്കെ ഒരു പരിധിയുണ്ട് ഇക്കാ ,പ്രായം വെറും നമ്പർ മാത്രം ഈ മനുഷ്യന്റെ മുൻപിൽ,ലെ 70 ആം പിറന്നാൾ ആഘോഷിക്കാൻ നിക്കുന്ന മമ്മുക്കയുടെ വയസ്സ് : അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ ,ഒരത്ഭുതമാണ് മമ്മൂക്ക ...തനിയാവർത്തനത്തിലെ ബാലൻമാഷും ..വീരഗാഥയിലെ ചന്തുവും ...ഒരാളുടെ തലച്ചോറിൽ രൂപപ്പെടുന്നതിലെ അത്ഭുതം ..അതിനപ്പുറത്തേക് എന്ത് വായനയാണ് ,ഓരോ സെക്കൻഡിലും ഓരോ മിനിറ്റും ഓരോ മണിക്കൂറും ഓരോ ദിവസവും ഓരോ മാസവും ഓരോ വർഷങ്ങൾ കഴിയുമ്പോൾ പ്രായം കുറഞ്ഞുവരുന്ന ലോകത്തിലെ ആദ്യത്തെ മനുഷ്യൻ,അടുത്ത ചിങ്ങത്തിൽ 18 വയസ് പൂർത്തി ആകുന്ന പയ്യൻ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
Recommended Video

മമ്മൂട്ടിയുടെ മറ്റൊരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു വിവാഹ സൽക്കാരചടങ്ങിൽ നിന്നുള്ള ചിത്രമായിരുന്നു ഇത് സിമ്പിൾ ലുക്കിലായിരുന്നു മെഗാസ്റ്റാർ വിവാഹവേദിയിൽ പ്രത്യക്ഷപ്പെട്ടത്. മമ്മൂക്ക തന്നെയായിരുന്നു ഈ ചിത്രവും പങ്കുവെച്ചത്. വൺ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രം, തിയേറ്റർ റീലീസായിട്ടായിരുന്നു ചിത്രം എത്തിയത്. പ്രീസ്റ്റും ഈ വർഷം പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമാണ്.


Click it and Unblock the Notifications