റോഷനും ഭാര്യയ്ക്കും ആശംസകള്‍ അറിയിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയും! വീഡിയോ പങ്കുവെച്ച് താരം
കേരളത്തില്‍ ഏറ്റവും വലിയ സാമ്പത്തിക വരുമാനം നേടി കൊടുത്ത ചിത്രമാണ് മോഹന്‍ലാലിന്റെ ദൃശ്യം. ഈ സിനിമയെ കുറിച്ച് പറയുന്നതിനൊപ്പം ചിത്രത്തിലെ വില്ലനായ വരുണ്‍ പ്രഭാകറിനെ കുറിച്ചും പറയണം. പ്ലസ് ടു എന്ന സിനിമയിലൂടെ നായകനായിട്ടെത്തിയ റോഷന്‍ ബഷീറായിരുന്നു വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പൂച്ചക്കണ്ണുള്ള ഈ ചെറുപ്പക്കാരന്‍ ദൃശ്യത്തിലൂടെ വലിയ വിജയങ്ങളാണ് നേടിയെടുത്തത്.
ദൃശ്യം മറ്റ് ഭാഷകളിലേക്ക് എത്തിയപ്പോഴും വരുണ്‍ ആവാന്‍ റോഷന്‍ തന്നെ പോയിരുന്നു. ഇപ്പോഴിതാ റോഷന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം നടന്നിരിക്കുകയാണ്. ആഗസ്റ്റ് പതിനാറിന് റോഷന്‍ വിവാഹിതനായി. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

Recommended Video
എല്‍എല്‍ബി ബിരുധാരിയായ ഫര്‍സാന ആണ് റോഷന്റെ വധു. ഫര്‍സാനയെ കുറിച്ച് പറയുമ്പോള്‍ മറ്റൊരു കാര്യം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അമ്മാവന്റെ കൊച്ചുമകളാണ് എന്നുള്ളതാണ്. ബന്ധു ആണെങ്കിലും കൊവിഡ് പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനാല്‍ മെഗാസ്റ്റാര്‍ വിവാഹത്തിന് എത്തിയിരുന്നില്ല. പകരം വധുവരന്മാര്‍ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് മമ്മൂട്ടിയിപ്പോള്‍.
'ഫര്‍സാനയ്ക്കും റോഷനും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍' എന്ന് പറയുന്ന മമ്മൂട്ടിയുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ സറ്റോറിയായി റോഷന്‍ പങ്കുവെച്ചിരിക്കുകയാണ്. പുതിയ ഗെറ്റപ്പിലുളള മെഗാസ്റ്റാറിനെയായിരുന്നു വീഡിയോയില്‍ കാണാന്‍ സാധിച്ചിരിക്കുന്നത്. മമ്മൂട്ടി മാത്രമല്ല നിരവധി പ്രമുഖ താരങ്ങളെല്ലാം റോഷനും ഫര്‍സാനയ്ക്കും ആശംസകള്‍ അറിയിച്ച് നേരത്തെ എത്തിയിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് റോഷന്‍ തന്നെയാണ് താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള സന്തോഷം പുറംലോകത്തെ അറിയിച്ചത്. പിന്നാലെ തന്റെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളും വിവാഹനിശ്ചയത്തിന്റെ ഫോട്ടോസും പങ്കുവെച്ചു. വിവാഹത്തിയ്യതി കൃത്യമായി പറഞ്ഞില്ലെങ്കിലും വിവാഹശേഷമാണ് എല്ലാവരും ഇതറിയുന്നത്. റോഷന്റെ സഹോദരിയും ഫര്‍സാനയും തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് വിവാഹാലോചന എത്തുന്നത്.
ഇരുവീട്ടുകാര്‍ക്കും ഈ ബന്ധം ഇഷ്ടപ്പെട്ടതോടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വളരെ കുറച്ച് ആളുകളുമായിട്ടാണെങ്കിലും വലിയ ആഘോഷത്തോടെയായിരുന്നു റോഷന്റെ വിവാഹം നടന്നത്. വിവാഹവീഡിയോസും ചിത്രങ്ങളുമെല്ലാം ഈ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ബിഗ് ബോസ് താരം ഷിയാസ് കരീമും വിവാഹത്തിനെത്തിയിരുന്നു.


Click it and Unblock the Notifications











